റൊ​​ണാ​​ൾ​​ഡോ റി​​ക്കാ​​ർ​​ഡ് 50

ടു​​റി​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ 50 ഗോ​​ൾ തി​​ക​​ച്ച് യു​​വ​​ന്‍റ​​സി​​ന്‍റെ പോ​​ർ​​ച്ചു​​ഗീ​​സ് സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ൾ​​ഡോ ച​​രി​​ത്രം കു​​റി​​ച്ചു.

ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ്, ലാ ​​ലി​​ഗ, സീ​​രി എ ​​എ​​ന്നി​​വ​​യി​​ൽ ഗോ​​ളി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി തി​​ക​​യ്ക്കു​​ന്ന ആ​​ദ്യതാ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് റൊ​​ണാ​​ൾ​​ഡോ കു​​റി​​ച്ച​​ത്. സീ​​രി എ​​യി​​ൽ വേ​​ഗ​​ത്തി​​ൽ (61 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന്) 50 ഗോ​​ൾ തി​​ക​​യ്ക്കു​​ന്ന താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡും താ​​രം സ്വ​​ന്ത​​മാ​​ക്കി.

ലാ​​സി​​യോ​​യ്ക്കെ​​തി​​രേ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഇ​​ര​​ട്ടഗോ​​ൾ മി​​ക​​വി​​ൽ യു​​വ​​ന്‍റ​​സ് 2-1നു ​​ജ​​യി​​ച്ചു. 51 (പെ​​ന​​ൽ​​റ്റി), 54 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഗോ​​ളു​​ക​​ൾ.

ഇ​​തോ​​ടെ സീ​​സ​​ണി​​ൽ 30 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 30 ഗോ​​ളും താ​​രം തി​​ക​​ച്ചു. 2020 ൽ 20 ​​ലീ​​ഗ് ഗോ​​ൾ നേ​​ടു​​ന്ന ആ​​ദ്യതാ​​ര​​മെ​​ന്ന നേ​​ട്ട​​വും സി​​ആ​​ർ7​​നെ തേ​​ടി​​യെ​​ത്തി.

ഫെ​​ലി​​സ് ബൊ​​റെ​​ൽ (31- 1933-34), ജോ​​ണ്‍ ഹ​​ൻ​​സെ​​ൻ (30- 1951-52) എ​​ന്നി​​വ​​ർ​​ക്കു​​ശേ​​ഷം സീ​​രി എ​​യി​​ൽ ഒ​​രു സീ​​സ​​ണി​​ൽ 30 ഗോ​​ൾ തി​​ക​​യ്ക്കു​​ന്ന താ​​ര​​മെ​​ന്ന നേ​​ട്ട​​വും പോ​​ർ​​ച്ചു​​ഗീ​​സ് താ​​ര​​ത്തി​​നു സ്വ​​ന്തം.

ജ​​യ​​ത്തോ​​ടെ സീ​​രി എ ​​കി​​രീ​​ട​​ത്തി​​ലേ​​ക്ക് യു​​വ​​ന്‍റ​​സ് ഒ​​രു പ​​ടി​​കൂ​​ടി അ​​ടു​​ത്തു. 34 മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് 80 ഗോ​​ളാ​​ണ് യു​​വ​​ന്‍റ​​സി​​നു​​ള്ള​​ത്.

Related posts

Leave a Comment