ഭ്രൂ​ണ​ത്തി​ൽ ര​ക്ത സം​ക്ര​മ​ണം ന​ട​ത്തു​ന്ന അ​പൂ​ർ​വ​വും, അ​തി​സൂ​ക്ഷ​മ​വു​മാ​യ 100 ചി​കി​ത്സ​ക​ൾ..! അ​തി​സൂ​ക്ഷ്മ ചി​കി​ത്സ​യി​ൽ നൂ​റി​ന്‍റെ നേ​ട്ട​വു​മാ​യി അ​ബു​ദാ​ബി കോ​ർ​ണി​ഷ് ആ​ശു​പ​ത്രി

അ​ബു​ദാ​ബി : ഭ്രൂ​ണ​ത്തി​ൽ ര​ക്ത സം​ക്ര​മ​ണം ന​ട​ത്തു​ന്ന അ​പൂ​ർ​വ​വും , അ​തി​സൂ​ക്ഷ​മ​വു​മാ​യ 100 ചി​കി​ത്സ​ക​ൾ ന​ട​ത്തി അ​ബു​ദാ​ബി കോ​ർ​ണി​ഷ് ആ​ശു​പ​ത്രി പു​തി​യ റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ചു.

കു​ട്ടി​ക​ൾ പി​റ​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ന​ട​ത്തു​ന്ന ചി​കി​ത്സ​യി​ലൂ​ടെ നി​ര​വ​ധി പ്ര​സ​വാ​ന​ന്ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ​യാ​ണ് ഒ​ഴി​വാ​ക്കു​ന്ന​ത്.

ചു​വ​ന്ന ര​ക്താ​ണു​ക്ക​ളു​ടെ കു​റ​വ് മൂ​ലം ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന് വി​ള​ർ​ച്ച നേ​രി​ടു​ന്ന​ത് പ്ര​സ​വ​ത്തി​നു മു​ൻ​പ് ത​ന്നെ ക​ണ്ടെ​ത്തി ന​ട​ത്തു​ന്ന സ​ങ്കീ​ർ​ണ്ണ ചി​കി​ത്സ​യാ​ണ് ഭ്രൂ​ണ ര​ക്ത സം​ക്ര​മ​ണം .

ഈ ​ചി​കി​ത്സ​ക്ക് വി​ധേ​യ​മാ​കാ​തെ പി​റ​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ, ര​ക്ത​സം​ബ​ന്ധി​യാ​യ അ​സു​ഖ​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ടാ​കു​ന്ന​തി​നു സാ​ധ്യ​ത​യു​ണ്ട്.

അ​ൾ​ട്രാ​സൗ​ണ്ട് ചി​ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​മ്മ​യു​ടെ ഉ​ദ​ര​ത്തി​ലൂ​ടെ ര​ക്തം ഭ്രൂ​ണ​ത്തി​ലേ​ക്കു ക​ട​ത്തി വി​ടു​ന്ന അ​തി സ​ങ്കീ​ർ​ണ ശ​ത്ര​ക്രി​യ​യാ​ണി​ത്.

ഇ​ത്ത​രം 100 ചി​കി​ത്സ​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ നേ​ട്ട​ത്തി​ലാ​ണ് കോ​ർ​ണി​ഷ് ഹോ​സ്പി​റ്റ​ൽ. ജ​നി​ക്കും മു​ൻ​പ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന ചി​കി​ത്സ​ക​ളി​ൽ കോ​ർ​ണി​ഷ് ആ​ശു​പ​ത്രി​ക്കു​ള്ള പ്രാ​വീ​ണ്യം തെ​ളി​യി​ക്കു​ന്ന വേ​ള​യാ​ണ് ഇ​തെ​ന്ന് ആ​ശു​പ​ത്രി​യു​ടെ വ​ക്താ​വ് ഡോ. ​ലീ​ൻ ബ്രി​ക്ക​ർ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നും ജി​സി സി ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഇ​വി​ടെ രോ​ഗി​ക​ൾ എ​ത്താ​റു​ണ്ടെ​ന്നു അ​വ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment