മൂന്നു മാസത്തേക്കാണ് നിയമനമെങ്കിലും അത്രയൊന്നും വേണ്ടി വരില്ല ! വെറും രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കൊറോണ കെട്ടുകെട്ടും;സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമനത്തെ വിമര്‍ശിച്ച് അഡ്വ:ജയശങ്കര്‍

കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ നടത്തിയ പുതിയ നിയമനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ:ജയശങ്കര്‍. മുഖ്യമന്ത്രിയ്ക്ക് നല്ലൊരു ഉപദേശി ഇല്ലാത്തതാണ് സംസ്ഥാനത്ത് കൊവിഡ് പടരാന്‍ കാരണമായതെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ പുതിയ നിയമനം നടത്തിയതും മൂലം രണ്ടോ മൂന്നോ ആഴ്ച കൊണ്ട് കോവിഡ് കെട്ടുകെട്ടുമെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… കേരളത്തിലും കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേശിയായി നിയമിച്ചു. നിലവില്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവര്‍ക്കൊപ്പം വേതനം കൂടാതെ പ്രവര്‍ത്തിക്കുകയാണ് രാജീവ് സാര്‍. ഉപദേശത്തിനു പ്രത്യേക പ്രതിഫലം വല്ലതുമുണ്ടോ എന്ന് വ്യക്തമല്ല. ഉണ്ടെങ്കിലും അത് അത്രവലിയ സംഖ്യയൊന്നും ആവില്ല. വെറും മൂന്നു മാസത്തേക്കാണ് നിയമനം. അത്രയൊന്നും വേണ്ടിവരില്ല. രണ്ടോ…

Read More

ബംഗളുരുവില്‍ രണ്ട് ലക്ഷം കോവിഡ് ബാധിതര്‍ ? പുതിയ വിവരങ്ങള്‍ വെളിവാക്കുന്നത് കാര്യങ്ങള്‍ അതീവ ഗുരുതരമെന്ന്…

ബംഗളുരു നഗരത്തില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് സൂചന. നഗരത്തില്‍ 2.23 ലക്ഷം ആളുകള്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. 1.3 കോടി ജനങ്ങള്‍ വസിക്കുന്ന ബെംഗളൂരുവില്‍ പകര്‍ച്ചവ്യാധി തടയാനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിധഗ്ധരുടെ കണക്കുകൂട്ടലിലാണ് ഇത്രയും കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാവാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഡെക്കാണ്‍ ഹെറാള്‍ഡിന്റേതാണ് റിപ്പോര്‍ട്ട്. ബംഗളൂരു നഗരത്തില്‍ മാത്രം 15,052 പേര്‍ നിലവില്‍ രോഗബാധിതരായി തുടരുന്നുവെന്നാണ് സ്ഥിരീകരിച്ച കണക്ക്. പക്ഷെ ഈ കണക്കുകള്‍ തെറ്റാകാമെന്നാണ് വിദഗ്ധരുടെ പക്ഷം. തിങ്കളാഴ്ച മാത്രം നഗരത്തില്‍ 1315 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനാല്‍ ആകെ രോഗ ബോധിതരുടെ എണ്ണം കണക്കാക്കിയതിനേക്കാള്‍ എത്രയോ കൂടുതലാവാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡോ. ഗിരിധര്‍ ബാബു കാര്യങ്ങള്‍ വിശദീകരിക്കുന്നതിങ്ങനെ…’ജൂണ്‍ 30മുതല്‍ ജൂലൈ 13 വരെ 11,136 കേസുകളാണ് ബംഗളൂരു നഗരത്തില്‍ സ്ഥിരീകരിച്ചത്. ഇതിന്റെ RO റേറ്റ് 1.29 വെച്ച് കണക്കാക്കുകയാണെങ്കില്‍ 31,978…

Read More

അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ബ്രസീലിനും പിന്നാലെ കോവിഡിന്റെ സംഹാരതാണ്ഡവത്തില്‍ ഉലഞ്ഞ് ദക്ഷിണാഫ്രിക്ക ! തണുപ്പ് കാലത്ത് രണ്ടാം വരവുണ്ടായാല്‍ യൂറോപ്പ് തകര്‍ന്നടിയും; ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്…

