രാജ്കുമാറിന്‍റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിട്ട്  ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പ് 

ഗാ​ന്ധി​ന​ഗ​ർ: ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാ​ജ്കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്താ​ൻ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പ് ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ണ്ടും പോ​സ​റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. ജൂ​ണ്‍ 21നാ​ണ് വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് ക​സ്തൂ​രി ഭ​വ​നി​ൽ രാ​ജ്കു​മാ​ർ (50) റി​മാ​ൻ ഡി​ൽ ക​ഴി​യ​വേ പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ മ​രി​ച്ച​ത്. 22ന് ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി​യി​രു​ന്നു.

ക്രൂ​ര​മ​ർ​ദ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണംം ക്രൈം ​ബ്രാ​ഞ്ചി​നെ ഏ​ൽ​പി​ച്ചു. കു​റ്റ​ക്കാ​രാ​യ​വ​രി​ൽ നെ​ടു​ങ്ക​ണ്ടം എ​സ്​ഐ കെ.​എ. സാ​ബു അ​ട​ക്കം ചി​ല ചോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ ജുഡീ​ഷൽ അ​ന്വേ​ഷ​ണം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ക​യും ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പി​നെ ക​മ്മീ​ഷ​നാ​യി നി​യ​മി​ക്കു​ക​യു​മാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ൾ, ആ​ന്ത​രി​കായ​വ​യ​ങ്ങ​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ല്ലെ​ന്നും മൃ​ത​ദേ​ഹ​ത്തി​നേ​റ്റ മു​റി​വു​ക​ളും മ​ർ​ദന​ത്തി​ന്‍റെ പാ​ടു​ക​ളും എ​ത്ര ദി​വ​സം പ​ഴ​ക്ക​മു​ണ്ടെ​ന്ന​ത​ട​ക്കം നി​ര​വ​ധി നി​രു​ത്ത​ര​വാ​ദി​ത്വം കാ​ണി​ച്ചെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നു. ഇ​തി​ന്‍റെ സ​ത്യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ന്ന​തി​നാ​ണ് വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ന്ന​ത്.

എ​ന്നാ​ൽ റീ ​പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​വാ​നു​ള്ള ഉ​ത്ത​ര​വി​നെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​തി​ൽ പി​ഴ​വ് ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ത​ന്‍റെ വി​ശ്വാ​സ​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ഫോ​റ​ൻ​സി​ക് അ​സോ​സി​യേ​റ്റ് പ്ര​ഫ.​ഡോ.​ജ​യിം​സ്കു​ട്ടി പ്ര​തി​ക​രി​ച്ചു. ര​ണ്ടു ദി​വ​സ​ത്തി​ന​കം റീ ​പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​ർ​ക്കാ​രി​നു മു​ന്നി​ൽ സ​മ​ർ​പ്പി​ക്കും.

രാജ്കുമാറിന്‍റെ മൃതദേഹത്തി ലെ പരിക്കുകളുടെ പഴക്കം പോസ്റ്റ്മോർട്ടം റി പ്പോർട്ടിൽ രേഖപ്പെടുത്താത്തതും ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാത്തതും വീഴ്ചയായി കണ്ടെത്തി യിരുന്നു. ഴ്ചകൾ കേസിനെ ബാധിക്കുമെ ന്നതിനാലാണ് വീണ്ടും പോസ്റ്റ് മോർട്ടം ചെയ്യാ ൻ തയാറാകുന്നത്. പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മു​റി​വി​ന്‍റെ ​ആ​ഴ​വും പ​ഴ​ക്ക​വും തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പോ​സ്റ്റ് മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​ല അ​പാ​ക​ത​ക​ളും ക​ട​ന്നു​കൂ​ടി. വാ​ഗ​മ​ൺ മാ​ർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യി​ലാ​ണ് സം​സ്ക​രി​ച്ച​ത്.

Related posts