രഹസ്യ വിവരം ശരിയായി! മാസങ്ങള്‍ക്ക് മുമ്പ് ഏറണാകുളത്ത് നിന്ന് കാണാതായ യുവതിയെ നാദാപുരത്ത് കണ്ടെത്തി

നാ​ദാ​പു​രം: മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഏ​റ​ണാ​കു​ള​ത്ത് നി​ന്ന് കാ​ണാ​താ​യ യു​വ​തി​യെ നാ​ദാ​പു​ര​ത്ത് നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ഏ​റ​ണാ​കു​ളം ഞാ​റ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നാ​ണ് ഭ​ര്‍​തൃ​മ​തി​യാ​യ ഇ​രു​പ​ത്തി​ര​ണ്ട്കാ​രി​യെ കാ​ണാ​താ​യ​ത്.

തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ ഞാ​റ​ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. നാ​ദാ​പു​രം എ​സ്ഐ ക്ക് ​ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​മാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്. നാ​ദാ​പു​രം ടൗ​ണി​ലെ ടെ​ക്സ​റ്റ​യി​ല്‍ നി​ന്നാ​ണ് യു​വ​തി​യെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വ​തി​യെ വൈ​കു​ന്നേ​രം വ​ട​ക​ര വ​നി​ത സെ​ല്ലി​ലേ​ക്ക് മാ​റ്റു​ക​യും രാ​ത്രി​യോ​ടെ വ​ട​ക​ര​യി​ലെ​ത്തി​യ ഞാ​റ​ക്ക​ല്‍ പോ​ലീ​സ് സം​ഘ​ത്തി​ന് കൈ​മാ​റി.മൂ​ന്നാ​ഴ്ച്ച​യോ​ള​മാ​യി യു​വ​തി നാ​ദാ​പു​ര​ത്തെ ക​ട​യി​ൽ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു.

Related posts