സ്ത്രീ​ശ​ബ്ദ​ത്തി​ല്‍ പാ​ട്ടു​പാ​ടി ഗാ​ന​മേ​ള​വേ​ദി​ക​ളി​ല്‍ വി​സ്മ​യം തീ​ര്‍​ത്ത അ​തു​ല്യ പ്ര​തി​ഭ ! ഗാ​യ​ക​ന്‍ ശ​ര​ത്തി​ന് നാ​ടി​ന്റെ യാ​ത്രാ​മൊ​ഴി

കൊ​ല്ലം: ഗാ​ന​മേ​ള വേ​ദി​ക​ളി​ൽ സ്ത്രീ​ശ​ബ്ദം അ​നു​ക​രി​ച്ച് പാ​ടി ശ്ര​ദ്ധേ​യ​നാ​യ ഗാ​യ​ക​ൻ കൊ​ല്ലം ശ​ര​ത്തി​ന് (എ.​ആ​ർ.​ശ​ര​ത്ച​ന്ദ്ര​ൻ നാ​യ​ർ-52) നാ​ടി​ന്‍റെ യാ​ത്രാ​മൊ​ഴി.

കോ​ട്ട​യ​ത്ത് അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ ഗാ​ന​മേ​ള​യി​ൽ പാ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ഞാ​യ​റാ​ഴ്ച കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കൊ​ല്ലം കു​രീ​പ്പു​ഴ മ​ണ​ലി​ൽ ക്ഷേ​ത്ര​ത്തി​നു​സ​മീ​പം വ​യ​ല​ഴ​ക​ത്ത് വ​ട​ക്കേ​ത്തൊ​ടി​യി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം വൈ​കു​ന്നേ​ര​ത്തോ​ടെ മു​ള​ങ്കാ​ട​കം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം സ​രി​ഗ​യി​ലെ ഗാ​യ​ക​നാ​യി​രു​ന്നു. എ​സ്.​ജാ​ന​കി​യു​ടെ ശ​ബ്ദം അ​നു​ക​രി​ച്ചു പാ​ടു​ന്ന​തി​ലൂ​ടെ പ്ര​ശ​സ്തി​നേ​ടി.

അ​ടു​ത്ത​ബ​ന്ധു​വ​ന്‍റെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം ചാ​ന്തു​പൊ​ട്ടി​ലെ ‘ആ​ഴ​ക്ക​ട​ലി​ന്‍റെ…’ എ​ന്ന പാ​ട്ടു​പാ​ടി​ക്കൊ​ണ്ടി​രി​ക്കെ പ​ക്ഷാ​ഘാ​തം​വ​ന്ന് ത​ള​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം സ​രി​ഗ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​നാ​യ ശ​ര​ത് സ്ത്രീ​ശ​ബ്ദ​ത്തി​ൽ പാ​ട്ടു​പാ​ടി ഗാ​ന​മേ​ള​വേ​ദി​ക​ളി​ൽ വി​സ്മ​യം തീ​ർ​ത്തി​ട്ടു​ണ്ട്.

എ​സ്.​ജാ​ന​കി​യു​ടെ ശ​ബ്ദം ഭം​ഗി​യാ​യി അ​ദ്ദേ​ഹം അ​നു​ക​രി​ക്കു​മാ​യി​രു​ന്നു. സ​രി​ഗ​യി​ൽ ന​ട​ൻ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് അ​ട​ക്ക​മു​ള്ള ഗാ​ന​മേ​ള​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ശ​ര​ത്തി​ന്‍റെ വ​ല​തു​കൈ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

Related posts

Leave a Comment