ഫ്ളാ​റ്റി​ലെ കു​ടി​വെ​ള്ള  ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ച്ചു, പ്ര​തി​ഷേ​ധി​ച്ച് ഷ​ക്കീ​ല; സി​നി​മ​യി​ല്‍ സ​ജീ​വ​മ​ല്ലെങ്കിലും  സാ​മൂ​ഹി​ക​വി​ഷ​യ​ങ്ങ​ളി​ൽ നി​ര​ന്ത​രം ഇ​ട​പെട്ട് ഷക്കീല


ചെ​ന്നൈ: ഫ്ളാ​റ്റി​ലെ കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ച്ച​തി​നെ​തി​രേ താ​മ​സ​ക്കാ​ര്‍ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു ന​ടി ഷ​ക്കീ​ല.

ചൂ​ളൈ​മേ​ട്ടി​ലെ ഫ്‌​ളാ​റ്റ് സ​മു​ച്ച​യ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ത്തി​നാ​ണ് ഷ​ക്കീ​ല​യു​ടെ പി​ന്തു​ണ. 40ഓ​ളം കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ഫ്‌​ളാ​റ്റി​ല്‍ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി കു​ടി​വെ​ള്ളം വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.


അ​റ്റ​കു​റ്റ​പ്പ​ണി​ക്ക​ള്‍​ക്ക് വേ​ണ്ടി​യു​ള്ള പ​ണം അ​ട​യ്ക്കാ​ത്തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി. കു​ടി​വെ​ള്ളം നി​ഷേ​ധി​ക്ക​രു​തെ​ന്നും ക​ണ​ക്ഷ​ന്‍ ഉ​ട​ന്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ഷ​ക്കീ​ല അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സി​നി​മ​യി​ല്‍ സ​ജീ​വ​മ​ല്ലാ​ത്ത ഷ​ക്കീ​ല സാ​മൂ​ഹി​ക​വി​ഷ​യ​ങ്ങ​ളി​ൽ നി​ര​ന്ത​രം ഇ​ട​പെ​ടാ​റു​ണ്ട്.

Related posts

Leave a Comment