നന്ദി എത്രപറഞ്ഞാലും തീരില്ല; 13,000 രൂ​പ​യും 10 പ​വ​നും തിരികെയേൽപ്പിച്ച് ഓട്ടോ ഡ്രൈവർ മാതൃകയായി


ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​റ​ന്നു​വ​ച്ച പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ​യ്ക്കു തി​രി​കെ ന​ൽ​കി മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് ഓ​ട്ടോ​ഡ്രൈ​വ​ർ ഷാ​നു ഖാ​ൻ. മു​നിസി​പ്പ​ൽ ആ​ർ​ക്കേ​ഡി​നു സ​മീ​പ​ത്തെ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​ഡ്രൈ​വ​റാണ്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. കു​രി​ശും​മൂ​ട് ഡി​വൈ​ൻ ന​ഗ​ർ അ​തി​ര​ന്പു​ഴ തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ ഓ​മ​ന(60)​യു​ടെ 13,000 രൂ​പ​യും നാ​ലു ല​ക്ഷ​ത്തോ​ളം വി​ല വ​രു​ന്ന 10 പ​വ​ൻ സ്വ​ർ​ണ​വും അ​ട​ങ്ങു​ന്ന ഹാ​ൻ​ഡ് ബാ​ഗാ​ണ് ഇ​ദ്ദേ​ഹം തി​രി​കെ ന​ൽ​കി​യ​ത്.

സ്വ​കാ​ര്യ ബ​സി​ൽ ന​ഗ​ര​ത്തി​ലെ​ത്തി​യ ഓ​മ​ന ഷാ​നു​വി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റു​ക​യും സം​ഗീ​ത ടെ​ക്സ്റ്റൈ​ൽ​സി​നു സ​മീ​പം ഇ​റ​ങ്ങു​ക​യും ചെ​യ്തു. ഷാ​നു തി​രി​കെ വ​ന്ന് സ്റ്റാ​ൻ​ഡി​ൽ അ​ടു​ത്ത ഓ​ട്ട​ത്തി​നാ​യി പാ​ർ​ക്ക് ചെ​യ്തു. പി​ന്നീ​ട് യാ​ത്ര​യ്ക്കാ​യി ക​യ​റി​യ സ്ത്രീ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യു​ടെ സീ​റ്റി​നു താ​ഴെ ഹാ​ൻ​ഡ്ബാ​ഗ്് കി​ട​ക്കു​ന്ന കാ​ര്യം ഷാ​നു​വി​നെ അ​റി​യി​ച്ച​ത്.

ഹാ​ൻ​ഡ്ബാ​ഗ് വാ​ങ്ങി വ​ണ്ടി​യി​ൽ വ​ച്ച് യാ​ത്ര​ക്കാ​രി​യെ നി​ശ്ചി​ത സ്ഥ​ല​ത്ത് ഇ​റ​ക്കി​യ ശേ​ഷം ബാ​ഗ് തു​റ​ന്ന് നോ​ക്കി​യ​പ്പോ​ൾ സ്വ​ർ​ണ്ണ​വും പ​ണ​വും ക​ണ്ടെ​ത്തിയത്. തു​ട​ർ​ന്ന് ഷാ​നു ബാ​ഗ് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ആ​ഭ​ര​ണ​ങ്ങ​ളും 13,000 രൂ​പ​യും ക​ണ്ടെ​ത്തി​യ​ത്.

ച​ങ്ങ​നാ​ശേ​രി സി​ഐ പ്ര​ശാ​ന്തി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് വീ​ട്ട​മ്മ​യെ ഓ​ട്ടോ​യി​ൽ​നി​ന്നും ഇ​റ​ക്കി​യ സ്ഥ​ല​ത്ത് ഷാ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ സം​ഗീ​ത ടെ​ക്സൈ​റ്റ​ൽ​സി​നു സ​മീ​പ​ത്തു​നി​ന്നും ഓ​മ​ന​യെ ക​ണ്ടെ​ത്തി. ഷാ​ൻ ഇ​വ​രെ വി​വ​രം അ​റി​യി​ക്കു​ക​യും സ്റ്റേ​ഷ​നി​ലേ​യ്ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യും ചെ​യ്തു.

ബ​ന്ധു​വി​ന്‍റെ കു​ട്ടി​യു​ടെ മാ​മ്മോ​ദീ​സാ ച​ട​ങ്ങി​ന് ന​ഗ​ര​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ​താ​യി​രു​ന്നു ഓ​മ​ന. ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ ഓ​മ​ന വി​ര​ലി​ൽ കി​ട​ന്ന മോ​തി​രം പ​ണ​യം​വ​ച്ച് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി.

സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ഓ​മ​ന​ക്ക് സി​ഐ മു​ന്പാ​കെ ഷാ​നു പ​ണ​വും സ്വ​ർ​ണ​വും കൈ​മാ​റി. ഓ​മ​ന​യും മ​ക്ക​ളും ഷാ​നു​വി​നെ അ​ഭി​ന്ദി​ച്ചു. ഓ​മ​ന​യു​ടെ മ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷി​നു ഖാ​ന് ആ​ദ​ര​സൂ​ച​ക​മാ​യി ന​ഗ​ര​ത്തി​ൽ ഫ്ളെ​ക്സ് ബോ​ർ​ഡും സ്ഥാ​പി​ച്ചു.

 

Related posts

Leave a Comment