റാഫാല്‍ ഇടപാട്: മോദിയോടു മൂന്നു ചോദ്യങ്ങള്‍! ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധത്തിലാക്കി വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: റാ​​​​ഫാ​​​​ൽ വി​​​​മാ​​​​ന ഇ​​​​ട​​​​പാ​​​​ടി​​​​ൽ ബി​​​​ജെ​​​​പി​​​​യെ​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി​​​​യെ​​​​യും പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​ക്കി വീ​​​​ണ്ടും കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി. റാ​​​ഫാ​​​ൽ ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മൂ​​​​ന്നു ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​ക്കു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ഉ​​​ത്ത​​​ര​​​മു​​​ണ്ടോ​​​യെ​​​ന്നാ​​​ണ് ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റാ​​​​ലി​​​​യി​​​​ൽ രാ​​​​ഹു​​​​ൽ ചോ​​​ദി​​​ക്കു​​​ന്ന​​​ത്.

‘റാ​​​​ഫാ​​​​ൽ ഇ​​​​ട​​​​പാ​​​​ടി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യോ​​​​ടു മൂ​​​​ന്നു ചോ​​​​ദ്യ​​​​ങ്ങ​​​​ളാ​​​​ണു ചോ​​​​ദി​​​​ക്കു​​​​ന്ന​​​​ത്. റാ​​​​ഫേ​​​​ൽ വി​​​​മാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല​​ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടോ, ഇ​​​​ല്ല​​​​യോ‍? ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന ക​​​​ന്പ​​​​നി​​​​യി​​​​ൽ​​നി​​ന്നു മാ​​​​റ്റി താ​​​​ങ്ക​​​​ൾ​​​​ക്ക് അ​​​​റി​​​​യാ​​​​വു​​​​ന്ന ക​​​​ന്പ​​​​നി​​​​ക്ക് ക​​​​രാ​​​​ർ ന​​​​ൽ​​​​കി​​​​യ​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ട്‍‍?, കാ​​​​ബി​​​​ന​​​​റ്റ് വ​​​​ഴി ക​​​​രാ​​​​ർ ഉ​​​​റ​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മം പാ​​​​ലി​​​​ച്ചി​​​​ട്ടു​​​​ണ്ടോ?’-​​​​ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ദെ​​​​ഹ്‌​​​​ഹാ​​​​മി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റാ​​​​ലി​​​​ൽ രാ​​​​ഹു​​​​ൽ ഉ​​​യ​​​ർ​​​ത്തി​​​യ ചോ​​​ദ്യം ക​​​ര​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് സ​​​ദ​​​സ് ഏ​​​റ്റു​​​വാങ്ങിയത്.

അ​​​​തേ​​​​സ​​​​മ​​​​യം രാ​​​​ഹു​​​​ലി​​​​ന്‍റെ ആ​​​​രോ​​​​പ​​​​ണം അ​​​​ടി​​​​സ്ഥാ​​​​ന ​​ര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​ലെ ഉ​​​ന്ന​​​ത​ കേ​​​ന്ദ്ര​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്നത്. ഇ​​​​ട​​​​പാ​​​​ടി​​​​ലൂ​​​​ടെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ യ​​​​ഥാ​​​​ർ​​ഥ​​ത്തി​​​​ൽ 12,600 കോ​​​​ടി​​ രൂ​​​​പ​​​​യു​​​​ടെ ലാ​​​​ഭ​​​​മു​​​​ണ്ടാ​​​​ക്കി​​​​യെ​​​​ന്നാ​​​​ണ് അ​​​വ​​​കാ​​​ശ​​​വാ​​​ദം. എ​​​ന്നാ​​​ൽ, എ​​​​ൻ​​​​ഡി​​​​എ സ​​​​ർ​​​​ക്കാ​​​​ർ ഭ​​​​ര​​​​ണ​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തോ​​​​ടെ റാ​​​​ഫേ​​​​ൽ വി​​​​മാ​​​​ന ഇ​​​​ട​​​​പാ​​​​ടി​​​​നു ചെ​​​​ല​​​​വ​​​​ഴി​​​​ക്കേ​​​​ണ്ട തു​​​​ക ഉ​​​​യ​​​​ർ​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ മ​​​റു​​​പ​​​ടി.

Related posts