ഇപ്പം ശരിയാകുമെന്ന് നഗരസഭ..!  കോടിമതയിൽ  ആ​ധു​നി​ക സ്ലോ​ട്ട​ർ ഹൗ​സ് പൂ​ർ​ത്തി​യാ​യെങ്കിലും തു​റ​ക്കാ​നു​ള്ള കാ​ത്തി​രി​പ്പ് നീ​ളു​ന്നു

കോ​ട്ട​യം: ന​ഗ​ര​സ​ഭ കോ​ടി​മ​ത​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ആ​ധു​നി​ക സ്ലോ​ട്ട​ർ ഹൗ​സ് തു​റ​ക്കാ​ൻ വൈ​കു​ന്നു. കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. ഏ​താ​നും ചി​ല ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്താ​നു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ല്കു​ന്ന വി​ശ​ദീ​ക​ര​ണം. കോ​ടി​മ​ത സ​സ്യ​മാ​ർ​ക്ക​റ്റി​നോ​ട് ചേ​ർ​ന്നാ​ണ് പു​തി​യ സ്ലോ​ട്ട​ർ ഹൗ​സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ അ​ട​ക്ക​മു​ണ്ട് ഇ​വി​ടെ. എ​ന്നി​ട്ടും സ്ലോ​ട്ട​ർ ഹൗ​സ് തു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വൈ​കു​ക​യാ​ണ്. പ​ഴ​യ സ്ലോ​ട്ട​ർ ഹൗ​സ് ഇ​ടി​ഞ്ഞു പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ​തോ​ടെ ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഇ​റ​ച്ചി​ക്ക​ട​ക​ൾ നി​ർ​ത്ത​ലാ​ക്കി. ഇ​പ്പോ​ൾ ഇ​റ​ച്ചി വ്യാ​പാ​ര​ത്തി​ന് ന​ഗ​ര​ത്തി​ൽ ആ​ർ​ക്കും ലൈ​സ​ൻ​സ് ന​ല്കി​യി​ട്ടി​ല്ല.

ഇ​റ​ച്ചി വെ​ട്ടാ​നു​ള്ള അ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ൽ ഇ​റ​ച്ചി​ക്ക​ട​ക​ൾ എ​ല്ലാം അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. മു​ൻ​പ് സ്ലോ​ട്ട​ർ ഹൗ​സും ഇ​റ​ച്ചി​ക്ക​ട​ക​ളും മ​ത്സ്യ മാ​ർ​ക്ക​റ്റും ഉ​ണ​ക്ക​മീ​ൻ മാ​ർ​ക്ക​റ്റു​മെ​ല്ലാം ഒ​രു സ്ഥ​ല​ത്താ​യി​രു​ന്നു. ആ​ദ്യം മ​ത്സ്യ​മാ​ർ​ക്ക​റ്റ് കോ​ടി​മ​ത​യി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് ഉ​ണ​ക്ക​മീ​ൻ സ്റ്റാ​ളു​ക​ളും കോ​ടി​മ​ത​യി​ലേ​ക്ക് മാ​റ്റി.

ഇ​നി സ്ലോ​ട്ട​ർ ഹൗ​സും ഇ​റ​ച്ചി​ക്ക​ട​ക​ളും കോ​ടി​മ​ത​യി​ലേ​ക്ക് മാ​റ്റി​യാ​ൽ എ​ല്ലാ മാ​ർ​ക്ക​റ്റു​ക​ളും കോ​ടി​മ​ത​യി​ലാ​കും. അ​തേസ​മ​യം, സ്ലോ​ട്ട​ർ ഹൗ​സ് ഉ​ട​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട്ട​യം ഈ​സ്റ്റ് വി​ക​സ​നസ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഡോ.​ ജേ​ക്ക​ബ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts