ഒടുവില്‍ യുവാവ് കുറ്റസമ്മതം നടത്തി! യുഎസ് ശാസ്ത്രജ്ഞ ഗ്രീസില്‍ കൊല്ലപ്പെട്ടത് പീഡനത്തിനിടെ; പ്രതി പിടിയില്‍

ആ​ഥ​ൻ​സ്: അ​മേ​രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​യെ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ ബ​ങ്ക​റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്നു തെ​ളി​ഞ്ഞു. ഗ്രീ​ക്ക് ദ്വീ​പാ​യ ക്രെ​റ്റ​യി​ൽ താ​മ​സ​ക്കാ​ര​നാ​യ യു​വാ​വ് കു​റ്റം സ​മ്മ​തി​ച്ചു. സൂ​സ​നെ താ​ൻ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ഇ​യാ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ടു വെ​ളി​പ്പെ​ടു​ത്തി.

ജൂ​ലൈ ര​ണ്ടി​നാ​ണു സൂ​സ​നെ കാ​ണാ​താ​കു​ന്ന​ത്. ആ​റു ദി​വ​സ​ത്തി​നു​ശേ​ഷം ക്രെ​റ്റ​യി​ലെ ബ​ങ്ക​റി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

ജ​ർ​മ​നി​യി​ലെ പ്ര​സി​ദ്ധ​മാ​യ മാ​ക്സ്പ്ലാ​ങ്ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ മോ​ളി​ക്യു​ല​ർ ബ​യോ​ള​ജി​സ്റ്റാ​യി​രു​ന്നു സൂ​സ​ണ്‍. ഒ​രു കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് ഇ​വ​ർ ഗ്രീ​സി​ലെ​ത്തി​യ​ത്. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബ​ങ്ക​റി​ൽ പാ​റ​ക്കൂ​ട്ടം നി​റ​ഞ്ഞ ഭാ​ഗ​ത്താ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്നു ച​നി​യ പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​നു പ​ത്തു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണു സൂ​സ​നെ അ​വ​സാ​ന​മാ​യി ആ​ളു​ക​ൾ കാ​ണു​ന്ന​ത്. ബ്രീ​ട്ടീ​ഷ് ശാ​സ്ത്ര​ജ്ഞ​നാ​യ ആ​ന്ത​ണി ഹൈ​മ​നാ​ണ് സൂ​സ​ന്‍റെ ഭ​ർ​ത്താ​വ്.

പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം കാ​റി​ന്‍റെ ഡി​ക്കി​യി​ലാ​ക്കി സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ബ​ങ്ക​റി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തു ക്രെ​റ്റ​യി​ൽ അ​ധി​നി​വേ​ശം ന​ട​ത്തി​യ നാ​സി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണ് ഈ ​ഗു​ഹ. ക്രെ​റ്റ​യി​ലെ പ്ര​ധാ​ന വി​നോ​സ​ഞ്ചാ​ര കേ​ന്ദ്രം കൂ​ടി​യാ​ണ് ഈ ​ബ​ങ്ക​ർ.

Related posts