ലോകത്ത് കോവിഡ് ഭീകരത നടമാടുന്ന വേളയില്‍ ലോകജനതയുടെ ഭീതി വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം മാത്രം ലോകത്ത് 2,30,000 കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ രോഗബാധയാണിത്. രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ ശരിയായ രീതിയില്‍ കൈക്കൊണ്ടില്ലെങ്കില്‍ സ്ഥിതി ഇനിയും വഷളാകുമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഘെബ്രെയേസ്യൂസ് പറഞ്ഞു. കോവിഡിന്റെ ഭീകരത ലോകം കാണാനിരിക്കുന്നതേയുള്ളൂ എന്നാണ് ടെഡ്രോസ് അദാനോം പറയുന്നത്. പല രാജ്യങ്ങളും തെറ്റായ രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമീപഭാവിയിലൊന്നും ലോകം പഴയപടിയാവില്ലെന്നും ആവശ്യത്തിനുള്ള മുന്‍കരുതലുമായി എല്ലാവരും ജീവിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തുടക്കത്തില്‍ കൊറോണ ആഞ്ഞടിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണെങ്കിലും ഒരു രണ്ടാം വരവിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇങ്ങനെ സംഭവിച്ചാല്‍ ബ്രിട്ടനില്‍ മാത്രം 1,20,000 പേരെങ്കിലും മരിക്കുമെന്ന്…

Read More

പത്തനംതിട്ടയിലെ ‘ഓട്ടക്കാരന്’ കോവിഡില്ല ! ക്വാറന്റൈന്‍ ലംഘിച്ച് ഓടിയ യുവാവ് എത്തിയത് വിദേശത്തു നിന്ന്…

പത്തനംതിട്ടയില്‍ ക്വാറന്റൈന്‍ ലംഘിച്ച് ഒാടിയ യുവാവിന് കോവിഡില്ലെന്ന് സ്ഥിരീകരണം. ഇയാളുടെ പരിശോധന ഫലം ലഭിച്ചപ്പോള്‍ നെഗറ്റീവാണെന്നു കണ്ടെത്തി. എങ്കിലും യുവാവ് നിരീക്ഷണത്തില്‍ തുടരും. ആറാം തീയതിയാണ് ക്വാറന്റീന്‍ ലംഘിച്ച ചെന്നീര്‍ക്കര സ്വദേശിയായ യുവാവിനെ ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ടു പിടിച്ചത്. ഈ മാസം സൗദിയില്‍ നിന്ന് വീട്ടിലെത്തിയ ഇയാള്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് വീട്ടിലിരിക്കെ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഇയാള്‍ ഭാര്യയെയും മക്കളെയും മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ പഞ്ചായത്ത് അധികൃതര്‍ ഇവരെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ വീട്ടിലെ ഇരുചക്ര വാഹനത്തില്‍ ഇയാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിന്നു പുറത്തു ചാടുകയായിരുന്നു. സെന്റ് പീറ്റേഴ്‌സ് ജംക്ഷനിലെ കടയില്‍ മാസ്‌ക് ധരിക്കാതെ എത്തിയ ഇയാളെ കടയുടമ ചോദ്യം ചെയ്തപ്പോള്‍ ഊന്നുകല്‍ സ്വദേശിയാണെന്നും ദുബായില്‍ നിന്ന് എത്തിയതാണെന്നും വീട്ടുകാരോട് വഴക്കിട്ട് ഇറങ്ങിയതാണെന്നും പറഞ്ഞു. കടയുടമ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പിടികൂടാന്‍ നോക്കിയെങ്കിലും വഴങ്ങിയില്ല.…

Read More

കോവിഡ് നിയന്ത്രണത്തില്‍പ്പെട്ട് ശ്വാസം മുട്ടിയിരുന്നവര്‍ ഇന്ന് തെരുവുകളെ പൂരപ്പറമ്പാക്കുന്നു ! നിശാപാര്‍ട്ടികള്‍ കൊഴുക്കുമ്പോള്‍ മദിച്ചുല്ലസിച്ച് ബ്രിട്ടീഷ് ജനത; ബ്രിട്ടനില്‍ വീണ്ടും കോവിഡ് പിടിമുറുക്കുമോ ?

കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് മുക്തരായതോടെ ആഘോഷത്തിമിര്‍പ്പിലാണ് ബ്രിട്ടീഷ് ജനത.അടച്ചിട്ടിരുന്ന ബാറുകളും പബ്ബുകളുമെല്ലാം തുറന്നതോടെ ജനങ്ങള്‍ തെരുവുകളിലേക്ക് ഒഴുകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ആദ്യ ദിവസം തന്നെ സാമൂഹിക അകലം പാലിക്കല്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറന്നു. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ വീക്കെന്‍ഡ് ആസ്വദിക്കാന്‍ എത്തിയ ഇംഗ്ലീഷുകാര്‍ യാതൊരു വിധ സാമൂഹിക അകലവും പാലിക്കാതെയാണ് മദിച്ചുല്ലസിച്ചത്. ഇന്നലെ ഒരു ദിവസം മാത്രം രാജ്യത്തെ 23,000 പബ്ബുകളിലായി 15 മില്ല്യണ്‍ പൗണ്ടിന്റെ കച്ചവടം നടന്നിട്ടുണ്ടാകാമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ കണക്ക് കൂട്ടുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ നഷ്ടം നികത്താന്‍ വെതെര്‍സ്പൂണ്‍സ് ഉള്‍പ്പടെയുള്ള പബ്ബുകള്‍ മദ്യത്തിനും ബിയറിനുമൊക്കെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും പബ്ബുകളിലേക്കുള്ള ഒഴുക്കിനെ തീരെ ബാധിച്ചില്ല. കേംബ്രിഡ്ജിലെ റീഗലില്‍ ഒരു മണിക്കൂര്‍ വരെ കാത്തുനിന്നിട്ടാണ് പലര്‍ക്കും പബ്ബിനകത്തേക്ക് കടക്കുവാന്‍ കഴിഞ്ഞത്. നിരവധി ആളുകള്‍ക്ക് നേരെ കേസുകളുമെടുത്തിട്ടുണ്ട്. മദ്യപിച്ച്…

Read More

നിരീക്ഷണത്തിലിരിക്കെ മുങ്ങി ! ബൈക്കിലും കെഎസ്ആര്‍ടിസിയിലും കറങ്ങി; തമിഴ്‌നാട്ടില്‍ നിന്നെത്തിയ കോവിഡ് രോഗി ആരോഗ്യ വകുപ്പിനെ വലച്ചതിങ്ങനെ…

തമിഴ്‌നാട്ടില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ ആരോഗ്യവകുപ്പിനെ വലച്ചത് ചില്ലറയല്ല. ഇയാള്‍ ക്വാറന്റൈന്‍ ലംഘിച്ച് ബൈക്കിലും കെഎസ്ആര്‍ടിസിയിലും യാത്ര ചെയ്താണ് ഇയാള്‍ ആശങ്ക സൃഷ്ടിച്ചത്. തൃത്താലയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് ആരോഗ്യ വകുപ്പിനെ വെട്ടിച്ച് വീട്ടിലേക്ക് മുങ്ങിയത്. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ 23നാണ് മധുരയില്‍ നിന്ന് എത്തിയത്. 30ന് പട്ടാമ്പിയിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. ഇന്നലെയാണ് ഇരുവര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ കൊയിലാണ്ടിയില്‍ നിന്ന് കണ്ടെത്തി കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. കോഴിക്കോട്ട് നിന്ന് കണ്ണൂരിലേയക്ക് കെഎസ്ആര്‍ടിസി ബസിലാണ് ഇദ്ദേഹം യാത്ര തിരിച്ചത്. പരിശോധനാ ഫലം അറിയിക്കാനായി ആരോഗ്യ വകുപ്പ് വിളിച്ചപ്പോഴാണ് സ്ഥലത്തില്ലെന്ന വിവരം അറിയുന്നത്. കോഴിക്കോട് ജില്ലാ നിരീക്ഷണ സംഘം എത്തിയാണ് ആംബുലന്‍സില്‍ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

