ത​ല​ച്ചോ​റി​ൽ ക​ത്തി​പാ​യു​മ്പോ​ൾ ബാ​ഹു​ബ​ലി ആ​സ്വ​ദി​ച്ച് വിനയകുമാരി! മരവിപ്പിക്കാ തെയുള്ള ഒന്നരമണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കിടെയാണ് ചരിത്ര സിനിമയുടെ ക്ളൈമാക്സ് കണ്ട് ആസ്വദിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയത് (വീഡിയോ കാണാം)

ന്യ​ഡ​ൽ​ഹി: ത​ല​യോ​ട്ടി​പൊ​ട്ടി​ച്ച് ത​ല​ച്ചോ​റി​ൽ ക​ത്തി​പാ​യു​മ്പോ​ൾ ലാ​പ്ടോ​പ്പി​ൽ സി​നി​മ കാ​ണാ​ൻ ക​ഴി​യു​മോ? അ​തും ബാ​ഹു​ബ​ലി ! ത​ല​ച്ചോ​റി​ൽ അ​ർ​ബു​ദം ബാ​ധി​ച്ച ഹെ​ഡ്ന​ഴ്സാ​യ വി​ന​യ​കു​മാ​രി​യാ​ണ് ത​ന്‍റെ ത​ല​ച്ചോ​റി​ലെ അ​ർ​ബു​ദം ഡോ​ക്ട​ർ​മാ​ർ നീ​ക്കം ചെ​യ്യു​മ്പോ​ൾ സി​നി​മ ആ​സ്വ​ദി​ച്ച​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​ർ സ്വ​ദേ​ശി​യാ​ണ് വി​ന​യ​കു​മാ​രി.

ഗു​ണ്ടൂ​റി​ലെ സ്വ​കാ​ര്യ മ​ൾ​ട്ടി​സ്പെ​ഷാലി​റ്റി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു വി​ന​യ​കു​മാ​രി​യു​ടെ ശ​സ്ത്ര​ക്രി​യ. ത​ല​ച്ചോ​റി​നെ മയക്കാതെയു​ള്ള ശ​സ്ത്ര​ക്രി​യ ന​ട​ക്കു​മ്പോ​ൾ വി​ന​യ​കു​മാ​രി​യു​ടെ സ​മീ​പ​ത്താ​യി വ​ച്ചി​രു​ന്ന ലാ​പ്ടോ​പ്പി​ൽ ബാ​ഹു​ബ​ലി 2 ദി ​ക​ൺ​ക്ലൂ​ഷ​ൻ ത​ക​ർ​ത്താ​ടി. ന്യൂ​റോ സ​ർ​ജ​ൻ‌ ശ്രീ​നി​വാ​സ റെ​ഡ്ഡി​യാ​ണ് ശ​സ്ത്ര​ക്രി​യ​ക്കു നേ​തൃ​ത്വം ന​ൽ‌​കി​യ​ത്. സ​ർ​ജ​റി ഒ​ന്ന​ര​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്നു. അ​ഞ്ചു ദി​വ​സ​ത്തി​നു ശേ​ഷം വി​ന​യ​കു​മാ​രി ആ​ശു​പ​ത്രി​യി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി.

Related posts