പണ്ട് രാഹുകാലം നോക്കി പുറത്തിറങ്ങിയവർ ഇപ്പോൾ മുഖ്യമന്ത്രിയുടെ സമയം നോക്കുന്നുവെന്ന പരിഹാസവുമായി ചെന്നിത്തല

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ പിണറായി കേരളത്തിലൂടെയുള്ള യാത്ര ഒഴിവാക്കണം.

പണ്ട് രാഹുകാലം നോക്കി പുറത്തിറങ്ങിയവർ ഇപ്പോൾ മുഖ്യമന്ത്രിയുടെ സമയം നോക്കുന്നുവെന്നും ചെന്നിത്തല പരിഹസിച്ചു.

മുഖ്യമന്ത്രി ഒന്നാന്തരം പേടിത്തൊണ്ടനാണ്. പേടി മാറാൻ അദ്ദേഹം ഏലസ് കെട്ടുകയോ ഓതുകയോ കുർബാന ചൊല്ലിക്കുകയോ വേണം.

അല്ലെങ്കിൽ ഹൊറർ സിനിമ കണ്ടാലും മതി. മുഖ്യമന്ത്രിയെ ഓർത്തല്ല, വഴിയിൽ ഇറങ്ങി നടക്കുന്ന ജനങ്ങളുടെ സുരക്ഷയെ ഓർത്താണ് ഇതു പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

 

Related posts

Leave a Comment