കൊ​ല്ല​ത്ത്  പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വിന്‍റെ വീട്ടിൽ  എ​ൻ​ഐ​എ റെ​യ്ഡ് ;  ഡ​യ​റി​യും രേ​ഖ​ക​ളും ക​ണ്ടെ​ടു​ത്തു

കൊ​ല്ലം: ജി​ല്ല​യി​ൽ ഇ​ന്നും എ​ൻ​ഐ​എ സം​ഘം റെ​യ്ഡ്ന​ട​ത്തി. പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് ചാ​ത്തി​നാം​കു​ളം സ്വ​ദേ​ശി നി​സാ​റു​ദീ​ന്‍റെ വീ​ട്ടി​ലാ​ണ് പു​ല​ർ​ച്ചെ​യോ​ടെ റെ​യ്ഡ് ന​ട​ത്തി​യ​ത്. നി​സാ​റു​ദീ​ൻ വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു.

ഡ​യ​റി​ക​ളും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും സം​ഘം ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ച​വ​റ​യി​ലും എ​ൻ​ഐ​എ സം​ഘം റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

ച​വ​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ദി​ഖി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഓ​ട്ടോ​ഡ്രൈ​വ​റാ​യ ഇ​യാ​ൾ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​താ​യി എ​ൻ​ഐ​എ​യ്ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

വീ​ട്ടി​ൽ​നി​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ത്തി​യ യാ​ത്രാ​രേ​ഖ​ക​ളും സം​ഘം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts

Leave a Comment