ചോർന്നൊലിച്ച് കുടിവെള്ളക്ഷാമം;  മോറക്കാല പള്ളിമുകൾ കോളനിയിൽ  നി​ർ​മാണം പൂ​ർ​ത്തി​യാ​കും മു​മ്പേ ചോ​ർ​ന്നൊ​ലി​ച്ചു കു​ടി​വെ​ള്ള ടാ​ങ്ക്

കി​ഴ​ക്ക​മ്പ​ലം: മോ​റ​ക്കാ​ല പ​ള്ളി​മു​ക​ൾ കോ​ള​നി​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് നി​ർ​മി​ച്ച കു​ടി​വെ​ള്ള ടാ​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ന്പുതന്നെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന​താ​യി പ​രാ​തി. ടാ​ങ്ക് വാ​ർ​ത്ത ശേ​ഷം വെ​ള്ളം കെ​ട്ടിനി​ർ​ത്തി​യ​പ്പോ​ഴാ​ണ് ടാ​ങ്ക് ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ടാ​ങ്ക് പൊ​ളി​ച്ച് മാ​റ്റി​യാ​ണ് 20,000 ലി​റ്റ​ർ വെ​ള്ളം കൊ​ള്ളു​ന്ന പു​തി​യ ടാ​ങ്ക് നി​ർ​മി​ച്ച​ത്.

ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ സ്ഥലത്തെ കോ​ള​നി​യാ​ണ് പ​ള്ളി​മു​ക​ൾ കോ​ള​നി. വേ​ന​ൽ ശ​ക്ത​മാ​കു​ന്ന​തോ​ടെ ഈ ​പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​ണ്. ഇ​വി​ടെ പ​ട്ടി​ക​ജാ​തി കോ​ർ​പ​റേ​ഷ​ൻ ഒ​രു കോ​ടി മു​ട​ക്കി ന​ട​ത്തു​ന്ന വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങളുടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

കെ​ല്ലി​നാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​ത്തു​ട​ർ​ന്ന് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ എം​എ​ൽ​എ ഉ​ൾ​പ്പെടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​നും ഫൗ​ണ്ടേ​ഷ​ൻ ഒ​ഴി​കെ ബാ​ക്കി​യു​ള്ളഭാ​ഗം പൊ​ളി​ച്ച് മാറ്റാനും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഐ​രാ​പു​രം കോ​ള​നി​ത്താ​ഴം കു​ള​ത്തി​ൽ നി​ന്നാ​ണ് ഇ​ങ്ങോ​ട്ട് വെ​ള്ളം എ​ത്തി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. എ​ന്നാ​ൽ വേ​ന​ൽ ക​ടു​ത്താ​ൽ കു​ള​ത്തി​ൽ വെ​ള്ളം ഉ​ണ്ടാ​കാ​റി​ല്ല. അ​തി​നാ​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന ടാ​ങ്കി​നെ പൊ​യ്യ​ക്കു​ന്നം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആവശ്യപ്പെട്ടു.

Related posts