കത്രിക ഉപയോഗിച്ച് അടിവയറ്റിലും സ്വകാര്യഭാഗങ്ങളിലും അടി വയറ്റിലും മാരകമായി മുറിവേല്‍പ്പിച്ചു; ഡല്‍ഹിയില്‍ 12കാരി നേരിട്ടത് സമാനതകളില്ലാത്ത പീഡനം; പ്രതി മുമ്പ് സമാനകേസില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാള്‍…

ഡല്‍ഹിയില്‍ 12കാരി അനുഭവിച്ചത് അതിക്രൂര പീഡനം. രക്തത്തില്‍ കുളിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. സ്വകാര്യഭാഗങ്ങളിലും അടിവയറ്റിലും ആഴത്തില്‍ മുറിവുണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. തലയിലും പരിക്കുണ്ട്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇതിനോടകം രണ്ടു ശസ്ത്രക്രിയകള്‍ നടത്തി. പെണ്‍കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആശുപത്രി വാര്‍ഡിലുള്ള കുട്ടിക്ക് ഇപ്പോഴും ഓക്സിജന്‍ നല്‍കുന്നുണ്ട്. രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് പീഡനം നടന്നത്. പ്രതി കത്രിക ഉപയോഗിച്ച് പെണ്‍കുട്ടിയെ കീഴ്പ്പെടുത്തിയ ശേഷം അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുപ്രസിദ്ധ ഗുണ്ടയായ കിഷന്‍(33) ആണ് അറസ്റ്റിലായത്. 2004 മുതലുള്ള കാലത്ത് നാല് കൊലപാതക കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കിഷന്‍ കുറച്ചുനാളായി ജാമ്യത്തില്‍ ആയിരുന്നുവെന്നും പൊലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരം കേസ് എടുത്ത പൊലീസ് 20 ടീമുകളെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ഇവര്‍…

Read More

ഒന്നുകില്‍ ഫേസ്ബുക്ക് അല്ലെങ്കില്‍ ജോലി ! രണ്ടില്‍ ഏതു വേണമെന്നു തീരുമാനിക്കാമെന്ന് സൈനികനോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി…

ഫേസ്ബുക്ക് അക്കൗണ്ട് ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജോലി രാജിവയ്ക്കാന്‍ സൈനികനോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി. സമൂഹമാധ്യമങ്ങളടക്കം 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യണമെന്ന് സൈനികര്‍ക്ക് കഴിഞ്ഞ ദിവസം കരസേന നിര്‍ദേശം നല്‍കിയിരുന്നു. ജൂലൈ 15ന് മുന്‍പ് ആപ്പുകള്‍ കളയണമെന്നായിരുന്നു നിര്‍ദേശം. ഇതിനെതിരെയാണ് ലഫ്റ്റനന്റ് കേണല്‍ പി.കെ.ചൗധരി ഹൈക്കോടതിയെ സമീപിച്ചത്. ഫേസ്ബുക്ക് ഒരിക്കല്‍ ഡിലീറ്റ് ചെയ്താല്‍ അതിലെ ഫ്രണ്ട്‌സ് ലിസ്റ്റ് അടക്കം എല്ലാ വിവരങ്ങളും നഷ്ടപ്പെടുമെന്നും അതൊരിക്കലും തിരിച്ചെടുക്കാനാവില്ലെന്നും ചൗധരി കോടതിയെ അറിയിച്ചു. എന്നാല്‍ ഇത്തരത്തില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും പുതിയൊരെണ്ണം തുടങ്ങാവുന്നതേ ഉള്ളുവെന്ന് കോടതി വ്യക്തമാക്കി. ഒരു സംവിധാനത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഫേസ്ബുക്കിനോട് അത്രയ്ക്ക് അടുപ്പമാണെങ്കില്‍ ജോലി രാജി വയ്ക്കുകയാണ് വേണ്ടതെന്നും നിങ്ങള്‍ക്ക് തിരിച്ചെടുക്കാന്‍ പറ്റാത്ത മറ്റു കാര്യങ്ങളുമുണ്ടെന്ന് മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു. കരസേനയുടെ ഉത്തരവിന് ഇടക്കാല പരിഹാരം കാണാന്‍…

Read More

വെട്ടുകിളികള്‍ പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്നു ! പൈലറ്റുമാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം; പാത്രം കൊട്ടി വെട്ടുകിളികളെ അകറ്റാന്‍ നിര്‍ദ്ദേശം…

വെട്ടുകിളി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വിമാന പൈലറ്റുമാര്‍ക്ക് മുന്നറിയിപ്പുമായി ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോള്‍. രാവിലെയാണ് വെട്ടുകിളികള്‍ പഞ്ചാബില്‍നിന്ന് ഗുരുഗ്രാമിലെത്തിയത്. വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ എത്തിയേക്കുമെന്നാണ് നിഗമനം. വെട്ടുകിളി ഭീഷണിയുള്ളതിനാല്‍ ടേക്ക്ഓഫിന്റെയും ലാന്‍ഡിങിന്റെയും സമയത്ത് പൈലറ്റുമാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഡല്‍ഹി എയര്‍ട്രാഫിക് കണ്‍ട്രോള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെട്ടുകിളികള്‍ കൂട്ടത്തോടെ പറക്കുന്നതിന്റെ വിവിധ വീഡിയോകള്‍ ഗ്രാമവാസികളും മറ്റും സമൂഹമധ്യമങ്ങളില്‍ ഇതിനകം പങ്കുവെച്ചിട്ടുണ്ട്. ഗുരുഗ്രാമിലെ സൈബര്‍ ഹബ് മേഖലയിലാണ് ഇവയെ ആദ്യം കണ്ടത്. സമീപ ജില്ലകളില്‍ ഇവയെ കണ്ടതിനെത്തുടര്‍ന്ന് വീടിന്റെ ജനലുകളും മറ്റും അടച്ച് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാത്രങ്ങളും മറ്റുമുപയോഗിച്ച് ശബ്ദമുണ്ടാക്കി ഇവയെ ഓടിക്കാന്‍ ജില്ലാ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നാശം വിതച്ച വെട്ടുകിളികള്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഇപ്പോള്‍ നീങ്ങിയിരിക്കുന്നത്.

Read More

ഡല്‍ഹിയില്‍ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 186 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല ! ആശങ്ക പങ്കുവെച്ച് കെജ്രിവാള്‍…

ഡല്‍ഹിയില്‍ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 186 പേര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നുവെന്ന് വിവരം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത് കൂടുതല്‍ ആശങ്കയ്ക്ക് വഴിവെക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറയുന്നു. ഡല്‍ഹിയില്‍ കൊവിഡ്-19 വളരെ വേഗത്തിലാണ് പടരുന്നത്. എന്നാല്‍ ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 27 വരെ ഡല്‍ഹിയിലെ ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ എവിടെയും ഒരുതരത്തിലുള്ള ഇളവുകളും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വൈറസ് ബാധ പിടിച്ചുനിര്‍ത്തുന്നതിന് കര്‍ശനമായ ലോക്ക്ഡൗണ്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ഏപ്രില്‍ 27ന് വീണ്ടും യോഗംചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് ബാധിച്ച് 42 പേരാണ് ഇതുവരെ ഡല്‍ഹിയില്‍ മരിച്ചത്. 1,707 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ വിവരം രാജ്യത്തിനാകെ ആശങ്കയുണ്ടാക്കുകയാണ്. ചൈനയില്‍ രണ്ടാംഘട്ടത്തില്‍ വൈറസ് ബാധിക്കുന്നവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read More

രാജ്യ തലസ്ഥാനത്ത് ആഫ്രിക്കന്‍ യുവതികളെ വില്‍പ്പനച്ചരക്കാക്കുന്നു ! ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് ഡല്‍ഹിയിലെത്തുന്നത് നിരവധി വനിതകള്‍; പുറത്തു വരുന്ന വിവരങ്ങള്‍ അതീവഗൗരവകരം…

ഡല്‍ഹിയില്‍ താമസിക്കുന്ന ആഫ്രിക്കന്‍ പുരുഷന്മാര്‍ക്കായി. ആഫ്രിക്കയില്‍ നിന്ന് സ്ത്രീകളെ എത്തിച്ച് പെണ്‍വാണിഭ സംഘം. ബിബിസിയാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഒളിക്യാമറ വച്ച് ബിബിസി തുഗ്ലക്കാബാദില്‍ നിന്നു പകര്‍ത്തിയ വിഡിയോയില്‍ പെണ്‍വാണിഭത്തിനു പിന്നിലെ പ്രധാന ആള്‍ എഡി എന്ന ആഫ്രിക്കക്കാരനാണെന്നു കണ്ടെത്തി. കെനിയ സ്വദേശിനിയായ ഗ്രേസ് എന്ന യുവതിയില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ബിബിസി കണ്ടെത്തിയത്. മകളെ നോക്കാന്‍ പണമുണ്ടാക്കാനായാണ് ഗ്രേസ് ഒരു ഏജന്റ് വഴി ഇന്ത്യയിലെത്തിയത്.ഇന്ത്യയില്‍ ഡാന്‍സര്‍മാരെയും വിനോദ സഞ്ചാരികളെ സ്വീകരിക്കുകയും ചെയ്യുന്ന ജോലിക്ക് ഒഴിവുണ്ടെന്ന് കാട്ടിയാണ് ഗ്രേസിനെ എത്തിച്ചത്. നല്ല പണം ലഭിക്കുമെന്നറിയിച്ചതോടെ ഗ്രേസ് ഇന്ത്യയിലേക്കു വരാന്‍ തീരുമാനിച്ചത്. ഇന്ത്യയിലെത്തിയ ശേഷമാണ് എന്താണു ജോലിയെന്നു മനസ്സിലായതെന്ന് ഗ്രേസ് പറഞ്ഞു. ” വിമാനത്താവളത്തില്‍ നിന്നും അവര്‍ എന്നെ വിളിച്ചു കൊണ്ടു പോയത് ഒരു വേശ്യാലയത്തിലേക്കാണ്. ഗോള്‍ഡീ എന്നു വിളിപ്പേരുള്ള സ്ത്രീക്കായിരുന്നു അതിന്റെ ചുമതല. യാത്രാച്ചെലവുകള്‍…

Read More

തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടു പിടിക്കാന്‍ വേറിട്ട തന്ത്രവുമായി അരവിന്ദ് കെജരിവാള്‍ ! മദ്യത്തിന്റെ വില കുറയ്ക്കാനുള്ള നീക്കം തകൃതി…

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടു പിടിക്കാന്‍ വേറിട്ട തന്ത്രവുമായി അരവിന്ദ് കെജരിവാള്‍. മദ്യ വിലക്കുറവിന്റെ കാര്യത്തില്‍ നിലവില്‍ മുന്‍നിരയിലുള്ള ഡല്‍ഹിയില്‍ 25 ശതമാനത്തോളം പ്രമുഖ ബ്രാന്‍ഡുകളുടെ മദ്യത്തിന് വിലകുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. മദ്യത്തിന് വന്‍ വിലക്കുറവുണ്ടാക്കുന്ന തരത്തില്‍ എക്സൈസ് പോളിസി പൊളിച്ചെഴുതാന്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞെന്നാണ് സൂചന. വിദേശ ബ്രാന്‍ഡുകളിലാകും വലിയ വില വ്യത്യാസം പ്രകടമാകുക. എക്സൈസ് തീരുവ, ഇറക്കുമതി ചുങ്കം, അടിസ്ഥാന വില, മറ്റ് നികുതികളടക്കമുള്ളവയില്‍ മാറ്റം വരുന്ന പരിഷ്‌കാരങ്ങളാണ് ലക്ഷ്യം വെയ്ക്കുന്നത്. തീരുമാനം നടപ്പായാല്‍ രാജ്യത്തെ തന്നെ ഏറ്റവും വിലക്കുറവില്‍ മദ്യം ലഭിക്കുന്ന ഇടമായി ഡല്‍ഹി മാറും. മദ്യപാനികളുടെ പ്രിയ ബ്രാന്‍ഡുകളായ ഷിവാസ് റീഗല്‍, ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ തുടങ്ങിയവയ്ക്കൊക്കെ വന്‍ വിലക്കുറവുണ്ടാകും. ഇരുപത്തിയഞ്ച് ശതമാനത്തോളം വിലക്കുറവാണ് ലക്ഷ്യമിടുന്നത്. അയല്‍സംസ്ഥാനങ്ങളിലെ മദ്യ വില്‍പ്പനയുമായി വലിയ വ്യത്യാസമുണ്ടായാല്‍ അത് തലസ്ഥാനത്തെ വില്‍പ്പനയ്ക്ക് നേട്ടമാകുമെന്ന…

Read More

ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിനെ ചോദ്യം ചെയ്തു; വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി പോലീസുകാരന്റൈ ചെകിട്ടത്ത് പൊട്ടിച്ച് സ്ത്രീ; വീഡിയോ വൈറലാകുന്നു…

നിയമം പാലിക്കാതിരിക്കുകയും നിയമപാലകരെ പഞ്ഞിക്കിടുകയും ചെയ്യുന്ന ആളുകള്‍ കൂടിയുള്ള നാട്ടിലാണ് നാം ജീവിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാതെ പോയത് തടഞ്ഞ പോലീസുകാരനെ സ്‌കൂട്ടര്‍ യാത്രക്കാര്‍ തല്ലിയതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഡല്‍ഹി മെയിന്‍പുരിയിലാണ് സംഭവം. ആക്രമണം സ്ത്രീയുടെ വകയായിരുന്നതിനാല്‍ പ്രതിരോധിക്കാനോ ചെറുക്കാനോ പോലീസുകാരന്‍ ശ്രമിച്ചതുമില്ല. സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീയേയും പുരുഷനേയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരും മദ്യപിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. സ്‌കൂട്ടര്‍ പോലീസുകാരന്‍ തടഞ്ഞപ്പോള്‍ പിന്നിലിരുന്ന സ്ത്രീ ചാടിയിറങ്ങി പോലീസുകാരനോട് കയര്‍ക്കുന്നതും തള്ളിമാറ്റുന്നതും അടിക്കുന്നതുമായ ദൃശ്യങ്ങള്‍ വൈറലായി. പോലീസുകാരനെ തള്ളിമാറ്റി സ്‌കൂട്ടര്‍ ഓടിച്ചുപോകാന്‍ ശ്രമിച്ചപ്പോള്‍ പോലീസുകാരന് താക്കോല്‍ ഊരിയെടുത്ത് വാഹനം മാറ്റിപാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പോലീസുകാരനെ സ്ത്രീ കയ്യേറ്റം ചെയ്തത്. ഗതഗാതക്കുരുക്ക് കൂടി ആയതോടെ മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഇടപെട്ടു. ഉടനെ അവരോടായി രണ്ട് പേരുടെയും കലിപ്പ്. ചൊവ്വാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. #WATCH A…

Read More

എടിഎം കവര്‍ച്ചയ്ക്കു പിന്നില്‍ ഡല്‍ഹി മുന്‍ ക്രൈംബ്രാഞ്ച് അംഗം ? കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന എടിഎം കവര്‍ച്ചയും ആസൂത്രണം ചെയ്തത് ഇയാള്‍; പോലീസിന്റെ രണ്ടു സംഘങ്ങള്‍ ഡല്‍ഹിയിലേക്ക്…

കൊച്ചി: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി നടന്ന എടിഎം കവര്‍ച്ച കേസിലെ സംഘത്തലവന്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് പോലീസില്‍ അംഗമായിരുന്ന അബ്ലൂഖാന്‍ ആണെന്ന് സംശയം. കഴിഞ്ഞ വര്‍ഷം ചെങ്ങന്നൂര്‍, കഴക്കൂട്ടം എന്നിവിടങ്ങളിലെ കവര്‍ച്ചയില്‍ ഡല്‍ഹി, ഹരിയാന സ്വദേശികളായ നാലു പേരെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായിരുന്നില്ല. അബ്ലൂഖാന്റെ നേതൃത്വത്തിലായിരുന്നു അന്ന് കവര്‍ച്ച നടന്നത്. ചെങ്ങന്നൂര്‍ ചെറിയനാട്, മാരാരിക്കുളം, കരയിലകുളങ്ങര, രാമപുരം എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളാണ് കഴിഞ്ഞ വര്‍ഷം സംഘം ലക്ഷ്യമിട്ടിരുന്നത്. ചെറിയനാട്ടു നിന്ന് മാത്രമേ പണം കവരാനായുള്ളൂ. ഈ കേസില്‍ പൊലീസ് ഡല്‍ഹിയില്‍ അന്വേഷണത്തിനെത്തിയപ്പോള്‍ കഴക്കൂട്ടത്തെ എടിഎം തകര്‍ത്തു. പിന്നീട് ചെങ്ങന്നൂര്‍ സ്വദേശിയും 15 വര്‍ഷമായി ഡല്‍ഹിയില്‍ താമസക്കാരനുമായ സുരേഷ് കുമാര്‍ പിടിയിലായി. ഇയാളില്‍ നിന്നാണ് സംഘത്തലവനായ അബ്‌ളൂഖാന്‍ ഉള്‍പ്പെടെയുള്ളവരെ തിരിച്ചറിഞ്ഞത്. ഇവരെ പിടികൂടാനായില്ല. ഇയാളെ പിടികൂടാനായി കേരള പൊലീസിന്റെ രണ്ടു സംഘങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികള്‍ ഇതരസംസ്ഥാനക്കാരാണെന്ന് വ്യക്തമാണ്.…

Read More