എ​ന്‍​ഐ​ടി പ്രൊ​ഫ​സ​റെ കൊ​ള്ള​യ​ടി​ച്ച സം​ഭ​വം; മു​ഖ്യ പ്ര​തി​ക​ള്‍ സം​സ്ഥാ​നം വി​ട്ട​താ​യി സൂ​ച​ന ; അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: മോ​ഷ​ണം ആ​രോ​പി​ച്ച് ബ്‌​ളാ​ക്ക് മെ​യി​ലി​ങ്ങി​ലൂ​ടെ എ​ന്‍​ഐ​ടി പ്രൊ​ഫ​സ​റെ കൊ​ള്ള​യ​ടി​ച്ച സം​ഭ​വ​ത്തി​ലെ ബു​ദ്ധി​കേ​ന്ദ്ര​ങ്ങ​ള്‍ സം​സ്ഥാ​ന വീ​ട്ട​താ​യി സൂ​ച​ന. ത​ട്ടി​പ്പ് ആ​സൂ​ത്ര​ണം ചെ​യ്ത ഫോ​ക്ക​സ് ഹെ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന്‍റെ അ​ഞ്ച് ബ്രാ​ഞ്ചു​ക​ളു​ടെ അ​സി. ജ​ന​റ​ല്‍ മാ​നേ​ജ​രും വ​ട​ക​ര സ്വ​ദേ​ശി​യു​മാ​യ യാ​ഹി​യ, ഇ​ന്‍​വ​ന്‍റ​റി മാ​നേ​ജ​ര്‍ ക​മാ​ല്‍ എ​ന്നി​വ​ര്‍​ക്കാ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​ത്. ഇ​വ​രു​ടെ​മൊ​ബൈ​ല്‍ ഫോ​ണ്‍ സി​ച്ച്ഡ് ഓ​ഫാ​ണ്.

ഇ​വ​രെ പി​ടി​കൂ​ടാ​തി​രി​ക്കാ​ന്‍ പോ​ലീ​സി​ന് മേ​ല്‍ വ​ന്‍ സ​മ്മ​ര്‍​ദ്ദ​മു​ള്ള​താ​യും സൂ​ച​ന​യു​ണ്ട്.​സി​വി​ല്‍​സ്റ്റേ​ഷ​ന​ടു​ത്ത ഫോ​ക്ക​സ് കോ​ര്‍​പ​റേ​റ്റ് ഓ​ഫീ​സി​ലും, യ​ഹ്യ​യു​ടെ ഓ​ഫീ​സി​ലും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം മു​ഖ്യ ആ​സു​ത്ര​ക​ര്‍ പി​ടി​യി​ലാ​യാ​ല്‍​മാ​ത്ര​മേ കൂ​ടു​ത​ല്‍ പേ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യം വ്യ​ക്ത​മാ​കൂ. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ നി​ര​വ​ധി​പേ​ര്‍ ത​ങ്ങ​ള്‍​ക്കു​ണ്ടാ​യ അ​നു​ഭ​വം പോ​ലീ​സി​നെ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി​യും അ​റി​യി​ക്കു​ന്നു​ണ്ട്.

പ്രാ​ഫ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​രു ല​ക്ഷം രൂ​പ സൈ്വ​പ് ചെ​യ്ത് എ​ടു​ത്ത​തി​ന്‍റെ രേ​ഖ​ക​ള​ട​ക്കം ഇ​ന്ന​ലെ​ഓ​ഫീ​സി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.ഖ​ര​ഖ്പൂ​ര്‍ എ​ന്‍​ഐ​ടി​യി​ലെ ഇ​ക്ട്രോ​ണി​ക്‌​സ് ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി വി​ഭാ​ഗം പ്രി​ന്‍​സി​പ്പ​ല്‍ ടെ​ക്നി​ക്ക​ല്‍ ഓ​ഫീ​സ​റാ​യ പ്രൊ​ഫ. പ്ര​ശാ​ന്ത് ഗു​പ്ത​യെ​യാ​ണ് യാ​ഹി​യ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം മാ​ള്‍ ജീ​വ​ന​ക്കാ​ര്‍ കൊ​ള്ള​യ​ടി​ച്ച​ത്.

നാ​ല് ഫോ​ക്ക​സ് മാ​ള്‍ ജീ​വ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി​യി​ല്‍ ഫോ​ക്ക​സ് ഹൈ​പ​ര്‍ മാ​ര്‍​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രാ​യ കോ​ഴി​ക്കോ​ട് ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജ് സ്വ​ദേ​ശി മേ​ലെ​പെ​രി​ങ്ങാ​ട്ട് വീ​ട്ടി​ല്‍ സി.​പി.​രാ​ജേ​ഷ്(39), നോ​ര്‍​ത്ത് ബേ​പ്പൂ​ര്‍ ന​ടു​വ​ട്ടം സ്വ​ദേ​ശി ഹ​ര്‍​ഷി​ന മ​ന്‍​സി​ലി​ല്‍ പി.​മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദീ​ന്‍ ( 34), മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് കൊ​ള​പ്പ​റ​ന്പ് പെ​ര്‍​ക്കു​ത്ത് വീ​ട്ടി​ല്‍ പി.​ആ​ഷി​ക്(26), എ​ര​ഞ്ഞി​ക്ക​ല്‍ അ​മ്പ​ല​പ്പ​ടി സ​ഫ ഫ്ളാ​റ്റ് -108ലെ ​താ​മ​സ​ക്കാ​ര​ന്‍ കെ.​നി​വേ​ദ് (20) എ​ന്നി​വ​രെ​യാ​ണ് ക​സ​ബ എ​സ്ഐ വി.​സി​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്.

Related posts