ഉ​റ​ങ്ങി​ക്കിട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ  ര​ണ്ടുപ​വ​ന്‍റെ മാ​ല മോ​ഷ്ടി​ച്ചു;  വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന  സമയത്താണ് മോഷണം നടന്നത്

ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ വാ​ര​നാ​ട് കാ​ശി​മ​ഠ​ത്തി​ൽ മ​ഹാ​ല​ക്ഷ്മി അ​മ്മ​യു​ടെ ര​ണ്ട് പ​വ​ന്‍റെ മാ​ല മോ​ഷ്ടി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ 4.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ഹാ​ല​ക്ഷ്മി അ​മ്മ വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു.

മെ​യി​ൻ സ്വി​ച്ച് ഓ​ഫ് ചെ​യ്ത ശേ​ഷം വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ൽ തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് ഉ​ള്ളി​ൽ ക​യ​റി​യ​ത്. മ​ഹാ​ല​ക്ഷ്മി അ​മ്മ​യു​ടെ ക​ഴു​ത്തി​ൽ നി​ന്ന് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത ശേ​ഷം പ​ടി​ഞ്ഞാ​റു വ​ശ​ത്തെ മ​തി​ലി​ന്‍റെ ഗേ​റ്റ് തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ട​ത്. വീ​ട്ടി​ലു​ള്ള​വ​ർ അ​ന്പ​ല​ത്തി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ചേ​ർ​ത്ത​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts