കു​ന്നം​കു​ളം ഒ​രു​ങ്ങി കു​ട്ടി​ശാ​സ്ത്ര​ജ്ഞ​രെ വ​ര​വേ​ൽ​ക്കാ​ൻ; സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം ന​വം​ബ​ർ മൂ​ന്നു​മു​ത​ൽ

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: കു​ട്ടി ശാ​സ്ത്ര​ജ്ഞ​രേ​യും അ​വ​രു​ടെ വ​ലി​യ വി​ജ്ഞാ​ന​ങ്ങ​ളേ​യും വ​ര​വേ​ൽ​ക്കാ​ൻ കു​ന്നം​കു​ളം ഒ​രു​ങ്ങി. ന​വം​ബ​ർ മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ നീ​ളു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.പെ​രു​ന്പി​ലാ​വ് ടി​വി​എം എ​ച്ച്എ​സ്എ​സ്, പ​ന്നി​ത്ത​ടം കോ​ണ്‍​കോ​ർ​ഡ് ഇ​എം​എ​ച്ച്എ​സ്എ​സ്, കു​ന്നം​കു​ളം ബ​ദ​നി കോ​ണ്‍​വെ​ന്‍റ് ജി​എ​ച്ച്എ​സ്എ​സ്, ബ​ദ​നി സെ​ന്‍റ് ജോ​സ​ഫ്സ് ഇ​എം​എ​ച്ച്എ​സ്എ​സ്, കു​ന്നം​കു​ളം മു​ൻ​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ൾ, വി​എ​ച്ച്എ​സ്എ​സ് ഗ​വ ബോ​യ്സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശാ​സ്ത്രോ​ത്സ​വം ന​ട​ക്കു​ന്ന​ത്.

കേ​ര​ള സ്കൂ​ൾ പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള, കേ​ര​ള സ്പെ​ഷ്യ​ൽ സ്കൂ​ൾ പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള, വൊ​ക്കേ​ഷ​ണ​ൽ എ​ക്സ്പോ ആ​ൻ​ഡ് ക​രി​യ​ർ ഫെ​സ്റ്റ്, കേ​ര​ള സ്കൂ​ൾ സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള, കേ​ര​ള സ്കൂ​ൾ ഐ​ടി മേ​ള, കേ​ര​ള സ്കൂ​ൾ ഗ​ണി​ത ശാ​സ്ത്ര​മേ​ള എ​ന്നി​വ​യ​ട​ങ്ങി​യ​താ​ണ് കേ​ര​ള സ്കൂ​ൾ ശാ​സ്ത്ര​മേ​ള.

പ​തി​നാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ശാ​സ്ത്ര​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ന് ​മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ ശാ​സ്ത്ര​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ​വ.​ചീ​ഫ് വി​പ്പ് കെ.​രാ​ജ​ൻ, ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.
സ​മാ​പ​ന​സ​മ്മേ​ള​നം അ​ഞ്ചി​ന് വൈ​കീ​ട്ട് നാ​ലി​ന് ര​മ്യ​ഹ​രി​ദാ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ബെ​ന്നി ബെ​ഹ​ന്നാ​ൻ എം​പി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.

Related posts