ന​വീ​ക​രണം പൂർത്തിയാക്കി മു​ല​ത്ത​റ റെഗുലേറ്റർ; 16ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി ഉദ്ഘാടനം ചെയ്യും

ചി​റ്റൂ​ർ: അ​ന്പ​തു​കോ​ടി രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച മൂ​ല​ത്ത​റ റ​ഗു​ലേ​റ്റ​ർ 16ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ചി​റ്റൂ​ർ ബ്ലോ​ക്ക് ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​ബാ​ബു എം​എ​ൽ​എ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ധ​ന്യ ജ​ല​സേ​ച​ന വ​കു​പ്പു​മേ​ധാ​വി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​യാ​ണ് റ​ഗു​ലേ​റ്റ​ർ ഉ​ദ്ഘാ​ടനം ​ന​ട​ത്തു​ക.

1991-ലാ​ണ് ത​മി​ഴ്നാ​ട്ടി​ൽ ക​ന​ത്ത മ​ഴ​മൂ​ലം അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ പ്ര​ള​യ​ജ​ല​ത്തി​ൽ ഷ​ട്ട​റു​ക​ൾ ത​ക​ർ​ന്ന​ത്. ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ റ​ഗു​ലേ​റ്റ​റി​ൽ ക​യ​റി​യ ര​ണ്ടു​ജീ​വ​ന​ക്കാ​ർ പ​തി​ന​ഞ്ചു മ​ണി​ക്കൂ​റു​ക​ളോ​ളം കു​ടു​ങ്ങി​യ സം​ഭ​വ​വും ന​ട​ന്നി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നു കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും ഹെ​ലി​കോപ്റ്റ​ർ എ​ത്തി​ച്ചാ​ണ് ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. 2009-ൽ ​റ​ഗു​ലേ​റ്റ​ർ നി​ർ​മാ​ണ​ത്തി​നി​ടെ വ​ല​തു​ക​നാ​ൽ ജ​ല​ഗ​താ​ത പാ​ത​യും സം​ര​ക്ഷ​ണ​ഭി​ത്തി​യും ത​ക​ർ​ന്നി​രു​ന്നു.

റെ​ഗു​ലേ​റ്റ​റി​ന്‍റെ ഇ​രു​വ​ശ​ത്താ​യും പ​ത്തു​മീ​റ്റ​ർ നീ​ള​ത്തി​ൽ ആ​റു വ​ൻ​കി​ട ഷ​ട്ട​റു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​വ ര​ണ്ടും യ​ന്ത്ര​സ​ഹാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യാ​ണ്. ഇ​തി​നാ​യി ഷ​ട്ട​റി​നു സ​മീ​പ​ത്താ​യി ശ​ക്തി​കൂ​ടി​യ ജ​ന​റേ​റ്റ​റും ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ എ​ട്ട് മി​നി​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്താ​ൻ ഷ​ട്ട​ർ ഉ​യ​ർ​ത്താ​നാ​കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. മു​പ്പ​ത്തി​മൂ​ന്ന് ഷ​ട്ട​റു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. കാ​ല​പ​ഴ​ക്ക​ത്തി​ൽ ദു​ർ​ബ​ല​വാ​സ്ഥ യി​ലാ​യ​തി​നാ​ൽ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ ഇ​വ​യെ​ല്ലാം ന​വീ​ക​രി​ച്ചു.

ക​ന്പാ​ല​ത്ത​റ ഏ​രി​യി​ലേ​ക്ക് ജ​ലം നി​റ​യ്ക്കാ​ൻ എ​ട്ടു​ദി​വ​സം വേ​ണ്ടി​വ​രും. എ​ന്നാ​ൽ പു​തി​യ ഷ​ട്ട​റു​ക​ൾ വ​ഴി കൂ​ടു​ത​ൽ ജ​ലം വി​ടാ​മെ​ന്ന​തി​നാ​ൽ ര​ണ്ടു​ദി​വ​സം മ​തി​യാ​കും. കൂ​ടു​ത​ൽ പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളി​ലേ​ക്ക് വെ​ള്ളം ഇ​റ ക്കാ​നാ​കും. വ​ല​തു​ക​നാ​ൽ ഷ​ട്ട​ർ​വ​ഴി​യും കു​ടു​ത​ൽ വെ​ള്ളം​വി​ടാ​ൻ ക​ഴി​യും.

Related posts

Leave a Comment