ശുഹൈബ് വധത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിനും പങ്ക്; സിബിഐ അന്വേഷിച്ചാൽ ഗൂഡാലോചന നടത്തിയവരെക്കുറിച്ചും അന്വേഷണം വരുമെന്നതിനാലാണ് അ​ന്വേ​ഷ​ണം ത​ള്ളി​യ​തെ​ന്ന് സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ​ട​യ​ന്നൂ​രി​ലെ ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് പ​ങ്കു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ. ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ പ​ങ്ക് പു​റ​ത്തു​വ​രു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​നെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ശു​ഹൈ​ബ് വ​ധ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി ത​ള്ളി​യെ​ന്ന വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ക്ക​വെ​യാ​ണ് സു​ധാ​ക​ര​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന ഏ​ത് അ​ന്വേ​ഷ​ണ​വും ന​ട​ത്തു​മെ​ന്ന് മ​ന്ത്രി ബാ​ല​ൻ സ​മാ​ധാ​ന യോ​ഗ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​താ​ണ്. എ​ന്നാ​ൽ സി​ബി​ഐ അ​ന്വേ​ഷി​ച്ചാ​ൽ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണ​മു​ണ്ടാ​കും അ​തി​നാ​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ത​ള്ളി​യ​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് താ​ൻ ന​ട​ത്തി​വ​രു​ന്ന നി​രാ​ഹാ​ര സ​മ​രം സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​യു​​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts