നവജാത ശിശുക്കളുടെ ആരോഗ്യപരമായ നിലനില്‍പ്പിന് ശ്വസനം, രക്തചംക്രമണം എന്നിവയ്ക്കൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ശരീരോഷ്മാവ്. ശരീര ഭാരം കുറഞ്ഞും മാസം തികയാതെയും (37 ആഴ്ചകള്‍ക്ക് മുന്‍പ്) ജനിക്കുന്ന ശിശുക്കളില്‍, ശരീരോഷ്മാവ് നിശ്ചിത അളവില്‍ ക്രമീകരിക്കുന്നത് അവരുടെ ദീര്‍ഘകാല അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്. ഇതിനു കൃത്യമായി ചൂട് നല്കുന്ന ഇൻക്യുബേറ്റർ (Incubator )പോലെയുള്ള ഉപകരണങ്ങള്‍ വളരെ നാളായി പ്രചാരത്തിലുണ്ട്. പക്ഷേ, ഇന്ത്യയെ പോലെയുള്ള വികസ്വര രാജ്യങ്ങളില്‍, കംഗാരു മദർ കെയർ (Kangaroo Mother Care- KMC) പോലെയുള്ള ചികിത്സാരീതികള്‍ക്ക് പ്രചാരം ഏറിവരുന്നു. തുടക്കം കൊളംബിയയിൽ1970 കളില്‍ ‘കൊളംബിയ’യിലാണ് Skin to Skin Care എന്ന രീതി ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഇൻക്യുബേറ്ററുകളുടെ ദൗര്‍ലഭ്യവും അന്നത്തെ ആശുപത്രികളിലെ തിരക്ക് മൂലമുള്ള അണുബാധയുമാണ് ഈ കണ്ടുപിടിത്തത്തിന് ഇടയാക്കിയത്. ക്രമേണ ഇതിന് പ്രചാരമേറി. 1996 ല്‍ ഇറ്റലിയില്‍ നടന്ന ആദ്യ അന്താരാഷ്്ട്ര ശില്‍പ്പശാലയില്‍ കംഗാരു മദർ കെയർ…
Read MoreTag: health
വായ്നാറ്റത്തിനു പരിഹാരമുണ്ടോ?
വായ്നാറ്റത്തിനു പിന്നിൽ* പല്ലിലും മോണയിലും വായ്ക്കുള്ളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണവസ്തുക്കൾ കാരണമുള്ള ബാക്ടീരിയ * പുകയില ഉൽപ്പന്നങ്ങൾ, പുകവലി* ശരിയായി വൃത്തിയാക്കാത്ത വായ* ദന്തരോഗങ്ങൾ * വായ വരൾച്ച, * പ്രമേഹം * കുടൽ രോഗങ്ങൾ * അർശസ്* ചില മരുന്നുകൾ*വായ്ക്കുള്ളിലെ അണുബാധ* ടോൺസിലൈറ്റിസ്* സൈനസൈറ്റിസ് തുടങ്ങിയവയാണ് വായനാറ്റം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ. വർധിച്ചാൽ ചീഞ്ഞ മുട്ടയുടെ മണം പോലെയാണ് വായ്നാറ്റം അനുഭവപ്പെടുന്നത്. ശരിയായി പല്ലുതേക്കാംശരിയായി പല്ലുതേയ്ക്കുക, ഭക്ഷണാവശിഷ്ടങ്ങൾ മാറ്റി വായ വൃത്തിയാക്കുക, വായ ഈർപ്പമുള്ളതാക്കി സംരക്ഷിക്കുക എന്നിവയാണ് വായനാറ്റം മാറ്റുന്നതിനുള്ള പരിഹാരമാർഗം. സോഫ്റ്റ് ബ്രഷ് ഉപയോഗിക്കാംസോഫ്റ്റ് അഥവാ മൃദുവായ ബ്രഷുകൾ പല്ല് തേയ്ക്കുന്നതിന് ഉപയോഗിക്കുക. മൂന്നുമാസമാകുമ്പോഴോ അതിനുമുമ്പുതന്നെ ബ്രഷിന്റെ ബ്രിസിൽസ് വളഞ്ഞു തുടങ്ങുമ്പോഴോ ബ്രഷ് മാറ്റുക. പല്ല് കുത്തുന്പോൾ ശ്രദ്ധിക്കുക…മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് പല്ലു കുത്തുന്നത് നല്ലതല്ല. പ്രത്യേക നൂൽ ഉപയോഗിച്ച് ഫ്ളോസിംങ് ചെയ്യുകയാണ് വേണ്ടത്. വേപ്പിന്റെ ഇലയുടെ…
Read Moreഹൃദ്രോഗസാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. നെഞ്ചിന്റെ നടുക്ക് ഇരുശ്വാസകോശങ്ങളുടെയും ഇടയിൽ മുഷ്ടിയുടെ വലിപ്പത്തിൽ ഹൃദയം സ്ഥിതി ചെയ്യുന്നു. ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. ഹൃദ്രോഗങ്ങള്‍ ഹൃദയത്തെ ബാധിക്കുന്ന ഒന്നിലധികം അസുഖങ്ങളാണ് ഹൃദ്രോഗങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. രക്തധമനികളെ ബാധിക്കുന്ന രോഗങ്ങള്‍, ഹൃദയ താളത്തെ ബാധിക്കുന്ന രോഗങ്ങള്‍, ജന്മനായുള്ള ഹൃദയ വൈകല്യങ്ങള്‍ ഇവയെല്ലാം ഹൃദ്രോഗങ്ങളില്‍ പെടുന്നു. വില്ലന്മാർ!പുകവലി, അമിത വണ്ണം, കൂടിയ അളവിലുള്ള കൊളസ്ട്രോള്‍, രക്താതിമര്‍ദ്ദം, പ്രമേഹം എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കും. ഹൃദ്രോഗം ചെറുക്കാൻ* വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക.* ദിവസവും അര മണിക്കൂര്‍ നടക്കുക.* സൈക്കിള്‍ ചവിട്ടുക * നീന്തുക *ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. ഉപ്പുംഅന്നജവും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക.മുഴുവനായോ, സാലഡുകളായോ ആവിയില്‍ വേവിച്ചോ പച്ചക്കറികളും പഴവര്‍ഗങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.* പുകവലി, മദ്യപാനം, മയക്കുമരുന്ന്…
Read Moreസൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ ചെയ്യേണ്ടത്…
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.(Heat stroke) ലക്ഷണങ്ങള്വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട, ചുവന്ന, ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം. ഉടന്‍ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്. സൂര്യാതപമേറ്റുള്ള താപ ശരീരശോഷണം (Heat Exhaustion)സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. ലക്ഷണങ്ങള്ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ…
Read Moreദന്തസംരക്ഷണം(3) സ്ഥിരമായ പല്ലുപുളിപ്പിനു പരിഹാരമുണ്ടോ?
പല്ലുകളിൽ സ്ഥിരമായി പുളിപ്പ് അനുഭവപ്പെടുന്നതിന്റെ അടിസ്ഥാന കാരണം പല്ലിനു പുറമേ കാണുന്ന ഇനാമൽ എന്ന വെളുത്തഭാഗം അമിത ബലപ്രയോഗത്തിലൂടെ നഷ്ടപ്പെടുന്നതാണ്. ഇനാമലിൽ ഉണ്ടായ വിടവ് കൃത്രിമമായി അടച്ചു കൊണ്ടോ അനുയോജ്യമായ ഡീസെൻസിറ്റയ്സിംഗ് ടൂത്ത് പേസ്റ്റ് നിർദേശിച്ചുകൊണ്ടോ ഒരു ദന്തരോഗവിദഗ്ധന് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. പല്ലുകളുടെ അനക്കം കൂടിയാൽആരോഗ്യമുള്ള പല്ലുകളിൽ ബലം കൊടുക്കുമ്പോൾ അവ ചെറുതായി അനങ്ങുന്നത് സ്വാഭാവികവും പല്ലുകൾ പെട്ടെന്ന് പൊട്ടിപ്പോകാതിരിക്കാനുള്ള പ്രകൃതിയുടെ സജ്ജീകരണവുമാണ്. പക്ഷേ, അനക്കം അധികമായിത്തോന്നിയാൽ ഉടൻ ദന്തചികിത്സ തേടുന്നത് അഭികാമ്യമാണ്. തണുപ്പോ ചൂടോ…തണുപ്പോ ചൂടോ മൂലം പല്ലുകളിൽ അസ്വസ്ഥത ഉണ്ടാകുന്നത് പല്ലുകളും മോണയും തമ്മിലുള്ള ബന്ധം ദുർബലമാകുന്നതിന്റെ സൂചനയാണ്. സാധാരണ മധ്യവയസ്കരിൽ കണ്ടുതുടങ്ങുന്ന ഈ പ്രശ്നം, പല്ലുകളുടെ നീളം വർധിപ്പിക്കുകയും പല്ലുകളുടെയിടയിൽ വിടവുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് കണ്ടുതുടങ്ങുമ്പോൾത്തന്നെ പല്ലുകൾ വൃത്തിയാക്കാൻ വൈദ്യസഹായം തേടിയാൽ പല്ലുകളുടെ ആരോഗ്യവും ഭംഗിയും നിലനിർത്താൻ സാധിക്കും.…
Read Moreദന്തസംരക്ഷണം(2)അപകടങ്ങളിൽ മോണയിൽ നിന്ന് പല്ല് ഇളകിയാൽ…
പാൽപ്പല്ലുകളുടെ ആരോഗ്യത്തിൽ നാം വലിയ താൽപ്പര്യം കാണിക്കാത്തതാണ് സ്ഥിരദന്തങ്ങൾ നിര തെറ്റി വരുന്നതിന്റെ പ്രധാന കാരണം. സ്ഥിരദന്തങ്ങൾ വരുന്നതുവരെ മോണയിലെ സ്ഥലം നിലനിർത്താൻ വേണ്ടിക്കൂടിയാണ് പ്രകൃതി പാൽപ്പല്ലുകളെ നിയോഗിച്ചിരിക്കുന്നത്. ദന്തനിരയുടെ ക്രമം തെറ്റുന്നതിനു പിന്നിൽപാൽ കുടിക്കുന്ന ശിശുക്കളുടെ പല്ലുകൾ ഒരു ടവ്വൽ ഉപയോഗിച്ചെങ്കിലും വൃത്തിയാക്കണം. കുട്ടികൾക്ക് പൊതുവെ 6 വയസ്സ് തികയുമ്പോൾ, നിലവിലുള്ള പാൽപ്പല്ലുകളുടെ പുറകിൽ മുകളിലും, താഴെയുമായി (ഇരുവശങ്ങളിലും) മൊത്തം 4 സ്ഥിരദന്തങ്ങൾ മുളയ്ക്കാറുണ്ട്. എന്നാൽ ഇവ പാൽപ്പല്ലുകളാണെന്ന് തെറ്റിദ്ധരിച്ച് അവഗണിക്കുകയാണ് മിക്ക മാതാപിതാക്കളുടെയും പതിവ്. അതിനാൽ കുട്ടികൾക്ക് പ്രസ്തുത ദന്തങ്ങൾ നഷ്ടപ്പെടുകയും അങ്ങനെ സൃഷ്ടിക്കപ്പെടുന്ന വിടവ് മൂലം മൊത്തം ദന്തനിരയുടെയും ക്രമം തെറ്റുകയും ചെയ്യാറുണ്ട്. 6 വയസ്സിനു ശേഷവും വിരൽകുടി തുടർന്നാൽ4 വയസ്സ് വരെ കുട്ടികൾ വിരൽ കുടിക്കുന്നതു സ്വാഭാവികമാണ്. എന്നാൽ 6 വയസ്സിനു ശേഷവും വിരൽകുടി തുടർന്നാൽ പല്ലുകളുടെ നിര തെറ്റാൻ വളരെ…
Read Moreപ്രമേഹം അതിജീവിക്കാം(2) ജീവിതശൈലി ക്രമീകരിക്കാം; പ്രമേഹം വരുതിയിലാക്കാം
ആരോഗ്യമുള്ള വ്യക്തികളില്‍ പാന്‍ക്രിയാസ് സ്വയം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിൻ. ടൈപ്പ് – 1 പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ ഒട്ടും ഉണ്ടാകുകയില്ല. ടൈപ്പ് – 2 പ്രമേഹരോഗികളില്‍ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞ് ഇന്‍സുലിന്‍ കുറഞ്ഞുവരുന്നു. പ്രമേഹം മൂലമുള്ള സങ്കീര്‍ണതകളാണ് നാം നേരിടുന്ന ഗുരുതരമായ പ്രശ്നം. വൃക്കരോഗങ്ങൾ, ഹൃദ്രോഗം, ലൈംഗിക ബലഹീനത, സ്ട്രോക്ക് മുതലായവയും പ്രമേഹം മൂലം ഉണ്ടാകാം. ഇതു പരിഹരിക്കാന്‍ ഹോമിയോപ്പതിയുടെ മരുന്നുകള്‍ വളരെ ഫലപ്രദമാണ്. മാനസിക സംഘർഷം പ്രശ്നമാകുമോ?മാനസിക സംഘര്‍ഷവും പ്രമേഹവും തമ്മില്‍ വളരെ വ്യക്തവും ശക്തവുമായ ബന്ധമുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ മൂലം പ്രമേഹ നിയന്ത്രണം സാധിക്കാതെ വരുന്നു. പലപ്പോഴും ഷുഗര്‍ ലെവല്‍ കൂടുന്നതു കാണാം. പ്രമേഹം കൂടുന്നതു ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കാം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയര്ന്നുനില്ക്കും. ഇത്തരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുന്നതുമൂലം ഓരോ വ്യക്തിയിലും ബ്ലഡിലെ ഷുഗര്‍ ലെവല്‍ കൂടുന്നതായി കാണാം.…
Read Moreഅലർജിക് റൈനൈറ്റിസ് (3) അലർജിക് റൈനൈറ്റിസിന്റെ ഏത് അവസ്ഥയിലും ആയുർവേദ ചികിത്സ
രോഗ കാരണങ്ങളെന്തൊക്കെയാണെന്നും എന്തുകൊണ്ട് അവ രോഗകാരണമാകുന്നുവെന്നും എല്ലാ കാരണങ്ങളും എല്ലാ ആൾക്കാരിലും എന്തുകൊണ്ട് രോഗത്തെ ഉണ്ടാക്കുന്നില്ലെന്നും വ്യക്തമാക്കാൻ ഒരു ആയുർവേദ ചികിത്സകന് നിഷ്പ്രയാസം സാധിക്കുമല്ലോ. ഓരോ രോഗിയിലും…രോഗിയുടെ ശാരീരിക വ്യതിയാനങ്ങൾക്കനുസരിച്ച് പലവിധ ആയുർവേദ മരുന്നുകളുണ്ട്. അവയിൽ തന്നെ തലയിൽ തേയ്ക്കുവാൻ എണ്ണ വേണമോ?എങ്കിൽ ഏത് വേണം? തുടർച്ചയായി കഴിക്കുവാൻ ഏത് മരുന്ന്? ഇടയ്ക്കിടെ രോഗം വർദ്ധിക്കുമ്പോൾ അധികമായി ഉൾപ്പെടുത്തേണ്ടവ ഏത്? പഞ്ചകർമ്മചികിത്സകളിൽ നസ്യം തുടങ്ങിയവയ്ക്ക് ഏത് മരുന്നുപയോഗിച്ച് പ്രയോജനപ്പെടുത്താം? തുടങ്ങിയ കാര്യങ്ങൾ ഓരോ രോഗിയിലും വ്യത്യസ്തങ്ങളാണ്. രോഗത്തിന്റെയും അവ കാരണമുണ്ടായ ശാരീരിക വ്യതിയാനങ്ങളുടേയും അവസ്ഥ മനസിലാക്കി മാത്രമേ ഒരു ചികിത്സ നിശ്ചയിക്കാൻ ആയുർവേദത്തിലൂടെ സാധിക്കുകയുള്ളൂ. അലർജിക് റൈനൈ റ്റിസിന്റെ ഏത് അവസ്ഥയിലും ആയുർവേദ ചികിത്സ വളരെ ഫലപ്രദമാണ്. നസ്യം എങ്ങനെ?നസ്യം ചെയ്യുന്നതും അതിനായുള്ള മരുന്ന് ഉപയോഗിക്കുന്നതും ശ്രദ്ധിച്ചാവണം. ക്ഷീരബല ആവർത്തിച്ചത് ബൃംഹണത്തിനും അണുതൈലം ശമനത്തിനും തുളസിയുടെയും തുമ്പയുടേയും…
Read Moreഅലർജിക് റൈനൈറ്റിസ് (2)കാരണങ്ങളെ ഒഴിവാക്കാതെയുള്ള ഒരു ചികിത്സയും ഫലപ്രദമാവില്ല
