മാനസിക വെല്ലുവിളി നേരിടുന്ന 17കാരിയുടെ ആറര മാസമായ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി. 26 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ ഹൈക്കോടതി ഉത്തരവിലൂടെയാണ് അനുമതി നല്‍കിയത്. പതിനേഴുകാരി ലൈംഗിക പീഡനത്തിന് ഇരയായി ഗര്‍ഭം ധരിച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ സംഘമാവണം പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ നടത്തേണ്ടത്. കുഞ്ഞിന് ജീവനുണ്ടെങ്കില്‍ മതിയായ ചികിത്സ നല്‍കണം. കുഞ്ഞിനെ പെണ്‍കുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും ജസ്റ്റിസ് വി ജി അരുണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാനസിക നില പരിഗണിച്ചാണ് കോടതി നടപടി. ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി തേടി പെണ്‍കുട്ടിയുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അയല്‍വാസിയില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. നിലവില്‍ 24 ആഴ്ച വളര്‍ച്ച എത്തിയാല്‍ ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കാന്‍ പാടില്ലെന്നാണ് പ്രഗ്നന്‍സി ആക്ട് നിഷ്കര്‍ഷിക്കുന്നത്.…
Read MoreTag: abuse
കടുവയെ പിടിക്കുന്ന കിടുവ ! പോക്സോ കേസ് ‘ പ്രതിയെ’ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി പോലീസുകാരന്
പോക്സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പോലീസുകാരനെതിരേ കേസ്. പത്തനംതിട്ട അയിരൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ആയിരുന്ന ജയ്സനിലിന് എതിരെയാണ് കേസെടുത്തത്. നിലവില്‍ ഇയാള്‍ സസ്പെന്‍ഷനിലാണ്. പോക്സോ കേസില്‍ കസ്റ്റഡിയിലെടുത്ത 27കാരനായ യുവാവിനെ പോലീസ് ക്വാട്ടേഴ്സില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്റ് ചെയ്യുകയായിരുന്നു. പീഡന വിവരം പുറത്തറിയാതിരിക്കാന്‍ മൂന്ന് ദിവസത്തിനകം പ്രതിക്കെതിരേ കുറ്റപത്രവും സമര്‍പ്പിച്ചു. എന്നാല്‍ പോക്സോ കേസ് പ്രതി ഇക്കാര്യം വീട്ടുകാരെ അറിയിച്ചതോടെ ബന്ധുക്കള്‍ ഉദ്യോഗസ്ഥനെതിരേ പരാതി നല്‍കുകയായിരുന്നു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചിരുന്നു. തുടര്‍ന്ന് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രകൃതിവിരുദ്ധ പീഡന പരാതിയില്‍ പോലീസ് ഇയാളുടെ മൊഴിയെടുത്തിട്ടുണ്ട്. പോക്സോ കേസ് ഒതുക്കി തീര്‍ക്കാന്‍ ജയ്സനില് കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. 1,35,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കൈക്കൂലി നല്‍കാത്തതില്‍ വ്യാജ കേസെടുത്തതിനാണ്…
Read More‘നിന്നെ’ ഞാന്‍ കെട്ടിക്കോളാം’ എന്നു പറഞ്ഞ് നിരവധി തവണ ലൈംഗികമായി ഉപയോഗിച്ചു ! യുവതി ഗര്‍ഭിണിയായതോടെ കാലുമാറി;സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ പിടിയില്‍…
യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ പിടിയില്‍. ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന് കൂടിയായ കുന്നംകുളം ആനായിക്കല്‍ പ്രണവ് സി. സുഭാഷാണ് അറസ്റ്റിലായത്. എറണാകുളത്ത് താമസിക്കുന്ന മലപ്പുറം സ്വദേശിനി നല്കിയ പരാതിയില്‍ കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. യുവതിയെ ലൈംഗികമായി ഉപയോഗിക്കുക മാത്രമായിരുന്നു പ്രണവിന്റെ ലക്ഷ്യം. യുവതി താന്‍ ഗര്‍ഭിണിയാണെന്ന വിവരം പ്രണവിനെ അറിയിച്ചതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച് ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. മാത്രമല്ല, വിവാഹത്തില്‍ നിന്നും ഇയാള്‍ പിന്മാറുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. താന്‍ വിവാഹമോചിതനാണെന്ന് പറഞ്ഞ് യുവതി വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ യുവതിയെ വലയിലാക്കിയത്. ശേഷം യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. തുടര്‍ന്ന് ഇക്കാര്യം വീട്ടുകാരെ അറിയിക്കാന്‍ യുവതി പ്രണവിനോട് നിര്‍ദ്ദേശിച്ചു. വീട്ടുകാരില്‍ നിന്ന് എതിര്‍പ്പ് ഇല്ലാതെ വന്നതോടെ പ്രണയവുമായി മുന്നോട്ട് പോകാന്‍ യുവതി സമ്മതിക്കുകയായിരുന്നു. എന്നാല്‍,…
Read Moreതാനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ കുളിമുറി ദൃശ്യങ്ങള്‍ വൈറലാക്കുമെന്ന് യുവാവിന്റെ ഭീഷണി ! ഇയാളുടെ ഫോണില്‍ നിരവധി വീഡിയോകള്‍
പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ബംഗളൂരു ബൊമ്മനഹള്ളി സ്വദേശിയായ നിരഞ്ജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുളിമുറിയില്‍ ഒളികാമറ വെച്ചാണ് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതെന്നാണ് പോലീസ് പറയുന്നത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ അജ്ഞാതനമ്പറില്‍ നിന്ന് പെണ്‍കുട്ടിക്ക് അയച്ചുകൊടുത്തു. താനുമായി സെക്സില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നാലുവര്‍ഷമായി ബൊമ്മനഹള്ളിയിലെ പിജി സ്ഥാപനത്തിലാണ് പ്രതി താമസിച്ചിരുന്നതെന്നും പെണ്‍കുട്ടി താമസിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമയുമായി പ്രതി സൗഹൃദത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതി മയക്കുമരുന്നിന് അടിമയാണെന്നും വിദേശ നമ്പറില്‍ നിന്നാണ് വിളിക്കുന്നതെന്ന് തോന്നിക്കുന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. ഇയാളുടെ ഫോണില്‍ നിന്ന് യുവതികളുടെ…
Read Moreഡിവൈഎഫ്ഐ നേതാവിന്റെ ഫോണ്‍ തുറന്ന പോലീസ് ഞെട്ടി ! ഫോണില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഓളം സ്ത്രീകളുമായുള്ള ലൈംഗികബന്ധത്തിന്റെ വീഡിയോകള്‍…
ലഹരിയ്ക്കെതിരേ ഘോരഘോരം പ്രസംഗിക്കുന്ന ഡിവൈഎഫ്ഐ നേതാവ് ജിനേഷിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് അക്ഷരാര്‍ഥത്തില്‍ അമ്പരന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോകളാണ് ഇയാളുടെ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. ഇത് കൂടുതല്‍ സാങ്കേതികപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി പ്രസിഡന്റായ ജിനേഷിന് ഹിന്ദിയിലും ഇക്കണോമിക്സിലും ബിരുദാനന്തരബിരുദമുണ്ട്. പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാള് തുടങ്ങിയ മാരകായുധങ്ങളുപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ ഉള്‍പ്പെടെ എട്ടുപേരെ മലയിന്‍കീഴ് പോലീസ് അറസ്റ്റു ചെയ്തിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. ഡി.വൈ.എഫ്.ഐ. വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജെ.ജിനേഷ്(29), തൃശ്ശൂര്‍ കുന്ദംകുളം കോനത്തുവീട് മേത്തല എസ്.സുമേജ്(21), മലയം ചിത്തിരയില്‍ എ.അരുണ്‍(മണികണ്ഠന്-27), വിളവൂര്‍ക്കല്‍ തൈവിള തുണ്ടുവിള തുറവൂര്‍ വീട്ടില്‍ സിബി(20), ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന…
