പോ​ലീ​സു​കാ​ർ ഞെ​ട്ടി, ദാ, ​മു​റ്റ​ത്തൊ​രു കു​തി​ര! അ​പ്ര​തീ​ക്ഷി​ത അതിഥിക്ക് മാങ്ങയും ഓറഞ്ചും നൽകി   ശ്രീകണ്ഠപുരത്തെ പോലീസുകാർ


സ്വ​ന്തം ലേ​ഖ​ക​ൻ
ശ്രീ​ക​ണ്ഠ​പു​രം: ഇ​ന്ന് രാ​വി​ലെ ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് അ​പ്ര​തീ​ക്ഷി​ത അതിഥി​യെ ക​ണ്ട് പോ​ലീ​സു​കാ​ർ ഞെ​ട്ടി.

ദാ ​സ്റ്റേ​ഷ​ൻ മു​റ്റ​ത്ത് ഒ​രു കു​തി​ര! വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ട​ക്കു​ന്ന മ​ല​യോ​ര ഫെ​സ്റ്റി​നാ​യി എ​ത്തി​ച്ച കു​തി​ര​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​തി​ര​യെകെ​ട്ടി​യി​രു​ന്നെ​ങ്കി​ലും ക​യ​ർ പൊ​ട്ടി​ച്ച് ടൗ​ണി​ലേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത വ​ഴി 500 മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കു​തി​ര എ​ത്തി. മു​റ്റ​ത്ത് രാ​വി​ലെ കു​തി​ര​യെ ക​ണ്ട പോ​ലീ​സു​കാ​ർ ആ​ദ്യം ഒ​ന്ന് അ​മ്പ​ര​ന്ന് അ​ടു​ത്തേ​ക്ക് പോ​കാ​ൻ ഭ​യ​ന്നെ​ങ്കി​ലും ഇ​ണ​ങ്ങി​യ​തോ​ടെ ഭ​ക്ഷ​ണം ന​ൽ​കി.

മാ​ങ്ങ​യും ഓ​റ​ഞ്ചു​മൊ​ക്കെ ക​ഴി​ച്ച് വ​യ​റ് നി​റ​ച്ച കു​തി​ര നാ​ശ​ന​ഷ്ട​മൊ​ന്നും വ​രു​ത്താ​തെ നേ​രെ മ​ല​യോ​ര ഫെ​സ്റ്റ് ന​ട​ക്കു​ന്ന കേ​ന്ദ്ര​ത്തി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങു​ക​യും ചെ​യ്തു.

Related posts

Leave a Comment