പ്ര​ണ​യ​വി​വാ​ഹ​ങ്ങ​ള്‍​ക്കും ഇ​നി വീ​ട്ടു​കാ​രു​ടെ അ​നു​മ​തി വേ​ണം ! അ​മ്പ​ര​പ്പി​ക്കു​ന്ന നീ​ക്ക​വു​മാ​യി ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​ര്‍

പ്ര​ണ​യ​വി​വാ​ഹ​ങ്ങ​ള്‍​ക്ക് വി​ചി​ത്ര​മാ​യ നി​ബ​ന്ധ​ന ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​ര്‍. ഗു​ജ​റാ​ത്തി​ല്‍ താ​മ​സി​ക്കു​ന്ന ആ​ളു​ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ കാ​മു​ക​നെ​യോ കാ​മു​കി​യെ​യോ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ങ്കി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ അ​നു​മ​തി വാ​ങ്ങേ​ണ്ടി വ​ന്നേ​ക്കാ​മെ​ന്നാ​ണ് ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര പ​ട്ടേ​ല്‍ ന​ല്‍​കു​ന്ന സൂ​ച​ന. പ്ര​ണ​യ വി​വാ​ഹ​ങ്ങ​ളി​ല്‍ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ അ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന വ്യ​വ​സ്ഥ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സാ​ദ്ധ്യ​മാ​ണോ എ​ന്ന​തി​നെ​ക്കു​റി​ച്ച് സ​ര്‍​ക്കാ​ര്‍ പ​ഠി​ക്കു​മെ​ന്ന് ഭൂ​പേ​ന്ദ്ര പ​ട്ടേ​ല്‍ അ​റി​യി​ച്ചു. ഇ​ത്ത​രം വി​വാ​ഹ​ങ്ങ​ളി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​തം നി​ര്‍​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് പാ​ട്ടി​ദാ​ര്‍ സ​മു​ദാ​യ​ത്തി​ലെ ചി​ല വി​ഭാ​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തെ തു​ട​ര്‍​ന്നാ​ണ് ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. മെ​ഹ​സാ​ന​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ല്‍ സൂ​ച​ന ന​ല്‍​കി​യ​ത്. പ്ര​ണ​യ സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​ളി​ച്ചോ​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഋ​ഷി​കേ​ശ് പ​ട്ടേ​ല്‍ ത​ന്നോ​ട് പ​റ​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​ണ​യ വി​വാ​ഹ​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ ര​ക്ഷി​താ​ക്ക​ളെ അ​വ​ഗ​ണി​ക്കു​ക​യും പി​ന്നീ​ട് പ​ശ്ചാ​ത്ത​പി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം കൂ​ടി​വ​രു​ന്നു​ണ്ടെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ഇ​തി​നാ​ലാ​ണ് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സാ​ദ്ധ്യ​മാ​യ…

Read More

അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ ഗു​ജ​റാ​ത്തി​ല്‍ നി​ന്ന് കാ​ണാ​താ​യ​ത് 40,000ല്‍ ​അ​ധി​കം സ്ത്രീ​ക​ളെ ! ഞെ​ട്ടി​ക്കു​ന്ന റി​പ്പോ​ര്‍​ട്ട്…

അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ ഗു​ജ​റാ​ത്തി​ല്‍ 40,000ല്‍ ​അ​ധി​കം സ്ത്രീ​ക​ളെ കാ​ണാ​താ​യെ​ന്നു റി​പ്പോ​ര്‍​ട്ട്. നാ​ഷ​ന​ല്‍ ക്രൈം ​റെ​ക്കോ​ര്‍​ഡ്‌​സ് ബ്യൂ​റോ (എ​ന്‍​സി​ആ​ര്‍​ബി) ആ​ണ് ഡേ​റ്റ പു​റ​ത്തു​വി​ട്ട​ത്. 2016ല്‍ 7105 ​സ്ത്രീ​ക​ളെ കാ​ണാ​താ​യ​പ്പോ​ള്‍ 2017ല്‍ 7712, 2018​ല്‍ 9246, 2019ല്‍ 9268, 2020​ല്‍ 8290 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്. ഇ​ക്കാ​ല​യ​ള​വി​ല്‍ ആ​കെ 41,621 പേ​രെ കാ​ണാ​താ​യി. 2021ല്‍ ​സ​ര്‍​ക്കാ​ര്‍ നി​യ​മ​സ​ഭ​യി​ല്‍ ന​ല്‍​കി​യ ക​ണ​ക്കി​ല്‍ 2019-20 കാ​ല​യ​ള​വി​ല്‍ അ​ഹ​മ്മ​ദാ​ബാ​ദി​ലും വ​ഡോ​ദ​ര​യി​ലു​മാ​യി 4722 സ്ത്രീ​ക​ളെ കാ​ണാ​താ​യ​താ​യി അ​റി​യി​ച്ചി​രു​ന്നു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു നി​ര്‍​ബ​ന്ധി​ത ലൈം​ഗി​ക​വൃ​ത്തി​ക്കു ക​യ​റ്റി​യ​യ്ക്ക​പ്പെ​ടു​ക​യാ​ണ് ഈ ​കാ​ണാ​താ​യ​വ​രി​ല്‍ പ​ല​രു​മെ​ന്ന് മു​ന്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഗു​ജ​റാ​ത്ത് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ അം​ഗ​വു​മാ​യ സു​ധീ​ര്‍ സി​ന്‍​ഹ പ​റ​യു​ന്നു. ആ​ളു​ക​ളെ കാ​ണാ​താ​വു​ന്ന പ​രാ​തി​ക​ളോ​ട് പോ​ലീ​സി​ന് ത​ണു​പ്പ​ന്‍ പ്ര​തി​ക​ര​ണ​മാ​ണു​ള്ള​ത്. കൊ​ല​ക്കേ​സു​ക​ളേ​ക്കാ​ള്‍ ഗു​രു​ത​ര​മാ​യി ഇ​ത്ത​രം കേ​സു​ക​ള്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ബ്രി​ട്ടി​ഷ് കാ​ല​ത്തി​ലേ​തു​പോ​ലെ​യു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ആ​ളു​ക​ളെ കാ​ണാ​താ​കു​ന്ന കേ​സു​ക​ളി​ല്‍ ഇ​പ്പോ​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും സി​ന്‍​ഹ പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന​തി​ല്‍…

Read More

ഗു​ജ​റാ​ത്തി​ല്‍ ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കാ​ന്‍ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കു​ന്നു ! രാ​ജ്യം ഏ​കീ​കൃ​ത സി​വി​ല്‍ നി​യ​മ​ത്തി​ലേ​ക്കോ ?

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കു​ന്ന ഗു​ജ​റാ​ത്തി​ല്‍ ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് കൊ​ണ്ടു വ​രാ​നൊ​രു​ങ്ങി ബി​ജെ​പി. ഇ​തി​നു മു​ന്നോ​ടി​യാ​യി ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​ത് വി​ല​യി​രു​ത്താ​ന്‍ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍. വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രി​ക്കും സ​മി​തി. ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ഉ​ത്ത​രാ​ഖ​ണ്ഡ്, ഹി​മാ​ച​ല്‍ പ്ര​ദേ​ശ് സ​ര്‍​ക്കാ​രു​ക​ള്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ്യ​ക്തി​നി​യ​മ​ങ്ങ​ള്‍ ജാ​തി,മ​ത, ലിം​ഗ വേ​ര്‍​തി​രി​വി​ല്ലാ​തെ എ​ല്ലാ​വ​ര്‍​ക്കും ഒ​രു​പോ​ലെ ന​ട​പ്പാ​ക്കു​ക​യാ​ണ് ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡി​ന്റെ ല​ക്ഷ്യം. രാ​ജ്യ​ത്ത് സ​മ​ത്വ​മു​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് നി​ല​വി​ല്‍ വ​ര​ണ​മെ​ന്നാ​ണ് പ​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യും നി​ല​പാ​ട്. 2019ലെ ​പാ​ര്‍​ല​മെ​ന്റ് തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കു​മെ​ന്ന​ത് ബി​ജെ​പി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക​യി​ലു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ത്ത​ര​മൊ​രു നി​യ​മം കൊ​ണ്ടു​വ​രാ​ന്‍ പാ​ര്‍​ല​മെ​ന്റി​ല്‍ ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഈ ​മാ​സം സു​പ്രീം കോ​ട​തി​യി​ല്‍ അ​റി​യി​ച്ച​തും. എ​ന്നാ​ല്‍ ഏ​കീ​കൃ​ത സി​വി​ല്‍​കോ​ഡി​നെ ശ​ക്തി​യു​ക്തം എ​തി​ര്‍​ക്കു​ക​യാ​ണ് മു​സ്ലീം വ്യ​ക്തി നി​യ​മ ബോ​ര്‍​ഡ്.…

Read More

തെരുവില്‍ കാളയെ വളഞ്ഞ് രണ്ടു സിംഹങ്ങള്‍ ! ജീവനുവേണ്ടി കാളയുടെ പോരാട്ടം; ഗുജറാത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വൈറല്‍…

വന്യജീവികള്‍ കാടിറങ്ങുന്നത് ഇപ്പോള്‍ ഒരു വാര്‍ത്തയല്ല. മനുഷ്യര്‍ കാട് കൈയ്യേറുന്നതനുസരിച്ചാണ് മിക്കപ്പോഴും മൃഗങ്ങള്‍ കാടിറങ്ങുന്നത്. കാലാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റങ്ങളും മറ്റൊരു കാരണമാണ്. ഇര തേടി കാടിറങ്ങുന്ന പുലിയും കടുവയും അടക്കമുള്ള വന്യജീവികളുടെ ലക്ഷ്യം കന്നുകാലികളാണ്. ഗുജറാത്തില്‍ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. റോഡില്‍ നിന്നിരുന്ന കാളയെ ലക്ഷ്യമാക്കി എത്തിയ സിംഹങ്ങളുടെ ദൃശ്യമാണിത്. ഗുജറാത്തിലെ ജുനഗഡിലാണ് സംഭവം നടന്നത്. ഗ്രാമത്തില്‍ ഇരുട്ടിന്റെ മറവില്‍ ഇര തേടിയിറങ്ങിയ രണ്ട് സിംഹങ്ങളാണ് കാളയെ വേട്ടയാടാനെത്തിയത്. കൊമ്പ് കുലുക്കിയും സമീപത്തേക്ക് എത്തിയ സിംഹത്തെ കുത്താനാഞ്ഞുമൊക്കെ കാള ചെറുത്തു നിന്നു. പല തവണ സിംഹങ്ങള്‍ കാളയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴും കാള സധൈര്യം അവയെ നേരിടുകയായിരുന്നു. ഒടുവില്‍ കാള അവിടെനിന്നും മറ്റൊരു സ്ഥലത്തേക്ക് നടന്നകന്നു. സിംഹങ്ങള്‍ കാളയെ പിന്തുടര്‍ന്നെങ്കിലും ഒടുവില്‍ രക്ഷയില്ലെന്ന് കണ്ട് മടങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സിസിടിവിയിലാണ് ദൃശ്യം പതിഞ്ഞത്.

Read More

പാകിസ്ഥാനി വെട്ടുകിളികളുടെ ശല്യത്തില്‍ വലഞ്ഞ് ഗുജറാത്ത് ! വിളകള്‍ കൂട്ടമായി നശിപ്പിക്കുന്നത് നിസ്സഹായതോടെ നോക്കിനിന്ന് കര്‍ഷകര്‍

പാകിസ്ഥാനില്‍ നിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തലവേദന സൃഷ്ടിക്കുന്നതിനിടയില്‍ ഗുജറാത്തിലെ കര്‍ഷകര്‍ക്ക് ഭീഷണിയായി വെട്ടുകിളികളും. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഗുജറാത്തിലെ ഗ്രാമങ്ങളിലേക്ക് കൂട്ടമായെത്തുന്ന ഇവ വിളകള്‍ ഒന്നാകെ നശിപ്പിക്കുകയാണ്. വടക്കന്‍ ഗുജറാത്ത്, ബണസ്‌കാന്ത, പടന്‍, കുച് എന്നീ ജില്ലകളിലാണ് വെട്ടുകിളികളുടെ ശല്യം രൂക്ഷമാകുന്നത്. ടിഡിസ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ കിളികള്‍ കൂട്ടമായി അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് എത്തുകയും ആവണക്ക്, ജീരകം, പരുത്തി, കിഴങ്ങ്, തീറ്റപ്പുല്‍ എന്നീ വിളകള്‍ വ്യാപകമായി നശിപ്പിക്കുകയുമാണ്. ഏകദേശം 20തോളം താലൂക്കുകളാണ് ഇത്തരത്തില്‍ വെട്ടുകിളി ശല്യം നേരിടുന്നത്. 1993-94 കാലഘട്ടത്തിന് ശേഷം ഇതുവരെ ഗുജറാത്തില്‍ വെട്ടുകിളികള്‍ കൂട്ടമായി എത്തിയിട്ടില്ല. ബണസ്‌കന്തയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടായത്. പകല്‍സമയങ്ങളില്‍ കൂട്ടമായെത്തുന്ന വെട്ടുകളികള്‍ രാത്രി കൃഷിയിടങ്ങളില്‍ തങ്ങുകയും വിളകള്‍ വ്യാപകമായി നശിപ്പിക്കുകയുമാണ്. രാത്രികാലങ്ങളില്‍ ആളെ ഏര്‍പ്പെടുത്തിയും പെരുമ്പറ കൊട്ടിയും വെട്ടുകിളികളെ തുരത്താന്‍ കര്‍ഷകര്‍ ശ്രമിച്ചെങ്കിലും ഇതൊന്നും തന്നെ ഫലം കണ്ടില്ല.…

Read More

ഹിന്ദുത്വ വോട്ടുകളിലേക്ക് കോണ്‍ഗ്രസ് നുഴഞ്ഞുകയറിയപ്പോള്‍ ബിജെപിയും മോദിയും കാടുകയറി, മോദിക്ക് വടി നല്കിയത് മണിശങ്കര്‍ അയ്യറും, ഗുജറാത്തില്‍ ബിജെപി മുഖം രക്ഷിച്ചത് ഇങ്ങനെ

എം.ജി.എസ് നല്ലൊരു ക്രിക്കറ്റ് മത്സരം കാണുന്ന പ്രതീതിയായിരുന്നു ഗുജറാത്തിലെ വോട്ടെണ്ണലില്‍ കണ്ടത്. ഏതുനിമിഷവും ഏതുവശത്തേക്കും വിജയം മാറിമറിയാവുന്ന അവസ്ഥ. സസ്‌പെന്‍സും ത്രില്ലറും സമന്വയിച്ച പോരാട്ടത്തില്‍ തോറ്റെങ്കിലും തല ഉയര്‍ത്തി കോണ്‍ഗ്രസ്. 22 വര്‍ഷത്തെ ഭരണത്തിന് തുടര്‍ച്ച ലഭിച്ച ആത്മവിശ്വാസത്തില്‍ മോദിയും. എന്തുകൊണ്ട് ബിജെപി വീണ്ടും ഗുജറാത്തില്‍ അധികാരത്തിലെത്തി. ഉത്തരങ്ങള്‍ ഇതൊക്കെ.   കലാപ രാഷ്ട്രീയം ബിജെപി പ്രതിപക്ഷത്തായാല്‍ അടുത്ത അഞ്ചുവര്‍ഷം വര്‍ഗീയ കലാപങ്ങള്‍ക്ക് ഗുജറാത്ത് സാക്ഷ്യം വഹിച്ചേക്കാം. വോട്ടെടുപ്പിന് കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ അടക്കം പറഞ്ഞ വാക്കുകളാണിവ. സത്യത്തില്‍ ഈ വാക്കുകളില്‍ കുറച്ചൊക്കെ സത്യമുണ്ട് താനും. ഇനിയൊരു ഗോന്ധ്ര സംഭവിക്കാതിരിക്കാന്‍ ഗുജറാത്തില്‍ ബിജെപി എല്ലാവിധ കരുതലും എടുത്തിരുന്നു. രാജ്യത്തിന്റെ മറ്റു പലഭാഗങ്ങളിലും ചെറിയതോതില്‍ വര്‍ഗീയ സംഘര്‍ങ്ങള്‍ നടപ്പോഴും ഗുജറാത്തില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരായിരുന്നു. കാരണം നിസാരം, ഗുജറാത്തില്‍ സംഭവിച്ചേക്കാവുന്ന ചെറിയ കറുത്ത പൊട്ട് പോലും 2019ലെ…

Read More