വിഷമിക്കേണ്ട ഞങ്ങളൊക്കെ കൂടെയുണ്ട് ! അന്ന് കലാതിലകപട്ടത്തെച്ചൊല്ലി വഴക്ക് ഇന്ന് ആശ്വസിപ്പിക്കുന്ന കൂട്ടുകാരി; ആദിത്യന്‍ വിഷയത്തില്‍ അമ്പിളി ദേവിയെ ചേര്‍ത്തു പിടിച്ച് നവ്യനായര്‍…

നടിമാരായ അമ്പിളിദേവിയും നവ്യനായരും തമ്മിലുള്ള ആദ്യ സമാഗമം അത്ര നല്ലതായിരുന്നില്ല. 2001 ലെ കേരള സംസ്ഥാന സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവ വേദിയില്‍ അന്നത്തെ കലാതിലകമായ അമ്പിളി ദേവിക്ക് എതിരെ എസ് ധന്യ എന്ന നവ്യാ നായര്‍ ആരോപണം ഉന്നയിച്ച് പൊട്ടിക്കരഞ്ഞത് ആരും മറക്കാന്‍ ഇടയില്ല.

അമ്പിളി ദേവി കാരണമാണ് തനിക്ക് കലാതിലക പട്ടം നഷ്ടപ്പെട്ടത് എന്ന് പറഞ്ഞായിരുന്നു നവ്യയുടെ പൊട്ടിക്കരച്ചില്‍. ആ വീഡിയോ പിന്നീട് വൈറലാകുകയും ചെയ്തു.

സിനിമയിലെത്തും മുന്‍പേ യുവജനോത്സവ വേദിയിലെ മിന്നും താരങ്ങളായിരുന്നു അമ്പിളി ദേവിയും നവ്യ നായരും. തനിക്ക് കലാതിലകപ്പട്ടം നഷ്ടപ്പെട്ടപ്പോള്‍ വേദനയോടെ പൊട്ടിക്കരഞ്ഞ നവ്യ നായര്‍ അന്നത്തെ തെറ്റിദ്ധാരണ പിന്നീട് മാറിയതായി സിനിമയിലെത്തിയതോടെ വ്യക്തമാക്കിയിരുന്നു. പിന്നീട് ഇരുവരും സുഹൃത്തുക്കളായി മാറുകയായിരുന്നു.

പിന്നീട് കുടുംബജീവിതത്തിലേക്ക് കടന്ന നവ്യ സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയും സന്തുഷ്ടകരമായ കുടുംബജീവിതമാണ് നയിക്കുന്നത്.

എന്നാല്‍ അമ്പിളിദേവിയുടെ അവസ്ഥ മറിച്ചായിരുന്നു. ദുരന്തമായ വിവാഹങ്ങളും അതിനോടനുബന്ധിച്ച പ്രശ്‌നങ്ങളും താരത്തെ വല്ലാതെ തളര്‍ത്തി.

ഈ അടുത്ത ദിവസങ്ങള്‍ ഭര്‍ത്താവ് ആദിത്യനെക്കുറിച്ച് നടി നടത്തിയ വെളിപ്പെടുത്തലുകള്‍ കേരള സമൂഹത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു.

ആദിത്യന് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയ അമ്പിളി ആദിത്യന്‍ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിരുന്നു.

തൃശൂര്‍ സ്വദേശിനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ മോശം രീതിയിലായിരുന്നു ആദിത്യന്റെ പ്രതികരണമെന്നും ശാരീരികമായ ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നുവെന്നും കരയാന്‍ ഇനി കണ്ണീരില്ലാത്ത വിധത്തില്‍ സങ്കടത്തിലാണ് താനും കുടുംബവുമെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു.

അടുത്ത സുഹൃത്തായ അനു ജോസഫുമായി സംസാരിക്കവെയായിരുന്നു അമ്പിളി ദേവി കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇക്കാര്യത്തില്‍ അമ്പിളി ദേവിയെ പിന്തുണച്ചു.

ഇതിനിടയ്ക്ക് അമ്പിളിദേവിയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് ആദിത്യനും ആരോപിച്ചിരുന്നു. എന്നാല്‍ അത് സുഹൃത് ബന്ധം മാത്രമെന്ന് പറഞ്ഞ് അമ്പിളി ദേവി തള്ളിക്കളയുകയും ചെയ്തു.

അതേ സമയം നേരിട്ട് പരിചയമില്ലാത്തവര്‍ വരെ തന്നെ ആശ്വസിപ്പിക്കാന്‍ എത്തിയെന്നാണ് അമ്പിളി പറയുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ളവരും തന്നെ വിളിച്ചിരുന്നു.

നവ്യ നായരുടെ ഭര്‍ത്താവായ സന്തോഷേട്ടന്‍ വിളിച്ചിരുന്നു. വിഷമിക്കണ്ട, തങ്ങളൊക്കെ കൂടെയുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അമ്മയായിരുന്നു ഫോണെടുത്തതെന്നും അമ്പിളി പറയുന്നു.

ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന്‍ വീട്ടമ്മയായ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാണെന്നും വിവാഹമോചനത്തിനായി തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് അമ്പിളി വെളിപ്പെടുത്തിയത്.

Related posts

Leave a Comment