Read Moreസ്ത്രീകളെ കണ്ടാല്‍ പാന്റ്സ് അഴിച്ച് അശ്ലീലചേഷ്ടകള്‍ കാട്ടും ! ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് നൂറോളം സ്ത്രീകളെ; ഗുസ്തി താരം പിടിയില്‍…
യോഗ അധ്യാപികയായ യുവതിയ്ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഗുജറാത്തിലെ ഗുസ്തി താരം അറസ്റ്റില്‍. രാജ്കോട്ട് സ്വദേശിയായ കൗശല്‍ പിപാലിയ(24)യെയാണ് മാളവ്യനഗര്‍ പോലീസ് പിടികൂടിയത്. ഗുസ്തിയില്‍ സംസ്ഥാന ചാമ്പ്യനായ ഇയാള്‍ നൂറോളം സ്ത്രീകള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 74 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ നിരവധി സ്വര്‍ണമെഡലുകള്‍ നേടിയ താരമാണ് കൗശല്‍. 2016 മുതല്‍ 2019 വരെ തുടര്‍ച്ചയായി സംസ്ഥാന തലത്തില്‍ സ്വര്‍ണമെഡല്‍ നേടിയിരുന്നു. പത്തുദിവസം മുമ്പാണ് ഇയാള്‍ യോഗ അധ്യാപികയായ യുവതിയെ ഉപദ്രവിച്ചത്. തുടര്‍ന്ന് നഗരത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടാനായതും. അജ്ഞാതനായ യുവാവ് ലൈംഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് നവംബര്‍ 23-നാണ് യോഗ അധ്യാപിക പോലീസില്‍ പരാതി നല്‍കിയത്. നഗരത്തിലെ കെട്ടിടത്തിലെ പാര്‍ക്കിങ് ഏരിയയില്വെച്ചായിരുന്നു സംഭവം. ഇരുചക്രവാഹനം നിര്‍ത്തിയ ശേഷം ലിഫ്റ്റിലേക്ക് കയറാനിരിക്കെ അധ്യാപികയെ യുവാവ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തലയില്‍ തൊപ്പിയും…
Read Moreട്രെയിനില്‍ വച്ച് ഒരാള്‍ കടന്നുപിടിച്ചു ! പരാതിപ്പെട്ടപ്പോള്‍ പോലീസ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി ഹനാന്…
സ്കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റതിലൂടെ മലയാളുകളുടെ ശ്രദ്ധപിടിച്ചു പറ്റിയ പെണ്‍കുട്ടിയാണ് ഹനാന്. യൂട്യൂബിലും സമൂഹമാധ്യമത്തിലും ഹനാന് സജീവമാണ്. ഇപ്പോഴിതാ ട്രെയിന്‍ യാത്രക്കിടയിലുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് ഹനാന്. യാത്രക്കിടയില്‍ മദ്യലഹരിയിലുള്ള യാത്രക്കാര്‍ അപമര്യാദയായി പെരുമാറിയെന്നും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഹനാന് പറയുന്നു. ഒരാള്‍ യാത്രയ്ക്കിടെ ശരീരത്ത് കടന്നുപിടിച്ചെന്നും ട്രെയിനില്‍ ഒരു സംഘം പരസ്യമായി മദ്യപിച്ചതു വിഡിയോയില്‍ പകര്‍ത്തിയപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നും ഹനാന് പറയുന്നു. https://www.facebook.com/watch/?v=843276460282166&t=2 കൂടാതെ സംഭവം അറിഞ്ഞെത്തിയ പോലീസ് മോശമായി പെരുമാറിയെന്നും അവര്‍ ആരോപിക്കുന്നു. ജലന്തര്‍ യാത്രയ്ക്കിടെയാണ് സംഭവം. ജലന്തറില്‍ ഒരു പരീക്ഷ എഴുതാന്‍ പോകുന്ന വഴിക്കാണ് ഹനാന് ദുരനുഭവം ഉണ്ടായത്. ഹനാന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പോലീസ് എത്തിയത്. അക്രമികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം തന്നോട് ട്രെയിനില്‍ നിന്ന് ഇറങ്ങാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും ഹനാന് ആരോപിക്കുന്നു. https://www.facebook.com/watch/?v=676142737256786&t=1
Read Moreഅപ്പോള്‍ അവരെന്നെ തൊടാനും ഉമ്മവെക്കാനും ശ്രമിച്ചു ! ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു; ദുരനുഭവം വിവരിച്ച് വ്ളോഗറായ വിദേശയുവതി
