നല്ലൊരു ടീം വര്‍ക്ക്! ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ രാ​ഹു​ലും; കൈ​യ​ടി​ച്ചു സോ​ഷ്യ​ൽ മീ​ഡി​യ

ഉ​​ന: തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​നി​​ടെ ഹെ​​ലി​​കോ​​പ്റ്റ​​റി​​നു ത​​ക​​രാ​​ർ സം​​ഭ​​വി​​ച്ച​​പ്പോ​​ൾ പ​​രി​​ഹ​​രി​​ക്കാ​​ൻ ചാ​​ടി​​യി​​റ​​ങ്ങി രാ​​ഹു​​ൽ ഗാ​​ന്ധി. ഹെ​​ലി​​കോ​​പ്റ്റ​​റി​​ന്‍റെ ത​​ക​​രാ​​ർ പ​​രി​​ഹ​​രി​​ക്കു​​ന്ന ചി​​ത്രം ഇ​​പ്പോ​​ൾ സോ​​ഷ്യ​​ൽ മീ​​ഡി​​ക​​ളി​​ൽ വൈ​​റ​​ലാ​​ണ്. കോ​​ണ്‍​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​നെ അ​​ഭി​​ന​​ന്ദി​​ച്ചു നി​​ര​​വ​​ധി പേ​​രാ​​ണു രം​​ഗ​​ത്തെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ലെ ഉ​​ന​​യി​​ൽ വ​​ച്ചാ​​ണ് രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ ഹെ​​ലി​​കോ​​പ്റ്റ​​റി​​നു സാ​​ങ്കേ​​തി​​ക ത​​ക​​രാ​​ർ സം​​ഭ​​വി​​ച്ച​​ത്. ത​​ക​​രാ​​ർ പ​​രി​​ഹ​​രി​​ക്കാ​​ൻ വി​​ദ​​ഗ്ധ​ർ എ​​ത്തി​​യെ​​ങ്കി​​ലും രാ​​ഹു​​ൽ നോ​​ക്കി​​നി​​ന്നി​​ല്ല. അ​​ദ്ദേ​​ഹ​​വും മ​​റ്റു​​ള്ള​​വ​​ർ​​ക്കൊ​​പ്പം പ​​ങ്കു​​ചേ​​ർ​​ന്നു.

’ഉ​​ന​​യി​​ൽ വ​​ച്ചു ഹെ​​ലി​​കോ​​പ്റ്റ​​റി​​നു ത​​ക​​രാ​​റു​​ണ്ടാ​​യി, എ​​ല്ലാ​​വ​​രും ഒ​​ന്നി​​ച്ചു​​നി​​ന്ന് അ​​ക്കാ​​ര്യം പെ​​ട്ടെ​​ന്നു പ​​രി​​ഹ​​രി​​ച്ചു. ന​​ല്ല ടീം ​​വ​​ർ​​ക്കാ​ണു പ്ര​​ശ്നം പെ​​ട്ടെ​ന്നു പ​​രി​​ഹ​​രി​​ക്കാ​​ൻ സ​​ഹാ​​യി​​ച്ച​​ത്’- രാ​​ഹു​​ൽ ഇ​​സ്റ്റ​​ഗ്രാ​​മി​​ൽ പ​​ങ്കു​​വ​​ച്ച ചി​​ത്ര​​ത്തോ​​ടൊ​​പ്പം കു​​റി​​ച്ചു. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ഏ​​ഴാം​​ഘ​​ട്ട​​മാ​​യ മേ​​യ് 19നാ​​ണ് ഹി​​മാ​​ച​​ലി​​ൽ വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന​​ത്.

Related posts