Read More

കോവിഡ് ബാധിതരായ കൗമാരക്കാരില്‍ കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ ! ഇന്ത്യയില്‍ ആദ്യം; കൊടും വില്ലനായ കാവസാക്കിയുടെ പരിണിത ഫലങ്ങള്‍ ഇങ്ങനെ…

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരായ ഏതാനും കൗമാരക്കാരില്‍ കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ എന്ന് റിപ്പോര്‍ട്ട്. ചര്‍മത്തില്‍ തിണര്‍പ്പോടു കൂടിയ കടുത്ത പനിയാണു കാവസാക്കിയുടെ പ്രധാന സൂചന. രക്തക്കുഴലുകളിലെ വീക്കത്തിനും ഹൃദയധമനി തകരാറിനും ഈ രോഗം കാരണമാകും. യു.എസ്,യു.കെ എന്നിവ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച കുട്ടികളില്‍ കാവസാക്കി ലക്ഷണം കണ്ടിരുന്നെങ്കിലും ഇന്ത്യയില്‍ ഇത് ആദ്യമാണ്. മുംബൈയില്‍ കോവിഡ് ബാധിതയായ പതിനാലുകാരിയെ കാവസാക്കി ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റി. കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നത്.

Read More

കൂളര്‍ കണക്ട് ചെയ്യാന്‍ വെന്റിലേറ്റര്‍ ഊരിമാറ്റി വീട്ടുകാര്‍ ! കോവിഡ് രോഗിയ്ക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

ആശുപത്രി മുറിയില്‍ ചൂട് ഉയര്‍ന്നപ്പോള്‍ കൂളര്‍ കണക്ട് ചെയ്യാന്‍ വീട്ടുകാര്‍ വെന്റിലേറ്റര്‍ ഊരിയതിനെത്തുടര്‍ന്ന് കോവിഡ് രോഗിയ്ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് സംഭവം. മഹാറാവു ഭീംസിങ് ആശുപത്രിയില്‍ ഈ മാസം പതിനഞ്ചിനാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. കോവിഡ് രോഗി മരിക്കാനിടയായതിനെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് നവീന്‍ സക്സേന അറിയിച്ചു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിക്കാനുള്ള തീരുമാനം. ഡെപ്യൂട്ടി സൂപ്രണ്ട്, നഴ്സിങ് സൂപ്രണ്ട്, സിഎംഒ എന്നിവര്‍ അടങ്ങുന്ന സമിതി ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കും. കോവിഡ് രോഗിയെ കാണാന്‍ എത്തിയ കുടുംബാംഗങ്ങള്‍ കൂളര്‍ കണക്ട് ചെയ്യാനായി വെന്റിലേറ്റര്‍ പ്ലഗില്‍ നിന്നു മാറ്റുകയായിരുന്നുവെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. കൂളര്‍ ഇവര്‍ പുറത്തുനിന്നു കൊണ്ടുവന്നതാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കുറച്ചു നേരം ബാറ്ററിയില്‍ പ്രവര്‍ത്തിച്ച വെന്റിലേറ്റര്‍ പിന്നെ ഓഫ് ആയി. ഇതോടെ രോഗിയുടെ നില ഗുരുതരമാവുകയായിരുന്നു. ഡോക്ടര്‍മാര്‍ ഉടന്‍…

Read More

ഉറവിടമറിയാത്ത കേസുകളുടെ എണ്ണം 60 ആയി ! ആറു ജില്ലകളില്‍ സ്ഥിതി ഗുരുതരം; പഠിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുമ്പോഴും സമൂഹവ്യാപന ആശങ്ക ഒഴിയാതെ കേരളം…

