ഇരിട്ടി: മോട്ടാർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമായി കേരള രജിസ്ട്രേഷൻ കാറിൽ നടത്തിയ മോഡിഫിക്കേഷന് ബംഗളൂരുവിൽ മലയാളി വിദ്യാർഥിയുടെ കാറിന് ഒരു ലക്ഷത്തിലേറെ രൂപ പിഴ. വലിയ ശബ്ദുമുണ്ടാക്കി തീ തുപ്പി ഓടിക്കൊണ്ടിരിക്കുന്ന രീതിയിലുള്ള സൈലൻസർ ഘടിപ്പിച്ച മലയാളി വിദ്യാർഥിയുടെ കാറിനാണ് യെലഹങ്ക റീജയണൽ ട്രാൻസ്പോർട്ട് അധികൃതർ 1,11,500 രൂപയാണ് പിഴയിട്ടത്.
17 വർഷം പഴക്കമുള്ള കാറിന്റെ മൂല്യം 70,000 രൂപ മാത്രമാണ്. എറണാകുളത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് കാർ. കാറിന്റെ വീഡിയോ ദൃശ്യങ്ങൾ ജനങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വകുപ്പധികൃതർ നടപടിയെടുത്തത്.
