റിസർവ് ബാങ്ക് ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ്

ന്യൂ​​ഡ​​ൽ​​ഹി: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി രാ​​ജ്യ​​ത്തെ 500 രൂ​​പ, 1000 രൂ​​പ ക​​റ​​ൻ​​സി​​ക​​ൾ റ​​ദ്ദാ​​ക്കി​​യി​​ട്ട് ഒ​​രു വ​​ർ​​ഷം ആ​​കു​​ന്പോ​​ൾ റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ ഇ​​പ്പോ​​ഴും ആ ​​നോ​​ട്ടു​​ക​​ൾ എ​​ണ്ണി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. വി​​വ​​രാ​​വ​​കാ​​ശ നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള ചോ​​ദ്യ​​ത്തി​​നു​​ള്ള മ​​റു​​പ​​ടി​​യി​​ലാ​​ണ് റ​​ദ്ദാ​​ക്കി​​യ ക​​റ​​ൻ​​സി ഇ​​തു​​വ​​രെ എ​​ണ്ണി​​ത്തീ​​ർ​​ന്നി​​ട്ടി​​ല്ലെ​​ന്നു​​ള്ള കാ​​ര്യം റി​​സ​​ർ​​വ് ബാ​​ങ്ക് വ്യ​​ക്ത​​മാ​​ക്കി​​യ​​ത്.

സെ​​പ്റ്റം​​ബ​​ർ 30 വ​​രെ​​യു​​ള്ള ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം 1,134 കോ​​ടി 500 രൂ​​പ നോ​​ട്ടു​​ക​​ളും 524.90 കോ​​ടി 1000 രൂ​​പ നോ​​ട്ടു​​ക​​ളും എ​​ണ്ണി​​യി​​ട്ടു​​ണ്ട്. ഇ​​തി​​ന്‍റെ മൂ​​ല്യം ‍യ​​ഥാ​​ക്ര​​മം 5.67 ല​​ക്ഷം കോ​​ടി രൂ​​പ​​യും 5.24 ല​​ക്ഷം കോ​​ടി രൂ​​പ​​യും വ​​രും. അ​​താ​​യ​​ത്, ആ​​കെ 10.91 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ നോ​​ട്ടു​​ക​​ൾ സെ​​പ്റ്റം​​ബ​​ർ 30 വ​​രെ എ​​ണ്ണി​​ത്തി​​ട്ട​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്ന് റി​​സ​​ർ​​വ് ബാ​​ങ്ക് അ​​റി​​യി​​ച്ചു.

Related posts