കടക്ക് പുറത്ത്..! സംഘപരിവാര്‍ വേദിയിലെത്തിയ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി; നടപടി കടുത്ത അച്ചടക്ക ലംഘനത്തെ തുടര്‍ന്ന്‌

ക​ണ്ണൂ​ർ: ആ​ർ​എ​സ്എ​സി​നും സം​ഘ​പ​രി​വാ​റി​നു​മെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളു​മാ​യി സി​പി​എം മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ സം​ഘ​പ​രി​വാ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത സി​പി​എം നേ​താ​വി​നെ പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത പാ​നൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​കെ.​പ്രേ​മ​നെ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ത്ത​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി സി​പി​എം ഏ​രി​യാ നേ​തൃ​ത്വം അ​റി​യി​ച്ചു.

ആ​ർ​എ​സ്എ​സി​ന്‍റെ സേ​വ​ന​വി​ഭാ​ഗ​മാ​യ സേ​വാ​ഭാ​ര​തി​യു​ടെ പാ​നൂ​ർ യൂ​ണി​റ്റി​ന്‍റെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് സി​പി​എം പാ​നൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പ​ദ​വി വ​ഹി​ച്ചി​രു​ന്ന കെ.​കെ. പ്രേ​മ​ൻ പ​ങ്കെ​ടു​ത്ത​ത്.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ അ​ക്ര​മം ന​ട​ത്തു​ന്ന​ത് സി​പി​എ​മ്മാ​ണെ​ന്ന് ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ ഉ​യ​ർ​ത്തി​ക്കാ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന സം​ഘ​പ​രി​വാ​റി​ന്‍റെ ച​ട​ങ്ങി​ൽ സി​പി​എം നേ​താ​വ് പ​ങ്കെ​ടു​ത്ത​ത് സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തെ ഞെ​ട്ടി​ച്ചി​രു​ന്നു. ന​ട​പ​ടി ക​ടു​ത്ത അ​ച്ച​ട​ക്ക ലം​ഘ​ന​മാ​യാ​ണ് പാ​ർ​ട്ടി വി​ല​യി​രു​ത്തി​യ​ത്. തു​ട​ർ​ന്ന് ഏ​രി​യാ ക​മ്മി​റ്റി പ്രേ​മ​നോ​ടു വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts