മീൻ ആരോഗ്യജീവിതത്തിനു ഗുണപ്രദം. മത്തി, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കറിവച്ചു കഴിക്കുന്നത് ഉചിതം. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഏറെ. വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയുടെ കലവറ. കണ്ണുകളുടെ ആരോഗ്യത്തിനും ഗുണപ്രദം. മീൻ ഹൃദയത്തിന്….കാർഡിയോ വാസ്കുലാർ സിസ്റ്റത്തിനു സംരക്ഷണം നല്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ മീനിൽ ധാരാളം. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്ന ട്രൈഗ്ളിസറൈഡിന്റെ അളവു കുറയ്ക്കുന്നു. നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവു കൂട്ടുന്നു. രക്തം കട്ട പിടിക്കുന്നതു തടയുന്നു.ആഴ്ചയിൽ രണ്ടു തവണ മീൻ കറിവച്ചു കഴിക്കുന്നതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാൻ ഫലപ്രദമെന്നു ഗവേഷകർ. ഇക്കാര്യത്തിൽ കൺസൾട്ടിംഗ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് ഉചിതം. രക്തസമ്മർദംകുറയ്ക്കുന്നതിനും മീനെണ്ണ ഫലപ്രദം. വ്യായാമവും മീൻകഴിക്കുന്നതും അമിതഭാരം കുറയ്ക്കാന് സഹായകമെന്നുഗവേഷകർ. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഗുണകരമോ?മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ ആരോഗ്യത്തിനു സഹായകം. മനസിന്റെ…
Read MoreTag: health
പ്രമേഹവും ദന്താരോഗ്യവും(2) പ്രമേഹബാധിതരിൽ വായിലെ ഫംഗസ് അളവിൽ കൂടുമ്പോൾ
പ്രമേഹബാധിതരിൽ ഉമിനീരിന്റെ കുറവ് അനുഭവപ്പെടാറുണ്ട്. ഇത് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, വിഴുങ്ങൽ, സംസാരിക്കൽ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഉമിനീരിന്റെ അളവും ഗ്ലൂക്കോസിന്റെ അളവും തമ്മിൽ ബന്ധമുണ്ട്. ഉയർന്ന ഗ്ലൂക്കോസ് ലെവൽ ഉള്ള പ്രമേഹരോഗികളിൽ ഉമിനീരിന്റെ അളവ് വളരെ കുറവായിരിക്കും. ദന്തക്ഷയംപ്രമേഹരോഗികളിൽ പുതിയതും ആവർത്തിച്ചുള്ളതുമായ ദന്തക്ഷയത്തിന് സാധ്യതയുണ്ട്. ഉമിനീരിന്റെ ശുദ്ധീകരണവും ബഫറിംഗ് ശേഷിയും കുറയുന്നു. ഉമിനീരിൽ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുന്നതാണ് ഇതിനു കാരണം. ഇങ്ങനെവായിൽ നിരവധി ബാക്ടീരിയകൾ വരുന്നു. ഇതു പല്ലിനും പല്ലിന്റെ വേരുകളിലും നാശത്തിനു കാരണമാകുന്നു. പ്രമേഹ ബാധിതരിൽ മറ്റുള്ളവരെ അപേക്ഷിച്ച് പല്ലിന്റെ കേടുമൂലം വേരുകളിൽ പഴുപ്പു കെട്ടിനിൽക്കാനുള്ള അവസരം കൂടുതലാണെന്നു പഠനങ്ങളുണ്ട്. ഇത്തരത്തിലുള്ള പഴുപ്പുകൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ അണുബാധ വരുത്താനുള്ള സാധ്യത കൂടുതലാണ്. വായിലെ അണുബാധകൾ പ്രമേഹരോഗികൾക്ക് ഫംഗസ്, ബാക്ടീരിയ, അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉമിനീർ ഉത്പാദനം കുറവും അതിലുള്ള ആന്റി…
Read Moreപ്രമേഹവും ദന്താരോഗ്യവും(1)പ്രമേഹ രോഗികളുടെ ഉമിനീരിൽ ഗ്ലൂക്കോസിന്റെ അളവു കൂടുതലായാൽ?
പ്രമേഹം ഇന്നു സർവസാധാരണ അസുഖമായി മാറിക്കഴിഞ്ഞു. പ്രായഭേദമെന്യേ ആർക്കും വരാവുന്ന ഒന്ന്. കരുതലോടെ നേരിട്ടില്ലെങ്കിൽ ആളെത്തന്നെ ഇല്ലാതാക്കുന്ന ഒരു അസുഖമാണു പ്രമേഹം. കേരളത്തിൽ പ്രമേഹം പിടിമുറുക്കിയതിനു കാരണം അവരുടെ മാറുന്ന ജീവിതശൈലികളാണ്. കായികാധ്വാനം കുറഞ്ഞപ്പോൾപ്രമേഹരോഗികൾ ഏറെ കരുതലോടെ പരിഗണിക്കേണ്ട ഒന്നാണ് അവരുടെ പല്ലുകളുടെ ആരോഗ്യം. രണ്ടുനേരം പല്ലു തേച്ചതുകൊണ്ടു മാത്രം കാര്യമില്ല. മറ്റു പല ഘടകങ്ങളും പല്ലിന്റെ ആരോഗ്യത്തെ ബാധിക്കും. ദന്താരോഗ്യം മോശമാകുന്നതോടെ പ്രമേഹരോഗികളെ മറ്റു പല രോഗങ്ങളും കീഴ്പ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. കായികാധ്വാനം ഇല്ലാതെ യുവതലമുറ ഓഫീസ് ജീവിതത്തിലേക്കു ചേക്കേറിയപ്പോൾ ഒപ്പം കൂടിയാണ് ഈ അസുഖം. തുടക്കത്തിലെ പരിഗണിച്ചില്ലെങ്കിൽ പ്രമേഹം നമ്മുടെ ശരീരത്തെ ഒന്നൊന്നായി നശിപ്പിച്ചുകൊണ്ടിരിക്കും. മനുഷ്യശരീരത്തിലെ മിക്ക അവയവത്തെയും പ്രമേഹം ബാധിക്കുന്നു. പ്രമേഹ രോഗികളുടെ ഉമിനീരിൽ… പ്രമേഹ രോഗികളിൽ അധികമായും കാണപ്പെടുന്നതു മോണരോഗമാണ്. ഇതു തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കേണ്ടതുണ്ട്. പ്രമേഹ രോഗികളുടെ ഉമിനീരിൽ ഗ്ലൂക്കോസിന്റെ…
Read Moreആഹാരശീലങ്ങളും ആസ്ത്മയും തമ്മിൽ…
ഭക്ഷണത്തോടുള്ള അലർജിയും ചില ഭക്ഷണങ്ങൾ ശരീരവുമായി യോജിക്കാത്തതും ആസ്ത്്മയ്ക്ക് കാരണമാകാം. അതിനാൽ ആസ്ത്്മ രോഗികൾ ആഹാരശീലങ്ങളിൽ നല്ലചിട്ടകൾ പാലിക്കണം. ചില ഭക്ഷണം ചിലരിൽഒരാൾക്ക് അലർജിയുണ്ടാക്കുന്ന ഭക്ഷണം മറ്റൊരാളിൽ ഒരുപ്രശ്നവും സൃഷ്ടിക്കുന്നില്ല. അതിനാൽ ചില ഭക്ഷണങ്ങളെ പൊതുവായി ആസ്ത്്മ രോഗികൾ ഒഴിവാക്കണം എന്ന് പറയാനാവില്ല. ഭക്ഷണത്തോടുള്ള അലർജിയും ചില ഭക്ഷണങ്ങൾ ശരീരവുമായി പൊരുത്തപ്പെടാത്തതും ആസ്ത്്മയിലേക്ക് നയിച്ചേക്കാം. പാൽ, മുട്ട, ഗോതന്പ്, കപ്പലണ്ടി, കണവ, ഞണ്ട്, സോയാബീൻസ് മുതലായ ഭക്ഷണങ്ങളാണ് സാധാരണ അലർജി ഉണ്ടാക്കുന്നതായി കണ്ടുവരുന്നത്. മീൻ കഴിക്കുന്നത്…പഴങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണരീതി കുട്ടികളുടെ ശ്വാസ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. മീനിൽ അടങ്ങിയഒമേഗ – 3 ഫാറ്റി ആസിഡാണ് ആസ്ത്്മ സാധ്യത കുറയ്ക്കു ന്നത്. പ്രതിരോധശേഷിപഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും നാരുകളും ഓക്സിജനില്ലാത്ത റാഡിക്കിളുകൾ ഉണ്ടാക്കുന്നതു തടയുകയും ബാക്ടീരിയകളുടെയും വൈറസുകളുടെയും പ്രവർത്തനത്തെ തടഞ്ഞുനിർത്തി രോഗപ്രതിരോധശക്തി കൂട്ടുകയും ചെയ്യുന്നു. പുളിയുള്ള…
Read Moreആസ്മയ്ക്ക് പിന്നിൽ അലർജിയാണോ?
ശ്വാസക്കുഴലുകൾ ചുരുങ്ങി അവയിൽ നീർക്കെട്ടുണ്ടാവുകയും വായുവിന്റെ പ്രവാഹം തടസപ്പെടുകയും ചെയ്യുന്നു. ഇതിനെയാണ് ആസ്ത്്മ എന്നു വിളിക്കുന്നത്. ശ്വാസനാളത്തിലുണ്ടാകുന്ന ചുരുങ്ങൽ, ശ്വാസകോശങ്ങളിൽ തടസം സൃഷ്ടിക്കുന്നു. ശ്വാസനാളിയിലുണ്ടാകുന്ന നീർവീക്കവും അതോടൊപ്പം ശ്വാസനാളിയിലെ നേർത്ത കോശങ്ങൾ പെട്ടെന്ന് സങ്കോചി ക്കുന്നതുമാണ് ശ്വാസതടസത്തിനു കാരണം. ചിലരിൽ സൈനസൈറ്റിസ്…ശ്വാസനാളത്തിലുണ്ടാകുന്ന അലർജിയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. ജന്മനാ തന്നെ അലർജി വരാൻ സാധ്യതയുള്ള അറ്റോപിക്ക് വ്യക്തികളുടെ ശരീരത്തിൽ ഐജിഇ എന്ന ആന്റിബോഡി ക്രമാതീതമായി വർധിക്കും. ഈ ആന്റിബോഡി പിന്നീട് അലർജി ഉണ്ടാക്കുന്ന വസ്തുക്കളായ അലർജനുമായി ചേർന്ന് ഉണ്ടാകുന്ന രാസപ്രക്രിയയുടെ ഫലമായി അലർജിക്ക് പ്രേരകമായ രാസവസ്തുക്കൾ പുറത്തേക്ക് വരാൻ ഇടയാക്കുന്നു. നമ്മുടെ രാജ്യത്തെ 30-40 ശതമാനത്തിനിടയിലുള്ള ആളുകൾ അറ്റോപിക് വിഭാഗത്തിൽ പെടും. ഇവരിൽ അലർജി സംബന്ധമായി പല രീതിയിലുള്ള കാരണങ്ങൾ കണ്ടെത്താം. ചിലർക്ക് കണ്ണിലുള്ള അലർജിയാണ് പ്രശ്നം. ചിലർക്ക് സൈനസൈറ്റിസ് ആണെങ്കിൽ മറ്റു ചിലർക്ക് തൊലിപ്പുറത്തുള്ള…
Read Moreചർമരോഗചികിത്സ; ഒരേ ലേപനം ദീർഘകാലം ഉപയോഗിക്കാമോ?
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹിക്കണം. മുഖക്കുരുവിന്റെ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളാണ് റെറ്റിനോയിഡുകൾ. ഇവ രാത്രികാലത്താണ് ഉപയോഗിക്കേണ്ടത്. മാത്രമല്ല വെളിച്ചത്തിൽ നിന്നു മാറിനിൽക്കേണ്ടതും ആവശ്യമാണ്. മരുന്ന് പകൽസമയത്ത് ഉപയോഗിക്കുകയോ അല്ലെങ്കിൽ രാത്രി മരുന്ന് പുരട്ടിയ ശേഷം ടിവി കാണുകയോ മൊബൈൽഫോണ് ഉപയോഗിക്കുകയോ ചെയ്താൽ മുഖം ചുവന്നുതുടുക്കും. വെളിച്ചത്തിന്റെ സാന്നിധ്യത്തിൽ മരുന്ന് നമ്മുടെ ശരീരത്തിൽ അമിതമായി പ്രതികരിക്കുന്നതാണ് ഇതിനു കാരണം. റെറ്റിനോയ്ഡുകൾ അതുപോലെതന്നെ റെറ്റിനോയിഡുകൾ ഉപയോഗിക്കുന്പോൾ രാവിലെ ഉണർന്നു കണ്ണാടിയിൽ നോക്കുന്പോൾ മുഖത്തു ചെതുന്പലുകൾ പോലെ കാണാം. ഇത് ചർമത്തിന്റെ ഉപരിതലത്തിലുള്ള കോശങ്ങൾ മരുന്നുപയോഗിക്കുന്പോൾ ചർമത്തിൽനിന്നു വേർപെട്ടുപോകുന്നതു മൂലം സംഭവിക്കുന്നതാണ്. മുഖക്കുരുവിന് ചർമത്തിൽ ലേപനങ്ങൾ പുരട്ടുന്പോൾതന്നെ എണ്ണമയം കുറയ്ക്കുന്നതിനു സോപ്പ് അല്ലെങ്കിൽ ഫേസ് വാഷ് ഉപയോഗിക്കുന്നതാണു നല്ലത്. റെറ്റിനോയിഡുകൾ ഉപയോഗിക്കുന്പോൾ സ്ത്രീകൾ ഗർഭിണിയാകാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ മരുന്ന് ഉപയോഗം നിർത്തി മൂന്നു മാസമെങ്കിലും കഴിഞ്ഞുവേണം…