മുംബൈയില്‍ വച്ച് ലൈവ് സ്ട്രീമിംഗ് ചെയ്യുന്നതിനിടെ യൂട്യൂബറായ ദക്ഷിണകൊറിയന്‍ യുവതിയ്ക്ക് രണ്ട് യുവാക്കളില്‍ നിന്ന് അതിക്രമം നേരിട്ട സംഭവം ഏവരെയും ഞെട്ടിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഈ യുവതി. ചൊവ്വാഴ്ച രാത്രിയാണ് മുംബൈയിലെ ഒരു തെരുവില്‍ രണ്ട് യുവാക്കള്‍ വ്ളോഗറോട് മോശമായി പെരുമാറിയത്. ലൈവ് സ്ട്രീമിങിനിടെ പകര്‍ത്തിയ വീഡിയോ വളരെ വേഗം വൈറലായി. തുടര്‍ന്ന് രണ്ട് യുവാക്കളേയും പോലീസ് പിടികൂടി. ലൈവ് സ്ട്രീമിങിനിടെ ഒരു യുവാവ് തന്നെ ഉപദ്രവിച്ചുവെന്നും പ്രശ്നം വഷളാവാതിരിക്കാന്‍ അവിടെനിന്ന് പോവുകയായിരുന്നുവെന്നും യൂട്യൂബര്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം സൗഹാര്‍ദപരമായി ഇടപെട്ട് സംസാരിച്ച താനാണ് പ്രശ്നത്തിന് കാരണമെന്ന നിലയില്‍ ആളുകള്‍ പറയുന്നുണ്ടെന്നും യൂട്യൂബര്‍ തന്റെ ട്വീറ്റില്‍ പറഞ്ഞു. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ…ഞാന്‍ ഇന്ത്യയിലെ എന്റെ അനുഭവങ്ങള്‍ ലൈവ് സ്ട്രീം ചെയ്യന്നതിനിടെയാണ് ഇത് സംഭവിച്ചത്. ഞാന്‍ ആദ്യമായാണിവിടെ.…
Read Moreയൂട്യൂബ് ലൈവിനിടെ വിദേശ യുവതിയെ കയറിപ്പിടിച്ച് യുവാവ് ! ഞെട്ടിക്കുന്ന വീഡിയോ…
ദക്ഷിണ കൊറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയ യൂട്യൂബറായ യുവതിയ്ക്ക് നേരെ യുവാവിന്റെ അതിക്രമം. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ യുവാവിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് യുവതി ലൈവ് ചെയ്യുന്നതിനിടെയാണ് യുവാവിന്റെ അതിക്രമം. മ്യോചി എന്നാണ് യുവതിയുടെ പേര്. ഇവര്‍ തെരുവില്‍ വച്ച് ലൈവ് ചെയ്യുന്നതിനിടെ ഒരു യുവാവ് അവരുടെ സമീപത്തേക്ക് വരികയും കൈയില്‍ കയറി പിടിക്കുന്നതും. വലിച്ച് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. മുംബൈയിലെ ഖാര് മേഖലയില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം. നിരവധി പേര് നോക്കി നില്‍ക്കേയാണ് യുവാവിന്റെ പരാക്രമം. ലൈവിനെടെയായതിനാല് ആയിരക്കണക്കിന് പേര് വീഡിയോ വഴിയും ദൃശ്യങ്ങള്‍ തത്സമയം കാണുന്നുണ്ടായിരുന്നു. ലൈവ് ചെയ്യുന്നതിനിടെ യുവതിയോട് ലിഫ്റ്റ് വേണോയെന്നു ചോദിച്ചാണ് യുവാവ്…
Read Moreസോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ! വിവാഹവാഗ്ദാനം നല്കി മതംമാറാന്‍ പ്രേരിപ്പിച്ചു; യുവാക്കള്‍ പിടിയില്‍…
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്കി പലയിടങ്ങളില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍. കന്യാകുമാരി സ്വദേശിനിയാണ് പീഡനത്തിനിരയായത്. കൊളത്തറ ചെറുവണ്ണൂര്‍ കോട്ടാലട എ കെ നിഹാദ് ഷാന്‍ (24), സുഹൃത്തായ മലപ്പുറം വാഴയൂര്‍ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. രണ്ടാംപ്രതി ജുനൈദിനെ ഞായറാഴ്ച മലപ്പുറത്തുനിന്നും ഒന്നാംപ്രതി നിഹാദിനെ ചൊവ്വാഴ്ച കോഴിക്കോട്ടുനിന്നുമാണ് പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധസ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി യുവാക്കള്‍ പീഡിപ്പിച്ചെന്നുകാണിച്ച് ഒക്ടോബര്‍ 29നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. യുവതിയും നിഹാദ് ഷാനും തമ്മില്‍ സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു. വിവാഹ ആവശ്യം മുന്നോട്ടുവെച്ച യുവതിയോട് പ്രതിയായ നിഹാദ് ഷാന്‍ മതംമാറണമെന്ന് ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബന്ധത്തില്‍നിന്ന് ഒഴിയാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ യുവതി വിസമ്മതിച്ചതിനെ തുടര്‍ന്ന് തനിക്ക് അപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റിയെന്നും ഓര്‍മശക്തി നഷ്ടപ്പെട്ടെന്നും…
Read More