മധുരം നിങ്ങളെ രോഗികളാക്കും..! കേന്ദ്രത്തിന്‍റെ പിടിവാശിയിൽ റേഷൻ കടകൾ വഴിയുള്ള പഞ്ചാസാര വിതരണം നിലച്ചു; പാവങ്ങളുടെ ചായകുടി കയ്ക്കും

PANCHASARAകോ​​ട്ട​​യം: റേ​​ഷ​​ൻ പ​​ഞ്ച​​സാ​​ര നി​​ല​​ച്ച​​തോ​​ടെ പൊ​​തു​​വി​​പ​​ണി​​യി​​ൽ വി​​ല ക​​യ​​റാ​​ൻ സാ​​ധ്യ​​ത​​യേ​​റി. പൊ​​തു വി​​പ​​ണി​​യി​​ൽ 45 രൂ​​പ​​യ്ക്കു മു​​ക​​ളി​​ലാ​​ണ് വി​​ല. ഏ​​പ്രി​​ൽ മു​​ത​​ൽ പ​​ഞ്ച​​സാ​​ര വി​​ത​​ര​​ണ​​ത്തി​​ന് സ​​ബ്സി​​ഡി തു​​ക അ​​നു​​വ​​ദി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന കേ​​ന്ദ്ര നി​​ല​​പാ​​ടി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് പ​​ഞ്ച​​സാ​​ര നി​​ല​​ച്ച​​ത്.

ഭ​​ക്ഷ്യ ഭ​​ദ്ര​​താ നി​​യ​​മ​​പ്ര​​കാ​​രം വി​​ത​​ര​​ണം​​ചെ​​യ്യു​​ന്ന ഭ​​ക്ഷ്യ​​സാ​​ധ​​ന​​ങ്ങ​​ളി​​ൽ പ​​ഞ്ച​​സാ​​ര ഉ​​ൾ​​പ്പെ​​ടു​​ത്തേ​​ണ്ടെ​​ന്നാ​​ണ് കേ​​ന്ദ്ര തീ​​രു​​മാ​​നം. അ​​ര നൂ​​റ്റാ​​ണ്ടാ​​യി നി​​ല​​നി​​ന്ന റേ​​ഷ​​ൻ​​ക​​ട വ​​ഴി​​യു​​ള്ള പ​​ഞ്ച​​സാ​​ര​​വി​​ത​​ര​​ണ​​മാ​​ണ് ഇ​​തോ​​ടെ നി​​ല​​ച്ചി​​രി​​ക്കു​​ന്ന​​ത്. സാ​​ന്പ​​ത്തി​​ക​​മാ​​യി ഏ​​റ്റ​​വും പി​​ന്നോ​​ക്കം നി​​ൽ​​ക്കു​​ന്ന കു​​ടും​​ബ​​ങ്ങ​​ൾ​​ക്കാ​​ണ് റേ​​ഷ​​ൻ നി​​ല​​ച്ച​​ത് ബാ​​ധ്യ​​ത​​യാ​​യി​​രി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ കേ​​ന്ദ്ര​​ബ​​ജ​​റ്റി​​ൽ പ​​ഞ്ച​​സാ​​ര സ​​ബ്സി​​ഡി​​ക്ക് സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് പ​​ണം നീ​​ക്കി​​വ​​ച്ചി​​ല്ല. മു​​ൻ​​ബ​​ജ​​റ്റി​​ൽ 4500 കോ​​ടി രൂ​​പ നീ​​ക്കി​​വ​​ച്ചി​​രു​​ന്നു. സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ സ്വ​​ന്തം ചെ​​ല​​വി​​ൽ പ​​ഞ്ച​​സാ​​ര വാ​​ങ്ങി സ​​ബ്സി​​ഡി നി​​ര​​ക്കി​​ൽ വി​​ത​​ര​​ണം​​ചെ​​യ്യാ​​മെ​​ന്നാ​​ണ് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശം.

ബി​​പി​​എ​​ൽ കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് കി​​ലോ​​ഗ്രാ​​മി​​ന് 13.50 രൂ​​പ​​യാ​​യി​​രു​​ന്നു റേ​​ഷ​​ൻ പ​​ഞ്ച​​സാ​​ര​​യ്ക്കു വി​​ല. കി​​ലോ​​യ്ക്ക് 32 രൂ​​പ​​യാ​​ണ് കേ​​ന്ദ്ര​​സ​​ബ്സി​​ഡി അ​​നു​​വ​​ദി​​ച്ചി​​രു​​ന്ന​​ത്. സം​​സ്ഥാ​​നം സ്വ​​ന്തം​​നി​​ല​​യി​​ൽ റേ​​ഷ​​ൻ പ​​ഞ്ച​​സാ​​ര വി​​ത​​ര​​ണം​​ ചെ​​യ്യ​​ണ​​മെ​​ങ്കി​​ൽ പ്ര​​തിമാ​​സം ഒ​​ന്പ​​ത് കോ​​ടി രൂ​​പ ക​​ണ്ടെ​​ത്ത​​ണം.

മാ​​ർ​​ച്ചി​​ലെ വി​​ഹി​​തം പ​​ഞ്ച​​സാ​​ര ഇ​​പ്പോ​​ൾ റേ​​ഷ​​ൻ ക​​ട​​ക​​ളി​​ൽ വി​​ത​​ര​​ണ​​ത്തി​​നു​​ണ്ട്. അ​​ർ​​ഹ​​ത​​പ്പെ​​ട്ട എ​​ല്ലാ​​വ​​ർ​​ക്കും ഇ​​ത് വി​​ത​​ര​​ണം ചെ​​യ്യാ​​ൻ ക​​ഴി​​യും എ​​ന്ന് ഉ​​റ​​പ്പി​​ല്ലാ​​ത്ത​​തി​​നാ​​ൽ സ​​ർ​​ക്കാ​​ർ ഇ​​തി​​ന്‍റെ വി​​ത​​ര​​ണം നി​​ർ​​ത്താ​​ൻ നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

Related posts