പോലീസിന്‍റെ ആദ്യ ടിയർ ഗ്യാസ് പ്രയോഗം സുധാകരനെ ലക്ഷ്യംവച്ച്; മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് മാ​ർ​ച്ചി​ന് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ അ​സാ​ധാ​ര​ണ നീ​ക്കം കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ.​സു​ധാ​ക​ര​നെ ല​ക്ഷ്യം​വ​ച്ചാ​ണോ എ​ന്ന് സം​ശ​യി​ക്കു​ന്നു​വെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ.

കെ​പി​സി​സി അ​ധ്യ​ക്ഷ​ന് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി അ​റി​യാ​മാ​യി​ട്ടും പോ​ലീ​സ് ഇ​ത്ത​ര​ത്തി​ൽ ടി​യ​ർ ഗ്യാ​സ് പ്ര​യോ​ഗ​വും ക​ണ്ണീ​ർ​വാ​ത​ക​വും ന​ട​ത്തി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. വി​ഷ​യ​ത്തി​ൽ ഡി​ജി​പി​യു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​ലീ​സ് ന​ട​പ​ടി​യെ​ക്കു​റി​ച്ച് ഒ​ന്നും അ​റി​യി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

പി​ന്നെ ആ​രാ​ണ് പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും നാ​ളി​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത പോ​ലീ​സ് ന​ട​പ​ടി​യാ​ണ് ത​ല​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നെ​തി​രേ ഉ​ണ്ടാ​യ​തെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള യാ​ത്ര​യി​ൽ ക​രി​ങ്കൊ​ടി കാ​ണി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ പോ​ലീ​സും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും മ​ർ‌​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ന​ട​ത്തു​ന്ന ഡി​ജി​പി ഓ​ഫി​സ് മാ​ർ​ച്ചി​ലാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.

ന​വ​കേ​ര​ള സ​ദ​സി​ന്‍റെ പോ​സ്റ്റ​റു​ക​ളും ബോ​ർ​ഡു​ക​ളും പ്ര​വ​ർ​ത്ത​ക​ർ ത​ല്ലി​ത്ത​ക​ർ​ത്തു. പോ​ലീ​സി​നു നേ​രെ പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മം അ​ഴി​ച്ചു വി​ട്ട​പ്പോ​ഴാ​ണ് ടി​യ​ർ ഗ്യാ​സും ജ​ല പീ​ര​ങ്കി​യും പോ​ലീ​സ് പ്ര​യോ​ഗി​ച്ച​ത്. മാ​ർ​ച്ച് പോ​ർ​ക്ക​ള​മാ​യ​പ്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി സ​തീ​ശ​ന് പ്ര​സം​ഗം പ​കു​തി​യി​ൽ നി​ർ​ത്തേ​ണ്ടി വ​ന്നു.

Related posts

Leave a Comment