ജില്ലയിൽ പ്രളയഭീതി ഒഴിയുന്നു; ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു; ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ മടങ്ങാനൊരുങ്ങുന്നു

കോ​ട്ട​യം: ജി​ല്ല​യി​ൽനി​ന്ന് പ്ര​ള​യ ഭീ​ഷ​ണി ഒ​ഴി​യു​ന്നു. ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നു. ഇ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് വെ​ള്ള​മി​റ​ങ്ങിത്തു​ട​ങ്ങി. ഈ ​നി​ല​ തു​ട​ർ​ന്നാ​ൽ നാ​ല​ഞ്ചു ദി​വ​സ​ത്തി​ന​കം ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ൾ​ക്ക് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാം. 14, 15 തീ​യ​തി​ക​ളി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്കും മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​രു​ൾ പൊ​ട്ട​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്.

എ​ന്നാ​ൽ മ​ഴ പെ​യ്തെ​ങ്കി​ലും മ​റ്റ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ ര​ണ്ടു​ദി​വ​സം ക​ട​ന്നു പോ​യി. ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​നമ​ർ​ദം ആ​ഞ്ഞ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്. പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, കൂ​ട്ടി​ക്ക​ൽ, ത​ല​നാ​ട് , തീ​ക്കോ​യി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​രു​ൾ പൊ​ട്ട​ലി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

വെ​ള്ളം കാ​യ​ൽ വ​ലി​ച്ചെ​ടു​ക്കാ​ത്ത​തി​നാ​ൽ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു ത​ന്നെ​യാ​ണ്. കു​മ​ര​കം റൂ​ട്ടി​ൽ ഇ​പ്പോ​ഴും വാ​ഹ​ന ഗ​താ​ഗ​തം ഭാ​ഗി​ക​മാ​ണ്. ഇ​ല്ലി​ക്ക​ൽ, ആ​ന്പ​ക്കു​ഴി, ചെ​ങ്ങ​ളം താ​ഴ​ത്ത​റ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ൽ വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ക​യാ​ണ്. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​പ്പോ​ഴും സ​ഞ്ച​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ട്. വാ​രി​ശേ​രി-​പു​ല്ല​രി​ക്കു​ന്ന് റൂ​ട്ടി​ൽ ഇ​പ്പോ​ഴും വാ​ഹ​ന ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചി​ട്ടി​ല്ല.

ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. ഇ​ന്ന് 174 ക്യാ​ന്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ 7421 കു​ടും​ബ​ങ്ങ​ളി​ലെ 23,364 പേ​ർ ക​ഴി​യു​ന്നു. ഇ​തി​ൽ 9362 പേ​ർ പു​രു​ഷ​ൻ​മാ​രും 10,234 സ്ത്രീ​ക​ളും 3768 കു​ട്ടി​ക​ളു​മു​ണ്ട്. 181 ക്യാ​ന്പു​ക​ളാ​ണ് ജി​ല്ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

വെ​ള്ളം ഇ​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ഏ​ഴ് ക്യാ​ന്പു​ക​ൾ പി​രി​ച്ചു​വി​ട്ടു. ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് റ​വ​ന്യു വ​കു​പ്പ് ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​നു പു​റ​മേ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ക്യാ​ന്പി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​മുണ്ട്.

Related posts