അലർജിക് റൈനൈറ്റിസ് വർധിക്കുന്നതനുസരിച്ച് വിവിധ ശീരീരഭാഗങ്ങളിൽ പ്രത്യക്ഷമാകുന്ന രോഗലക്ഷണങ്ങൾ:കണ്ണ്കൺപോള വീർക്കുക, കൺപോളയുടെ ഉൾവശം ചൊറിയുകയും ചുവക്കുകയും തടിക്കുകയും ചെയ്യുക, കോബിൾ സ്റ്റോൺ അപ്പിയറൻസ്, അലെർജിക് ഷൈനേഴ്സ് ചെവി ചൊറിച്ചിൽ, ഇടയ്ക്കിടെ ചെവി വേദന,കേൾവിക്ക് ചെറിയ കുഴപ്പങ്ങൾ,റിട്രാക്റ്റഡ് ടിംപാനിക് മെംബ്രയിൻ, സീറസ് ഓട്ടൈറ്റിസ് മീഡിയ ഫാരിംഗ്സ്തൊണ്ട ചൊറിച്ചിൽ, പനിയോടു കൂടിയ തൊണ്ടവേദന, ഇടയ്ക്കിടെ ജലദോഷം, പോസ്റ്റ് നേസൽ ഡ്രിപ്പിംഗ് കാരണം തൊണ്ടയിൽ തടഞ്ഞിരിക്കുന്നത് മാറ്റാൻ ശ്രമിക്കുന്ന പോലെ ശബ്ദമുണ്ടാക്കുക, വായനാറ്റം, മോണവീക്കം, ഫാരിഞ്ചൈറ്റിസ് ലാരിംഗ്സ്-ശബ്ദ വ്യത്യാസം, വോക്കൽ കോർഡിലെ എഡിമ ചികിത്സ- ആധുനികരീതിയിൽ 1) കാരണങ്ങളെ ഒഴിവാക്കുക രോഗനിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാർഗം ഇതാണ്. ഒരുപക്ഷേ, കാരണങ്ങളെ ഒഴിവാക്കാതെയുള്ള ഒരു ചികിത്സയും ഈ രോഗത്തിൽ ഫലപ്രദമല്ലെന്ന് തന്നെ പറയാം. എന്നാൽ രോഗം കാരണമുണ്ടായ ശാരീരിക വ്യതിയാനങ്ങൾ ഇതുകൊണ്ടുമാത്രം മാറണമെന്നില്ല. 2)ഔഷധ ചികിത്സരോഗിക്ക് കുറെയൊക്കെ ആശ്വാസം നൽകുവാൻ ഇതുകൊണ്ട് സാധിക്കും.…
Read Moreഅലർജിക് റൈനൈറ്റിസ് (1) അലർജിക് ആസ്ത്മയായി പരിണമിക്കുന്ന തുമ്മൽ
മൂക്കിനുള്ളിലെ നേരിയ മ്യൂക്കസ് ആവരണത്തിൽ പൊടിപടലങ്ങൾ ചെന്നുപെട്ടാൽ അവയെ പുറത്തേക്ക് കളയാനുള്ള ഒരു സ്വയംപ്രതിരോധ ഉപായമാണ് തുമ്മൽ. എന്നാൽ, അമിതമായ തുമ്മൽ കാരണം ബുദ്ധിമുട്ടുന്ന നിരവധി കുട്ടികളുണ്ട്. ഇത ു തന്നെ മറ്റു പല രോഗങ്ങൾക്കും കാരണമായശേഷം അവ ശരിയായി പരിഹരിക്കാൻ സാധിക്കാതെ അലർജിക് ആസ്ത്്മ പോലെയുള്ള അനുബന്ധ രോഗവുമായി ജീവിക്കേണ്ടിവരുന്നവരും ധാരാളമുണ്ട്. ശൃംഗാടക മർമ്മത്തെ ആശ്രയിച്ച് വാതദോഷം വർധിച്ചുണ്ടാകുന്ന ക്ഷവഥുവിനെ നിജരോഗമായും പുക, പൊടി, പൂമ്പൊടി തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്ന ക്ഷവഥുവിനെ ആഗന്തുജമായും കണക്കാക്കാം. സുശ്രുതാചാര്യനും മാധവാചാര്യനും വിശദീകരിക്കുന്ന ക്ഷവഥുവും വാഗ്ഭടാചാര്യന്റെ ഭൃശ ക്ഷവയും ഒന്നു തന്നെയാണ്. ഇവയെ ആധുനിക രീതിയിൽ വിശദീകരിക്കുന്നതിന് അലർജിക് റൈനൈറ്റിസ് എന്ന പരിഗണനയാണ് ഉചിതമാകുന്നത്. അലർജിക് റൈനൈറ്റിസിൽ തുടങ്ങി… മൂക്കിനെ മാത്രം ആശ്രയിച്ച് പൊടി അഥവാ ഡസ്റ്റ് തുടങ്ങിയ കാരണങ്ങളാൽ സംഭവിക്കുന്ന തുമ്മൽ ക്രമേണ കണ്ണ്, ചെവി, തൊണ്ട, സൈനസുകൾ,…
Read More