പ​രി​യാ​ര​ത്ത്  വിജയനമായ  സ്ഥലത്ത് വച്ച് യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മം; കു​ത​റി​മാ​റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ൾ ചു​രി​ദാ​ര്‍ വ​ലി​ച്ചു​കീ​റി​; യുവാക്കളെ തള്ളിമാറ്റി കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി രക്ഷപ്പെടാനായി ഓടിയത് കിലോമിറ്ററുകൾ;  റോഡരുകിൽ സംഭവിച്ചതിനെക്കുറിച്ച് യുവതിപറഞ്ഞതിങ്ങനെ…

പ​രി​യാ​രം: ഡോ​ര്‍ ടു ​ഡോ​ര്‍ ഡെ​ലി​വ​റി സം​ഘാം​ഗ​മാ​യ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ടം​ഗ​സം​ഘ​ത്തെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. യു​വ​തി ന​ല്‍​കി​യ സൂ​ച​ന​ക​ള്‍ പ്ര​കാ​രം ഇ​ന്ന​ലെ ആ​റ് ബൈ​ക്കു​ക​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘം മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

പ​രി​യാ​രം പു​ത്തൂ​ര്‍​കു​ന്നി​ലെ വി​ജ​ന​മാ​യ സ്ഥ​ല​ത്തു​വെ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ത​ളി​പ്പ​റ​മ്പ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ജ​ന്‍​സി​ക്ക് കീ​ഴി​ല്‍ ഡോ​ര്‍ ടു ​ഡോ​ര്‍ വ്യാ​പാ​രം ന​ട​ത്തു​ന്ന യു​വ​തി​യാ​ണ് മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. യു​വ​തി ന​ട​ന്നു​പോ​കു​മ്പോ​ള്‍ പി​ന്നാ​ലെ വ​ന്ന സം​ഘം നീ ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ വേ​ണ്ടി ന​ട​ക്കു​ന്ന സം​ഘ​ത്തി​ലെ അം​ഗ​മ​ല്ലേ എ​ന്ന് ചോ​ദി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വ​ത്രേ.

വി​ജ​ന​മാ​യ റ​ബ​ര്‍ തോ​ട്ട​ത്തി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ഴാ​ണ് അ​വി​ടെ റോ​ഡ​രി​കി​ല്‍ കാ​ത്തു​നി​ന്ന ഇ​വ​ര്‍ ബാ​ഗി​ലെ സാ​ധ​ന​ങ്ങ​ള്‍ കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യെ വീ​ണ്ടും പി​ടി​ച്ചു​നി​ര്‍​ത്തു​ക​യും ബ​ല​മാ​യി ബൈ​ക്കി​ല്‍ ക​യ​റ്റാ​നും ശ്ര​മി​ച്ച​ത്. കു​ത​റി​മാ​റാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ചു​രി​ദാ​ര്‍ വ​ലി​ച്ചു​കീ​റി​യ​ത്. വ​സ്ത്ര​ങ്ങ​ള്‍ കീ​റി​പ്പ​റി​ഞ്ഞ നി​ല​യി​ലാ​ണ് യു​വ​തി ഏ​റെ ദൂ​രം ഓ​ടി ഒ​രു വീ​ട്ടി​ല്‍ അ​ഭ​യം തേ​ടി​യ​ത്.

വീ​ട്ടു​കാ​ര്‍ വി​വ​ര​മ​മ​റി​യി​ച്ച​ത് പ്ര​കാ​രം എ​ത്തി​യ പ​രി​യാ​രം എ​സ് ഐ ​കെ.​ര​മേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. യു​വ​തി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​ല്‍​പ്പ​ന സം​ഘ​ത്തി​ലെ പെ​ണ്‍​കു​ട്ടി ഒ​രു വീ​ട്ടി​ല്‍ വി​ല്പ​ന​ക്ക് ക​യ​റി​യ​തോ​ടെ​യാ​ണ് യു​വ​തി മ​റ്റൊ​രു വീ​ട​ന്വേ​ഷി​ച്ച് ന​ട​ന്ന​ത്. ഇ​തി​നി​ട​യി​ലാ​യി​രു​ന്നു അ​ക്ര​മ​ശ്ര​മം. പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്ത് സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തെ ര​ണ്ട് സി​സി​ടി​വി കാ​മ​റ​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

 

Related posts