‘പ​ത്താ​നി’​ലെ നാ​യി​ക​യു​ടെ വ​സ്ത്രത്തിനെതിരേ പ്രതിഷേധം; ചി​ല രം​ഗ​ങ്ങ​ൾ ‘തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ’… മു​ന്ന​റി​യി​പ്പു​മാ​യി മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി

ഭോ​പ്പാ​ൽ: ബോ​ളി​വു​ഡ് ചി​ത്രം ‘പ​ത്താ​നി’​ലെ ഗാ​ന​ത്തി​ൽ ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ വ​സ്ത്ര​ധാ​ര​ണ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം.

ചി​ല രം​ഗ​ങ്ങ​ൾ ‘തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ’ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ന​രോ​ത്തം മി​ശ്ര മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഷാ​രൂ​ഖ് ഖാ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ലെ ‘ബേ​ഷ്റം രം​ഗ്’ എ​ന്ന ഗാ​നം പു​റ​ത്തി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

Besharam Rang: Pathaan song showcases sizzling hot Deepika Padukone's  crackling chemistry with Shah Rukh Khan

ഗാ​ന​ത്തി​ൽ ദീ​പി​ക​യു​ടെ വ​സ്ത്ര​ധാ​ര​ണം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ഗാ​നം ചി​ത്രീ​ക​രി​ച്ച​ത് ‘മ​ലി​ന​മാ​യ മാ​ന​സി​കാ​വ​സ്ഥ’​യി​ൽ നി​ന്നാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

“ചി​ത്ര​ത്തി​ലെ രം​ഗ​ങ്ങ​ളും ഗാ​ന​ത്തി​ലെ അ​വ​രു​ടെ വ​സ്ത്ര​ങ്ങ​ളും ശ​രി​യാ​ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു. അ​ല്ലാ​ത്ത​പ​ക്ഷം ഈ ​ചി​ത്രം മ​ധ്യ​പ്ര​ദേ​ശി​ൽ അ​നു​വ​ദി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന​ത് ഒ​രു ചോ​ദ്യ​മാ​യി​രി​ക്കും’ ന​രോ​ത്തം മി​ശ്ര മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഗാ​ന​രം​ഗ​ത്തി​ൽ ദീ​പി​ക കാ​വി​നി​റ​ത്തി​ലു​ള്ള വ​സ്ത്രം ധ​രി​ച്ച​ത് ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ അ​പ​മാ​നി​ക്ക​ലാ​ണെ​ന്നും ചി​ത്രം ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​ഹ്വാ​നം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment