ലോ​ക്ക​പ്പ് മ​ർ​ദ​ന​ത്തി​നെ​തി​രെ സി​പി​എ​മ്മി​ന്‍റെ പേ​രി​ൽ വ​ട​ക​ര​യി​ൽ പോ​സ്റ്റ​റു​ക​ൾ; ലോ​ക്ക​പ്പ് മ​ർ​ദ​നം എ​ൽ​ഡി​എ​ഫ് ന​യ​മ​ല്ലെ​ന്നും എസ്ഐയുടെ വിളയാട്ടം അവസാനിപ്പിക്കണമെന്നുമാണ് പോസ്റ്റർ

വ​ട​ക​ര: ലോ​ക്ക​പ്പ് മ​ർ​ദ​ന​ത്തി​നെ​തി​രെ സി​പി​എ​മ്മി​ന്‍റെ പേ​രി​ൽ വ​ട​ക​ര​യി​ൽ പോ​സ്റ്റ​റു​ക​ൾ. വ​ട​ക​ര എ​സ്ഐ​യെ പേ​രെ​ടു​ത്ത് വി​മ​ർ​ശി​ച്ചാ​ണ് പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ലോ​ക്ക​പ്പ് മ​ർ​ദ​നം എ​ൽ​ഡി​എ​ഫ് ന​യ​മ​ല്ലെ​ന്നും എ​സ്ഐ സ​ന​ൽ​രാ​ജി​ന്‍റെ വി​ള​യാ​ട്ട​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പോ​സ്റ്റ​റി​ൽ പ​റ​യു​ന്നു. ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​ട്ടു​ണ്ട്. ഈ​യി​ടെ കോ​ട്ട​പ്പ​ള്ളി ക​ണ്ണ​ന്പ​ത്തു​ക​ര​യി​ൽ നി​ന്നു പി​ടി​കൂ​ടി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ എ​സ്ഐ മ​ർ​ദി​ച്ച​താ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നു ക​രു​തു​ന്നു.

Related posts