സംസ്ഥാനത്ത് കോവിഡ് ബാധിതരായവരില്‍ 60 പേര്‍ക്ക് രോഗം ബാധിച്ചതെവിടെയെന്ന് വ്യക്തമാകാത്തതിനാല്‍ ഇതേക്കുറിച്ച് പഠിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപന പഠനം നടത്താന്‍ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തി. മേയ് നാലിനു ശേഷമാണ് ഇതില്‍ 49 പേരുടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തു മരിച്ച ഫാ. കെ.ജി.വര്‍ഗീസ്, കൊല്ലത്ത് മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച സേവ്യര്‍, രോഗമുക്തനായശേഷം മരിച്ച കൊല്ലം സ്വദേശി അബ്ദുല്‍ കരീം, കണ്ണൂര്‍ ധര്‍മടത്ത് മരിച്ച ആസിയയുടെയും കുടുംബാംഗങ്ങളുടെയും രോഗബാധ, ചക്ക തലയില്‍ വീണതിനു ചികിത്സ തേടിയപ്പോള്‍ കോവിഡ് സ്ഥിരീകരിച്ച കാസര്‍കോട്ടെ ഓട്ടോറിക്ഷാ ഡ്രൈവര്‍ തുടങ്ങിയവര്‍ക്ക് എങ്ങനെ രോഗം വന്നെന്നു വ്യക്തമല്ല. മാര്‍ച്ച് 23 മുതല്‍ ജൂണ്‍ 6 വരെ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 60 പേരുടെ രോഗഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. മേയ് നാലു മുതല്‍ ജൂണ്‍ ആറു വരെയുള്ള ദിവസങ്ങളിലാണ്…

Read More

ലോകത്തിനു പുതിയ പ്രതീക്ഷകള്‍ നല്‍കി ഡെക്‌സാമെത്താസോണ്‍ ! ഗുരുതര രോഗികളില്‍ മരുന്ന് ഫലപ്രദമെന്ന് പഠനം; ആരോഗ്യ വിദഗ്ധര്‍ പറയുന്നതിങ്ങനെ…

കോവിഡ് രോഗം ഗുരുതരമാവുന്നവരില്‍ ജനറിക് സ്റ്റിറോയ്ഡായ ഡെക്സാമെത്താസോണ്‍ ഫലപ്രദമെന്ന് ആരോഗ്യവിദഗ്ധര്‍. ചെറിയ ഡോസില്‍ മരുന്ന് നല്‍കുന്നത് മരണ നിരക്ക് കുറക്കാന്‍ സഹായിച്ചെന്ന് പരീക്ഷണ ഫലം തെളിയിക്കുന്നതായാണ് ആരോഗ്യപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. പരീക്ഷണ ഫലം വലിയ വഴിത്തിരിവാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടന്‍ കേന്ദ്രീകരിച്ച ആരോഗ്യവിദഗ്ധരാണ് പരീക്ഷണത്തിന് പിന്നില്‍. റിക്കവറി എന്നാണ് പരീക്ഷണത്തിന് നല്‍കിയ പേര്. കൊവിഡ് രോഗികളില്‍ മരുന്ന് പെട്ടെന്നുള്ള മാറ്റത്തിന് കാരണമാകുന്നുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു. രോഗം അതിതീവ്രമായി വെന്റിലേറ്ററില്‍ കഴിയുന്നവര്‍ക്കാണ് മരുന്ന് കൂടുതല്‍ ഫലപ്രദമാകുന്നതെന്നും മരുന്ന് നല്‍കിയ നിരവനധി പേര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെന്നും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ മാര്‍ട്ടിന് ലാന്‍ഡ്രെ പറഞ്ഞു. അലര്‍ജി സംബന്ധമായ രോഗങ്ങള്‍ക്ക് നല്‍കുന്ന പ്രധാന സ്റ്റിറോയിഡാണ് ഡെക്സാമെത്താസോണ്‍. വില കുറഞ്ഞ മരുന്നാണ് ഡെക്സാമെത്താസോണ്‍ എന്നതും ആശ്വാസമാണ്. അതേസമയം, കൊവിഡ് രോഗം മൂര്‍ച്ഛിച്ചവര്‍ക്ക് മാത്രമാണ് ഡെക്സാമെത്തസോണ്‍ നല്‍കാവൂ എന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. പ്രതിരോധ മരുന്നെന്ന നിലക്ക്…

Read More