മ​ക​ളു​ടെ പേ​രി​ല്‍ കേ​സ് വ​രു​മ്പോ​ള്‍ അ​വ​ള്‍​ക്ക് വെ​റും 10 ദി​വ​സം മാ​ത്ര​മാ​യി​രു​ന്നു പ്രാ​യം ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ശ്വേ​താ മേ​നോ​ന്‍…

പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന സു​ന്ദ​രി​യാ​ണ് ശ്വേ​താ മേ​നോ​ന്‍.

മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ജോ​മോ​ന്‍ സം​വി​ധാ​നം ചെ​യ​ത് 1991 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ അ​ന​ശ്വ​രം എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള എ​ത്തി​യ ന​ടി പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ വേ​ഷ​മി​ട്ടു.

പ​ര​സ്യ​രം​ഗ​ത്തും മോ​ഡ​ലി​ങ് രം​ഗ​ത്ത് നി​ന്നും തി​ള​ങ്ങി നി​ന്നി​രു​ന്ന ശ്വേ​താ മേ​നോ​ന്‍ ആ​മി​ര്‍​ഖാ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ഒ​പ്പം ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ലും ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്.

കാ​മ​സൂ​ത്ര​യു​ടെ പ​ര​സ്യ​ത്തി​ല്‍ അ​ഭി​ന​യി​ച്ചും താ​രം വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം പി​ടി​ച്ചി​രു​ന്നു.

കോ​ഴി​ക്കോ​ട്ടു​കാ​രി​യാ​യ ശ്വേ​ത​യു​ടെ പി​താ​വ് ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ ആ​യി​രു​ന്നു ശ്വേ​ത​യു​ടെ പ​ഠ​നം. അ​ന​ശ്വ​രം എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെ ആ​ണ് ശ്വേ​ത സി​നി​മാ ജീ​വി​ത​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഇ​ഷ്‌​ക് ആ​ണ് ശ്വേ​ത​യു​ടെ ആ​ദ്യ ഹി​ന്ദി ചി​ത്രം.

ഇ​പ്പോ​ഴി​താ മ​ക​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് താ​രം. സ​ബീ​ന എ​ന്നാ​ണ് ശ്വേ​ത​യു​ടെ മ​ക​ളു​ടെ പേ​ര്.

മ​ക​ള്‍ ഈ ​ലോ​ക​ത്തേ​ക്ക് വ​ന്ന​ത് കൊ​ട്ടി​ഘോ​ഷി​ച്ച് ആ​ഘോ​ഷ​മാ​യി​ട്ടാ​യി​രു​ന്നു​വെ​ന്നും ഒ​രു വ​ലി​യ സി​നി​മ​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു അ​വ​ളെ​ന്നും ശ്വേ​ത പ​റ​യു​ന്നു.

ജ​നി​ക്കു​ന്ന​തി​ന് മു​മ്പേ ത​ന്നെ മ​ക​ളെ പ​റ്റി ച​ര്‍​ച്ച​ക​ളു​ണ്ടാ​യി​രു​ന്നു. മോ​ളു​ടെ പേ​രി​ല്‍ കേ​സു​വ​രെ വ​ന്നു​വെ​ന്നും ജ​നി​ച്ച് 10 ദി​വ​സം ആ​കു​ന്ന​തി​ന് മു​മ്പാ​യി​രു​ന്നു സം​ഭ​വ​മെ​ന്നും അ​വ​ള്‍ അ​വ​ളു​ടെ സ്വ​കാ​ര്യ​ത വി​റ്റ് കാ​ശു​ണ്ടാ​ക്കു​ന്ന​വെ​ന്നാ​യി​രു​ന്നു കേ​സെ​ന്നും ശ്വേ​ത പ​റ​യു​ന്നു.

ഇ​ന്ന് മ​ക​ള്‍​ക്ക് 10 വ​യ​സ്സാ​ണ് പ്രാ​യം. ആ ​സി​നി​മ​യെ കു​റി​ച്ചൊ​ക്കെ കേ​ള്‍​ക്കു​മ്പോ​ള്‍ അ​വ​ള്‍​ക്ക് ശ​രി​ക്കും നാ​ണ​മൊ​ക്കെ​യാ​ണെ​ന്നും ച​മ്മ​ലോ​ടെ​യാ​ണ് അ​തൊ​ക്കെ കേ​ള്‍​ക്കു​ന്ന​തെ​ന്നും ശ്വേ​ത കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment