വ​ധ​ഗൂ​ഢാ​ലോ​ച​ന കേ​സ്: ദി​ലീ​പി​ന്‍റെ സൈ​ബ​ർ രേ​ഖ​കൾ നശിപ്പിക്കാൻ സഹായിച്ച സാ​യ് ശ​ങ്ക​റി​ന്‍റെ കം​പ്യൂ​ട്ട​റും ഫോ​ണു​ക​ളും വി​ട്ടു​ന​ൽ​കണം


കൊ​ച്ചി: വ​ധ​ഗൂ​ഢാ​ലോ​ച​ന കേ​സി​ലെ പ്ര​തി​യാ​യ ദി​ലീ​പി​ന്‍റെ സൈ​ബ​ർ രേ​ഖ​ക​ളും തെ​ളി​വു​ക​ളും ന​ശി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യി​ച്ച സൈ​ബ​ർ വി​ദ​ഗ്ധ​ൻ സാ​യ് ശ​ങ്ക​റി​ന്‍റെ കം​പ്യൂ​ട്ട​റും ഫോ​ണു​ക​ളും വി​ട്ടു​ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്.

ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. ക്രൈം ​ബ്രാ​ഞ്ച് പി​ടി​ച്ചെ​ടു​ത്ത ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ തി​രി​ച്ച് ന​ൽ​കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശം.

ഐ ​ഫോ​ണ്‍, ഐ​മാ​ക്, ഐ ​പാ​ഡ് അ​ട​ക്കം അ​ഞ്ച് ഉ​പ​ക​ര​ണ​ങ്ങ​ൾ തി​രി​ച്ച് ന​ൽ​ക​ണം.അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ട് കെ​ട്ടി​വെ​ച്ച ശേ​ഷം ഉ​പ​ക​ര​ണം തി​രി​ച്ചെ​ടു​ക്കാ​മെ​ന്നാ​ണ് ആ​ലു​വ കോ​ട​തി​യു​ടെ അ​നു​മ​തി.

സാ​യ് ശ​ങ്ക​ർ ഒ​ളി​വി​ൽ പോ​യ സ​മ​യ​ത്ത് കോ​ഴി​ക്കോ​ട്ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ ക്രൈം ​ബ്രാ​ഞ്ച് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ത് പി​ന്നീ​ട് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ക​ൾ​ക്ക് അ​യ​ച്ചു.

എ​ന്നാ​ൽ കാ​ര്യ​മാ​യ തെ​ളി​വു​ക​ൾ ഈ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ​നി​ന്നു ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ടാ​യി ഫോ​റ​ൻ​സി​ക് സം​ഘം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ട്ടു​കി​ട്ടാ​ൻ സാ​യ് ശ​ങ്ക​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment