മൂന്ന് മാസത്തെ പ്രണയത്തിനിടെ  നിരവധി തവണ പീഡിപ്പിച്ചു;  വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ  നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി;  യുവാവിനെതിരേ  പരാതിയുമായി യുവതി

കോ​ട്ട​യം: ഇ​രു​പ​ത്ത​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നെ​തി​രേ ത​ല​യോ​ല​പ​റ​ന്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. ബ്ര​ഹ്മ​മം​ഗ​ലം സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ൽ അ​യ​ൽ​വാ​സി​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

മൂ​ന്നു മാ​സ​മാ​യി ഇ​വ​ർ ത​മ്മി​ൽ സ്നേ​ഹ​ത്തി​ലാ​ണ്. ഇ​തി​നി​ടെ കാ​റി​ൽ പ​ല​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടുപോ​യി പീ​ഡി​പ്പി​ച്ചു. ചേ​ർ​ത്ത​ല​യി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ൽ എ​ത്തി മാ​ല​യി​ട്ട് വി​വാ​ഹി​ത​രാ​യെ​ന്നു വി​ശ്വ​സി​പ്പി​ച്ചെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തി​നു ശേ​ഷം യു​വാ​വ് യു​വ​തി​യെ ഉ​പേ​ക്ഷി​ച്ചെ​ന്നാ​ണ് പ​രാ​തി.

വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ യു​വ​തി​യു​ടെ ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ട്. പ്ര​തി​യെ ഇ​തു​വ​രെ അ​റ​സ്റ്റു ചെ​യ്തി​ട്ടി​ല്ല. ത​ല​യോ​ല​പ​റ​ന്പ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts