പ​ശു “കാ​ല​ൻ ക​യ​റു​മാ​യി”  റോ​ഡി​ൽ..! ഗാ​ന്ധി​ന​ഗ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ് കൈ​യ​ട​ക്കി ക​ന്നു​കാ​ലി​ക​ൾ; ഒ​രു മ​ര​ണം കണ്ടിട്ടും പ​ശു  ഉ​ട​മ​ക​ൾ​ക്ക് യാ​തൊ​രു മാ​റ്റ​വു​മി​ല്ല; ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു


ഗാ​ന്ധി​ന​ഗ​ർ: റോ​ഡി​ൽ പ​ശു​വി​നെ കെ​ട്ടി​യി​രി​ക്കു​ന്ന​ത് ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​കു​ന്നു​വെ​ന്ന് പ​രാ​തി.ഗാ​ന്ധി​ന​ഗ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ കെഎ​സ്ഇ​ബി ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്തെ ഇ​ല​ക്്ട്രി​ക് പോ​സ്റ്റി​ലാ​ണ് പു​ല്ല് തി​ന്നു​ന്ന​തി​നാ​യി പ​ശു​വി​നെ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ക​യ​റി​ന്‍റെ നീ​ളം കൂ​ടി​യ​തി​നാ​ൽ പ​ശു​ കൂ​ടു​ത​ൽ സ​മ​യവും റോ​ഡി​ൽ ഇ​റ​ങ്ങി നി​ൽ​ക്കു​ക​യാ​ണ് പ​തി​വ്.മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡാ​യ​തി​നാ​ൽ രോ​ഗി​ക​ളു​മാ​യി ആം​ബു​ല​ൻ​സ് അ​തി​വേ​ഗ​ത്തി​ൽ വ​രു​ന്പോ​ഴാ​ണ് റോ​ഡി​ന്‍റെ ന​ടു​വി​ൽ പ​ശു നി​ൽ​ക്കു​ന്ന​ത് ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

ഉ​ട​നെ വാ​ഹ​നം വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തി​നാ​ൽ പ​ശു അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ ര​ക്ഷ​പ്പെ​ടു​ന്നു. എ​ന്നാ​ൽ ആം​ബു​ല​ൻ​സി​ലു​ള്ള രോ​ഗി​ക്ക് ഇ​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.

ഏ​തു സ​മ​യ​വും രോ​ഗി​ക​ളു​മാ​യി ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ ക​ന്നു​കാ​ലി​ക​ളെ കെ​ട്ട​രു​തെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment