ദേ​വ​ഗ​ണ​ങ്ങ​ളും ദൈ​വ​ഗ​ണ​ങ്ങ​ളും സ​ർ​ക്കാ​രി​നൊ​പ്പം! എ​ല്ലാ വി​ശ്വാ​സി​ക​ളു​ടെ​യും ആ​രാ​ധ​നാ​മൂ​ർ​ത്തി​ക​ൾ സ​ർ​ക്കാ​രി​നൊ​പ്പ​​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: സ്വാ​മി അ​യ്യ​പ്പ​നും ഈ ​നാ​ട്ടി​ലെ എ​ല്ലാ ദേ​വ​ഗ​ണ​ങ്ങ​ളും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ധ​ർ​മ​ട​ത്തെ പി​ണ​റാ​യി​യി​ലെ ബൂ​ത്തി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ദേ​വ​ഗ​ണ​ങ്ങ​ളും ദൈ​വ​ഗ​ണ​ങ്ങ​ളും സ​ർ​ക്കാ​രി​നൊ​പ്പ​മാ​ണ്. എ​ല്ലാ വി​ശ്വാ​സി​ക​ളു​ടെ​യും ആ​രാ​ധ​നാ​മൂ​ർ​ത്തി​ക​ൾ സ​ർ​ക്കാ​രി​നൊ​പ്പ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഭ​ര​ണ തു​ട​ർ​ച്ച​യു​ണ്ടാ​വി​ല്ലെ​ന്ന എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​രു​ടെ പ്ര​സ്താ​വ​ന​യ്ക്കാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം സം​സ്ഥാ​ന​ത്ത് ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​കു​മെ​ന്നും മ​ന​സ​മാ​ധാ​നം ത​രു​ന്ന സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും രാ​വി​ലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞ​ത്.

Read More

മ​റ​ക്ക​രു​ത്, തി​രി​ച്ച​റി​യ​ൽ രേ​ഖ! പ​ല ബൂ​ത്തു​ക​ളി​ലും നീ​ണ്ട​നി​ര; അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം കേ​ര​ളം ആ​രു ഭ​രി​ക്ക​ണ​മെ​ന്നു ജ​നം ഇ​ന്നു തീ​രു​മാ​നി​ക്കും

eതി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം കേ​ര​ളം ആ​രു ഭ​രി​ക്ക​ണ​മെ​ന്നു ജ​നം ഇ​ന്നു തീ​രു​മാ​നി​ക്കും. കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ചു. 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ൾ​ക്കു പു​റ​മേ, മ​ല​പ്പു​റം ലോ​ക്സ​ഭാ സീ​റ്റി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മു​ണ്ട്. പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര പ്ര​ത്യ​ക്ഷ​മാ​യി.രാ​വി​ലെ ഏ​ഴ് മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള ഒ​ൻ​പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കും. മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ക​ൽ​പ്പ​റ്റ, ഏ​റ​നാ​ട്, നി​ല​ന്പൂ​ർ, വ​ണ്ടൂ​ർ, കോ​ങ്ങാ​ട്, മ​ണ്ണാ​ർ​ക്കാ​ട്, മ​ല​ന്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണു വോ​ട്ടെ​ടു​പ്പ് ആ​റ് വ​രെ​യാ​ക്കി കു​റ​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും അ​വ​സാ​ന​ത്തെ ഒ​രു മ​ണി​ക്കൂ​ർ കോ​വി​ഡ് ബാ​ധി​ത​ർ​ക്കും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു​മാ​ണ്.ആ​കെ 2,74,46,039 വോ​ട്ട​ർ​മാ​രാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ഇ​തി​ൽ 5,18,520 പേ​ർ ക​ന്നി​വോ​ട്ട​ർ​മാ​രാ​ണ്. പു​രു​ഷ​വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 1,32,83,724 ഉം ​സ്ത്രീ​വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 1,41,62,025 മാ​ണ്. സം​സ്ഥാ​ന​ത്തെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 957 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ…

Read More

മനസാക്ഷിയിൽ അവർ വേണ്ട..! “ബി​ജെ​പി വോ​ട്ട് സി.​ഒ.​ടി. ന​സീ​റി​ന് ത​ന്നെ’: ത​ല​ശേ​രി​യി​ൽ മ​നഃ​സാ​ക്ഷി വോ​ട്ട് ത​ള്ളി വി. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: ത​ല​ശേ​രി​യി​ൽ മ​ന​സാ​ക്ഷി വോ​ട്ടി​ന് പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്ത ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ നേ​തൃ​ത്വ​ത്തെ ത​ള്ളി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ബി​ജെ​പി പി​ന്തു​ണ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി സി.​ഒ.​ടി ന​സീ​റി​ന് ത​ന്നെ​യെ​ന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. സി.​ഒ.​ടി ന​സീ​റി​ന് പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞ​താ​ണ് ശ​രി​യെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ല​ശേ​രി​യി​ൽ എ​ൻ​ഡി​എ​യ്ക്ക് സ്ഥാ​നാ​ർ​ഥി ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​നഃ​സാ​ക്ഷി വോ​ട്ട് ആ​ഹ്വാ​ന​വു​മാ​യി ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം രാ​വി​ലെ രം​ഗ​ത്തെ​ത്തി​യ​ത്. എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും ഒ​ഴി​കെ ആ​ർ​ക്കും വോ​ട്ട് ചെ​യ്യാ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

Read More

സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് എ​ങ്ങ​നെ ഉ​റ​ങ്ങാ​ൻ ക​ഴി​യും? ആടിയുലയുന്ന  വോട്ട് ഉറപ്പിക്കാൻ ഇ​ന്ന് ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ  സംഭവിക്കുന്ന ചില സംഭവവികാസങ്ങൾ ഇങ്ങനെ…

കോ​ട്ട​യം: സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചു നി​ർ​ണാ​യ​ക​മാ​ണ് ഇ​ന്നു പ​ക​ലും രാ​ത്രി​യും. ആ​ടി​യു​ല​യു​ന്ന വോ​ട്ടു​ക​ളും അ​ടി​യൊ​ഴു​ക്ക​ളും ഇ​ന്നു രാ​ത്രി​കൊ​ണ്ടു വോ​ട്ടിം​ഗ് ഡീ​ൽ ഉ​റ​പ്പി​ക്കും. സ്ഥാ​നാ​ർ​ഥി​ക​ൾ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി വോ​ട്ട് നി​ല ഉ​റ​പ്പി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണ് ഇ​ന്ന്. പാ​ള​യ​ത്തി​ലെ പ​ട​യെ മെ​രു​ക്കാ​നും ആ​ടി​നി​ൽ​ക്കു​ന്ന​വ​രേ​യും ഉ​ട​ക്കി നി​ൽ​ക്കു​ന്ന​വ​രേ​യും നേ​രി​ൽ​ക​ണ്ട ത​ങ്ങ​ളു​ടെ വോ​ട്ട് ഉ​റ​പ്പി​ക്കു​ന്ന ഓ​ട്ട​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​വു പ്ര​തീ​ക്ഷി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ ചി​ല അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ക​ൾ പോ​ലും ഇ​ന്നു രാ​ത്രി​കൊ​ണ്ടു സാ​ധ്യ​മാ​കും. ഇ​തി​ൽ എ​തി​ർ​പാ​ർ​ട്ടി​ക്കാ​രും സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളും പു​രോ​ഗ​മ​ന വാ​ദി​ക​ളു​മൊ​ക്കെ​യു​ള്ള​തി​നാ​ൽ അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യാ​യി​രി​ക്കും നീ​ക്ക​ങ്ങ​ളോ​രോ​ന്നും. ഭാ​വി​യി​ൽ ഇ​തി​ൽ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​യു​ന്പോ​ഴാ​ണ് വോ​ട്ട​ർ​മാ​ർ പോ​ലും മൂ​ക്ക​ത്ത് വി​ര​ൽ​വെ​ക്കു​ന്ന​ത്. അ​ത്ര സം​ശു​ദ്ധ​മാ​യ കൂ​ട്ടു​കെ​ട്ടു​ക​ളാ​യി​രി​ക്കും. അ​തി​സു​ന്ദ​ര​വും കു​റ​ച്ചു ലാ​ഭ​ക​ര​വു​മാ​യ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന​വ​രെ ഒ​പ്പം ചേ​ർ​ക്കു​ന്ന​തി​നു സ്ഥാ​നാ​ർ​ഥി​ക​ളും മു​ന്ന​ണി നേ​താ​ക്ക​ന്മ​രും മു​ന്നോ​ട്ടു വെ​യ്ക്കു​ന്ന​ത്. പാ​രി​തോ​ഷി​ക​മാ​യ​ല്ല, ഒ​രു സ​ന്തോ​ഷം പേ​രി​ലാ​ണ് ഇ​ന്നു ല​ഭി​ക്കു​ന്ന…

Read More

‘ഹൃദയമുള്ള മനുഷ്യർ എല്ലാ മുന്നണികളിലുമുണ്ട്, അവരെന്നെ സഹായിക്കുമെന്ന് ലതികാ സുഭാഷ്

ഏ​റ്റു​മാ​നൂ​ർ: ഒ​രു മു​ന്ന​ണി​ക​ളു​ടെ​യും പി​ന്തു​ണ​യി​ല്ലാ​തെ മ​ത്സ​രി​ക്കു​ന്ന ല​തി​കാ സു​ഭാ​ഷ് വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. സീ​റ്റ് വി​ഭ​ജ​ന​ത്തി​നൊ​ടു​വി​ൽ സ്ഥാ​നാ​ർ​ഥി​ത്വം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തോ​ടെ മു​ടി​മു​റി​ച്ച് എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച് കോ​ണ്‍​ഗ്ര​സ് വി​ട്ട മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ല​തി​കാ സു​ഭാ​ഷ് പ്ര​ച​ാര​ണ രം​ഗ​ത്ത് മൂ​ന്നു മു​ന്ന​ണി​ക​ൾ​ക്കും ഭീ​ഷ​ണി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഹൃ​ദ​യ​മു​ള്ള മ​നു​ഷ്യ​ർ എ​ല്ലാ മു​ന്ന​ണി​യി​ലു​മു​ണ്ട്. അ​വ​രെ​ന്നെ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.യു​ഡി​എ​ഫി​ന്‍റെ​യും എ​ൽ​ഡി​എ​ഫി​ന്‍റെ​യും ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ഇ​ല​ക്ഷ​ൻ സ​മ​യ​ത്തു​ള്ള​താ​ണെ​ന്നും ല​തി​ക ആ​രോ​പി​ച്ചു. ഏ​റ്റു​മാ​നൂ​ർ കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ ഏ​റ്റു​മാ​നൂ​രി​ന്‍റെ വി​ക​സ​ന​ത്തി​നു മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കും. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​തി​ര​ന്പു​ഴ​യേ​യും പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ച്ച് ടൂ​റി​സം പ​ദ്ധ​തി​ക​ൾ വി​ക​സി​പ്പി​ക്കും.മു​ന്പ് പ​ല മു​ന്ന​ണി​ക​ളു​ടെ​യും ഭ​ര​ണ​കാ​ല​ത്ത് തു​ട​ങ്ങി​വെ​ച്ച​തും മു​ട​ങ്ങി​കി​ട​ക്കു​ന്ന​തു​മാ​യ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രി​ക്കും ആ​ദ്യം ന​ട​ത്തു​ക. ഇ​ങ്ങ​നെ നീ​ളു​ന്നു ല​തി​ക​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ൾ. മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ​യെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​ത്തി ഏ​റ്റു​മാ​നൂ​രി​ലെ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ച ജോ​ർ​ജ് ജോ​സ​ഫ്…

Read More

നാ‍ളെ വിധിയെഴുത്ത്; ആദ്യ വോട്ട് ജാഗ്രതയ്ക്ക്; ഉദ്യോഗസ്ഥർ അതീവ ജാഗ്രത പാലിക്കാൻ നിർദേശം; ഇ​ര​ട്ട​വോ​ട്ടു​ള്ള​വ​രു​ടെ പ​ട്ടി​ക ബൂ​ത്ത് ഏ​ജ​ന്‍റു​മാ​ർ​ക്കു ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ടു​പ്പി​നു മു​ന്പു​ള്ള നി​ർ​ണാ​യ​ക​മാ​യ ഒ​രു ദി​ന​ത്തി​ൽ​കൂ​ടി സം​സ്ഥാ​നം ക​ട​ന്നു​പോ​കു​ന്നു. വോ​ട്ടെ​ടു​പ്പി​ൽ പ​ല​പ്പോ​ഴും ആ​രോ​പി​ക്ക​പ്പെ​ടാ​റു​ള്ള നി​ർ​ണാ​യ​ക കൊ​ടു​ക്ക​ൽ വാ​ങ്ങ​ലു​ക​ളു​ടെ​യും അ​ടി​ക​ളി​ക​ളു​ടെ​യും ദി​ന​മാ​യി​ട്ടാ​ണ് നി​ശ​ബ്ദ പ്ര​ചാ​ര​ണ​ദി​ന​ത്തെ പ​ല​രും വി​ല​യി​രു​ത്തു​ന്ന​ത്. അ​വ​സാ​ന ലാ​പ്പി​ൽ പി​ടി​ച്ചു​ക​യ​റാ​ൻ പ​ത്തൊ​ന്പ​താ​മ​ത്തെ അ​ട​വ് പു​റ​ത്തെ​ടു​ക്കു​ന്ന ദി​നം. അ​തു​കൊ​ണ്ടു ത​ന്നെ അ​ണി​യ​റ​ക​ളി​ലെ ച​ർ​ച്ച​ക​ൾ എ​ല്ലാ മു​ന്ന​ണി​ക​ളി​ലും സ​ജീ​വ​മാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ളും അ​ണി​യ​റ​യി​ലെ ത​ല​ച്ചോ​റു​ക​ളും ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ണി​ക്കൂ​റു​ക​ളി​ലൂ​ടെ​യാ​ണ് രാ​ഷ്‌​ട്രീ​യ കേ​ര​ള​ത്തി​ന്‍റെ യാ​ത്ര. “ക​ട്ട​യ്ക്കു ക​ട്ട’ മ​ത്സ​രം ന​ട​ക്കു​ന്ന മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ളും നീ​ക്ക​ങ്ങ​ളും ത​കൃ​തി.സം​സ്ഥാ​ന​ത്തെ ര​ണ്ടു കോ​ടി എ​ഴു​പ​ത്തി​നാ​ലു ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണ് നാ​ളെ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. ഇ​ര​ട്ട​വോ​ട്ടി​ൽ ക​ണ്ണ്ഇ​ര​ട്ട​വോ​ട്ടും ക​ള്ള​വോ​ട്ടും ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്തെ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​ർ മു​ത​ൽ ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ വ​രെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക​ള്ള​വോ​ട്ടും ഇ​ര​ട്ട​വോ​ട്ടും ത​ട​യാ​ൻ സ്വീ​ക​രി​ക്കാ​വു​ന്ന ന​ട​പ​ടി​ക​ളെ​ല്ലാം സ്വീ​ക​രി​ക്കു​വാ​നും മു​ഖ്യ…

Read More

മാ-​ബി ബ​ന്ധ​മെ​ന്ന് കെ. മുരളീധരൻ, കോ-മാ സഖ്യമെന്ന് കുമ്മനം; ഇ​ത്ത​വ​ണ താ​ൻ വി​ജ​യി​ക്കും, ആരോപണങ്ങൾ തള്ളിക്കളഞ്ഞ് ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് മാ-​ബി ബ​ന്ധ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും സ്ഥാ​നാ​ർഥി​യു​മാ​യ കെ.​മു​ര​ളീ​ധ​ര​ൻ. നേ​മ​ത്ത് സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യ ശി​വ​ൻ​കു​ട്ടി അ​റി​യാ​തെ​യാ​ണ് മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യും ബി​ജെ​പി​യും ത​മ്മി​ൽ ബ​ന്ധം ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു. നേ​മ​ത്ത് മാ​ർ​ക്സ്റ്റി​സ്റ്റ് പാ​ർ​ട്ടി ബി​ജെ​പി​യെ സ​ഹാ​യി​ക്കു​ന്ന​തി​ന് പ്ര​ത്യു​പ​ക​ര​മാ​യി വ​ട്ടി​യൂ​ർ​ക്കാ​വി​ലും ക​ഴ​ക്കൂ​ട്ട​ത്തും ബി​ജെ​പി സി​പി​എ​മ്മി​നെ സ​ഹാ​യി​ക്കും. ഇ​താ​ണ് മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യും ബി​ജെ​പി​യും ത​മ്മി​ൽ ഉ​ണ്ടാക്കി​യി​ട്ടു​ള്ള ര​ഹ​സ്യ ബ​ന്ധ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തും മാ. ​ബി ബ​ന്ധ​മു​ണ്ടെ ന്നും ​മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു. എ​ന്നാ​ൽ കെ.​മു​ര​ളീ​ധ​ര​ന്‍റെ ആ​രോ​പ​ണം വി.​ശി​വ​ൻ​കു​ട്ടി ത​ള്ളി​ക്ക​ള​ഞ്ഞു. ഇ​ത്ത​വ​ണ താ​ൻ വി​ജ​യി​ക്കു​മെ​ന്നും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സി​പി​എ​മ്മി​നെ വി​ജ​യി​പ്പി​ക്കു​മെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. അ​തേ സ​മ​യം ത​ന്നെ വ​ർ​ഗീ​യ വാ​ദി​യാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി നേ​മം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ഒ​രു വി​ദ്വേ​ഷ പ​രാ​മ​ർ​ശ​വും ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത ത​ന്നെ വ​ർ​ഗീ​യ​വാ​ദി​യാ​യി ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും കു​മ്മ​നം ആ​രോ​പി​ച്ചു. നേ​മ​ത്ത് മാ​ക്സി​സ്റ്റ്-​ബി​ജെ​പി…

Read More

പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു കൊ​ടി​യി​റ​ക്കം,നിശബ്ദ പ്രചാരണത്തിരക്കിൽ സ്ഥാനാർഥികൾ; നാളെ കേ​ര​ളം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്…

    ക​ണ്ണൂ​ർ: അ​വ​സാ​ന മ​ണി​ക്കൂ​റി​ലും ആ​വേ​ശ​ക്കൊ​ടു​മു​ടി ക​യ​റി​യ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു കൊ​ടി​യി​റ​ക്കം. സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ഇ​നി നി​ശ​ബ്ദ പ്ര​ച​ര​ണ​ത്തി​ന്‍റെ ഒ​രു ദി​വ​സം. തൊ​ട്ട​ടു​ത്ത ദി​വ​സം കേ​ര​ളം ത​ങ്ങ​ളു​ടെ നിയമസഭാ സാ​മാ​ജി​ക​രെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കു​പോ​കും.കൊ​ട്ടി​ക്ക​ലാ​ശം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ വി​ല​ക്കി​യെ​ങ്കി​ലും വ​ൻ ആ​വേ​ശ​മാ​ണ് പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ ക​ണ്ട​ത്. ഇ​ട​ത് പ​ക്ഷ​ത്തെ ആ​വേ​ശ​ത്തി​ലാ​ക്കി​യ​ത് ക്യാ​പ്റ്റ​ൻ സ​ഖാ​വ് പി​ണ​റാ​യി ത​ന്നെ. യു​ഡി​എ​ഫ് ക്യാ​മ്പി​ന് ആ​വേ​ശ​മാ​യി രാ​ഹു​ൽ ഗാ​ന്ധി​യും അ​വ​സാ​ന ദി​വ​സം പ്ര​ചാ​ര​ണ​ത്തി​നെ​ത്തി. ഇ​ട​ത് മു​ന്ന​ണി​യെ ആ​വേ​ശ​ത്തി​ലാ​ക്കി ധ​ര്‍​മ​ട​ത്തും ത​ല​ശേ​രി​യി​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ റോ​ഡ് ഷോ ​ന​ട​ത്തി. മ​ണ്ഡ​ല​ത്തെ ചെ​ങ്ക​ട​ലാ​ക്കി തു​റ​ന്ന ജീ​പ്പി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ. ​ഇ​ന്ദ്ര​ൻ​സ്, മ​ധു​പാ​ൽ, ഹ​രി​ശ്രീ അ​ശോ​ക​ൻ, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര​യും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. നേ​മ​ത്ത് കെ ​മു​ര​ളീ​ധ​ര​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​ണ് രാ​ഹു​ൽ ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. റോ​ഡ്ഷോ​യി​ലൂ​ടെ…

Read More

പി​ണ​റാ​യി ക്യാ​പ്റ്റ​ൻ ത​ന്നെ; കേ​ര​ള​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും ക്യാ​പ്റ്റ​നാ​ണാണ് മുഖ്യമന്ത്രിയെന്ന് ക​ട​കം​പ​ള്ളി

  തി​രു​വ​ന​ന്ത​പു​രം: ക്യാ​പ്റ്റ​ൻ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. പി​ണ​റാ​യി വി​ജ​യ​ൻ ക്യാ​പ്റ്റ​ൻ ത​ന്നെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും ക്യാ​പ്റ്റ​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ആ ​പേ​ര് ആ​രെ​ങ്കി​ലും സ്വ​യം തീ​രു​മാ​നി​ച്ച് ന​ൽ​കി​യ​ത​ല്ല. ജ​ന​ങ്ങ​ൾ ചാ​ർ​ത്തി​ക്കൊ​ടു​ക്കു​ന്ന പേ​രാ​ണെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Read More

അ​മ്മ​യു​ടെ കരുതൽ; പുലർച്ചെ മകന്ഭക്ഷണം ഒരുക്കിവച്ച് അമ്മ;  പ്ര​ചാ​ര​ണ പ​രി​പാ​ടിക്ക്  റോ​ബി​ന്‍ പീ​റ്റ​ര്‍ തുടക്കം കുറിക്കുന്നത് അമ്മയുടെ  അ​നു​ഗ്ര​ഹം  വാങ്ങിയശേഷം

കോ​ന്നി: ഏ​തു തെ​ര​ഞ്ഞെ​ടു​പ്പാ​യാ​ലും പ്ര​മാ​ടം റോ​ക്ക് വ്യൂ ​വീ​ട്ടി​ല്‍ തി​ര​ക്കാ​ണ്. റോ​ബി​ന്‍ പീ​റ്റ​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് രാ​വി​ലെ 7.30നു ​മു​മ്പ് ഈ ​അ​മ്മ മ​ക​നു​വേ​ണ്ടി ഭ​ക്ഷ​ണം ഒ​രു​ക്കി വി​ളി​ച്ചി​രി​ക്കും. രാ​ത്രി ഏ​റെ വൈ​കി​യാ​ണ് കി​ട​ക്കു​ന്ന​തെ​ങ്കി​ലും ക്ഷ​മ​യോ​ടെ റോ​ബി​ന്‍ പീ​റ്റ​ര്‍ ഭ​ക്ഷ​ണ​മേ​ശ​യ്ക്ക​രി​കി​ലെ​ത്തും. ഭ​ക്ഷ​ണം ക​ഴി​ച്ച് അ​മ്മ​യു​ടെ അ​നു​ഗ്ര​ഹ​വും വാ​ങ്ങി​യാ​ണ് റോ​ബി​ന്റെ ഒ​രു ദി​വ​സം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കാ​ല്‍​നൂ​റ്റാ​ണ്ടാ​യി ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​യാ​ണെ​ങ്കി​ലും നി​യ​മ​സ​ഭ​യി​ലേ​ക്ക് റോ​ബി​ന് ഇ​ത് ക​ന്നി അ​ങ്ക​മാ​ണ്. കോ​ന്നി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ണ​ദ്ദേ​ഹം.പ​രേ​ത​നാ​യ പ​ത്രോ​സി​ന്‍റെയും മ​റി​യാ​മ്മ​യു​ടെ​യും മൂ​ത്ത​പു​ത്ര​ന്‍. ഭാ​ര്യ ആ​ഷ്‌​ലി, മ​ക്ക​ളാ​യ റെ​നീ​റ്റ, റി​റ്റ എ​ന്നി​വ​ര്‍ വി​ദേ​ശ​ത്താ​ണ്. രാ​വി​ലെ അ​മ്മ​യ്ക്കു​വേ​ണ്ടി​യാ​ണ് സ​മ​യ​മെ​ങ്കി​ല്‍ രാ​ത്രി എ​ത്ര വൈ​കി​യാ​ലും അ​താ​ത് ദി​വ​സ​ത്തെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ഭാ​ര്യ​യെും മ​ക്ക​ളെ​യും അ​പ്‌​ഡേ​റ്റ് ചെ​യ്തു ന​ല്‍​കും. വി​ദേ​ശ​ത്തു ന​ഴ്‌​സാ​യ ഭാ​ര്യ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് ഇ​വി​ടേ​ക്ക് എ​ത്താ​നാ​കി​ല്ല. എ​ന്നി​രു​ന്നാ​ലും അ​വ​ര്‍ അ​വി​ടെ ഇ​രു​ന്ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും…

Read More