കൂ​ട്ട​ത്തോ​ൽ​വി: പി​ണ​റാ​യി വി​ജ​യ​നും ഗോ​വി​ന്ദ​നു​മെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം വി​ല​യി​രു​ത്താ​ന്‍ ചേ​ര്‍​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നു​മെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​നം. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യു​ടെ​യും വാ​ക്പ്ര​യോ​ഗ​ങ്ങ​ളും സം​സാ​ര​ശൈ​ലി​യും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ദോ​ഷം ചെ​യ്ത​താ​യി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ള്‍ വി​മ​ര്‍​ശി​ച്ചു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​മു​ന്ന​ണി മാ​റു​ന്നു എ​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണം ഇ​ട​തു​പ​ക്ഷ​ത്തി​നും, പ്ര​ത്യേ​കി​ച്ച്, ജി​ല്ല​യി​ല്‍ യു​ഡി​എ​ഫി​നു ഗു​ണം ചെ​യ്ത​താ​യും അം​ഗ​ങ്ങ​ള്‍ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്, സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ങ്ങ​ള്‍​ക്കു ശേ​ഷ​മു​ള്ള ജി​ല്ലാ നേ​തൃ​യോ​ഗ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​മാ​യി​രു​ന്നു ഇ​ന്ന​ലെ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന​ത്.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വും മ​ന്ത്രി​യു​മാ​യി​രു​ന്ന വി.​എ​ന്‍. വാ​സ​വ​ന്‍ മ​ത്സ​രി​ച്ച ഏ​റ്റു​മാ​നൂ​രി​ല്‍ അ​മി​ത വി​ജ​യ​പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ര്‍​ത്തി​യ​തും തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ലു​ണ്ടാ​യ വീ​ഴ്ച​യും പ​രാ​ജ​യ​കാ​ര​ണ​മാ​യി. സി​പി​എ​മ്മി​ന്‍റെ പ​ര​മ്പ​രാ​ഗ​ത വോ​ട്ടു കേ​ന്ദ്ര​ങ്ങ​ളെ മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ അ​വ​ഗ​ണി​ച്ച​തും വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധ ന​ല്‍​കാ​ത്ത​തും പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യി. മ​ണ്ഡ​ല​ത്തി​ലെ മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് മ​ന്ത്രി കൂ​ടു​ത​ലാ​യും ശ്ര​ദ്ധി​ച്ച​ത്. ഇ​വി​ടെ​നി​ന്നു കാ​ര്യ​മാ​യ പി​ന്തു​ണ കി​ട്ടി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നെ പ​ല​യി​ട​ത്തും വോ​ട്ടു മ​റി​ച്ചു​കു​ത്തു​ന്ന സ്ഥി​തി​യു​മു​ണ്ടാ​യി. ഈ​ഴ​വ സ​മു​ദാ​യ​ത്തി​ന്‍റെ വോ​ട്ടു​ബാ​ങ്കി​ല്‍ നി​ന്നു വ​ലി​യ രീ​തി​യി​ല്‍ വോ​ട്ടു ചോ​ര്‍​ന്നു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ച്ച പാ​ലാ​യി​ല്‍ സി​പി​എ​മ്മി​ന്‍റെ സം​ഘ​ട​നാ സം​വി​ധാ​നം ന​ല്ല​രീ​തി​യി​ൽ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടും വി​ജ​യി​ക്കാ​നാ​വാ​ത്ത​തി​ന്‍റെ കാ​ര​ണം താ​ഴേ​ത്ത​ട്ടി​ല്‍ വ​രെ പ​രി​ശോ​ധി​ക്കും. ന്യൂ​ന​പ​ക്ഷ ഏ​കീ​ക​ര​ണം കാ​ര്യ​മാ​യി പാ​ലാ​യി​ല്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ പ​ല പ​ഞ്ചാ​യ​ത്തി​ലും പ്ര​തീ​ക്ഷി​ച്ച വോ​ട്ടു ല​ഭി​ച്ചി​ല്ല. എ​ല്‍​ഡി​എ​ഫ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന പ​ല വോ​ട്ടു​ക​ളും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക്ക് ല​ഭി​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ടാ​യി. സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ക്രോ​സ് വോ​ട്ട് ചെ​യ്തു എ​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ ആ​ക്ഷേ​പ​ത്തി​ല്‍ ക​ഴ​മ്പി​ല്ല. കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ല്‍ സി​പി​എം, സി​പി​ഐ വോ​ട്ടു​ക​ള്‍ മു​ഴു​വ​ന്‍ ല​ഭി​ച്ച​പ്പോ​ള്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ൽ​നി​ന്ന് വോ​ട്ടു​ക​ള്‍ ചോ​ര്‍​ന്നു.

വൈ​ക്ക​ത്തെ പ​രാ​ജ​യം ഗൗ​ര​വ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ വൈ​ക്കം മ​ണ്ഡ​ലം ക​മ്മി​റ്റി​ക്കു നി​ര്‍​ദേ​ശം ന​ല്‍​കും. സി​പി​ഐ​യി​ലെ പ്ര​ശ്‌​ന​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത വോ​ട്ടു​ക​ളി​ലെ വി​ള്ള​ലും പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ന്‍റെ​യും ഈ​ഴ​വ സ​മു​ദാ​യ​ത്തി​ന്‍റെ​യും വോ​ട്ടു​ക​ള്‍ യു​ഡി​എ​ഫി​നും ബി​ജെ​പി​ക്കും ല​ഭി​ച്ചെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ല​യി​രു​ത്തി. കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ല്‍ സി​പി​എ​മ്മി​ന്‍റെ സം​ഘ​ട​നാ സം​വി​ധാ​നം പൂ​ര്‍​ണ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടും ഒ​രു ച​ല​ന​വു​മു​ണ്ടാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം താ​ഴേ​ത്ത​ട്ടി​ല്‍ പ​രി​ശോ​ധി​ക്കും.

പു​തു​പ്പ​ള്ളി​യി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​നി​ര്‍​ണ​യ​ത്തി​ല്‍ പാ​ളി​ച്ച പ​റ്റി​യ​താ​ണോ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ഭൂ​രി​പ​ക്ഷം ഇ​ത്ര​യും ഭീ​മ​മാ​യി വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും പ​രി​ശോ​ധി​ക്കും. ചാ​ണ്ടി ഉ​മ്മ​ന്‍ ന​ട​ത്തി​യ വ്യ​ക്തി​പ​ര​മാ​യ പി​ആ​ര്‍ വ​ര്‍​ക്കു​ക​ളു​ടെ മു​മ്പി​ല്‍ എ​ല്‍​ഡി​എ​ഫി​നു പി​ടി​ച്ചു നി​ല്‍​ക്കാ​നാ​യി​ല്ലെ​ന്നും അ​യ​ര്‍​ക്കു​ന്നം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ല മേ​ഖ​ല​ക​ളി​ലും എ​ല്‍​ഡി​എ​ഫ് ബൂ​ത്തു ത​ല പ്ര​വ​ര്‍​ത്ത​നം പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്നും വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നു.

യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ വി.​എ​ന്‍. വാ​സ​വ​ന്‍, സി.​എ​ന്‍. മോ​ഹ​ന​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ആ​ര്‍. ര​ഘു​നാ​ഥ​ന്‍ അ​വ​ധി​യി​ലാ​യ​തി​നാ​ല്‍ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​എം. രാ​ധാ​കൃ​ഷ്ണ​നാ​ണ് സെ​ക്ര​ട്ട​റി​യു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല. ഇ​ന്നും നാ​ളെ​യു​മാ​യി ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ചേ​രും.

Related posts

Leave a Comment