Read Moreകോവിഡ് ബാധിതരെ പരിപാലിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കൈകളുടെ ശുചിത്വം*രോഗിയുമായോ രോഗിയുള്ള സാഹചര്യങ്ങളുമായോ ഇടപെടേണ്ടി വന്നാൽ കൈകളുടെ ശുചിത്വം ഉറപ്പുവരുത്തുക. * 40 സെക്കൻഡ് എങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ചു കൈ കഴുകുകയോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുകയോ വേണം. * വെള്ളം ഉപയോഗിച്ചു കൈ കഴുകിയ ശേഷം ഒറ്റത്തവണ ഉപയോഗിച്ചു കളയാവുന്ന പേപ്പർ ടവലുകളോ വൃത്തിയുള്ള തുണികൊണ്ടുള്ള ടവലുകളോ ഉപയോഗിച്ചു കൈ തുടയ്ക്കുകയും നനഞ്ഞ ടവലുകൾ മാറ്റുകയും ചെയ്യുക. * ഗ്ലൗസ് ധരിക്കുന്നതിനു മുന്പും ശേഷവും കൈ കഴുകുക. * രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ടുള്ള സന്പർക്കം ഒഴിവാക്കുക. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗ്ലൗസ് ധരിക്കുക. * രോഗി ഉപയോഗിച്ച പാത്രങ്ങൾ ഗ്ലൗസ് ധരിച്ചുകൊണ്ട് സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക. * രോഗി ഉപയോഗിച്ച വസ്തുക്കൾ കൈകാര്യം ചെയ്തതിനുശേഷവും ഗ്ലൗസ് അഴിച്ചതിനു ശേഷവും കൈകൾ വൃത്തിയായി കഴുകുക. മാസ്ക്ക്* രോഗബാധിതരോടൊപ്പമുള്ള സമയത്ത് എൻ 95 മാസ്കോ ഡബിൾ…
Read Moreകോവിഡ്: അതീവ ജാഗ്രതയില്ലെങ്കിൽ ആപത്ത് ; ഹോം ഐസൊലേഷൻ അവസാനിപ്പിക്കേണ്ടത് എപ്പോൾ?
കോവിഡ് രോഗികൾക്കുള്ള നിർദേശങ്ങൾ* കുടുംബാംഗങ്ങളിൽ നിന്ന് അകലം പാലിക്കുക * വായൂസഞ്ചാരമുള്ള മുറിയിൽ താമസിക്കുക. * എല്ലായ്പ്പോഴും എൻ 95 മാസ്കോ ഡബിൾ മാസ്കോഉപയോഗിക്കുക * വിശ്രമിക്കുക. ധാരാളം പാനീയം ഉപയോഗിക്കുക. * കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചുകഴുകുക. സാനിറ്റൈസ് ചെയ്യുക. * പാത്രങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ ആരുമായും പങ്കുവയ്ക്കരുത്. * ഇടയ്ക്കിടെ സ്പർശിക്കുന്ന പ്രതലങ്ങൾ സോപ്പ് ഡിറ്റർജന്റ്, വെള്ളം എന്നിവ ഉപയോഗിച്ചു വൃത്തിയാക്കുക. ഹോം ഐസൊലേഷനിലുള്ള മിതമായലക്ഷണങ്ങളുള്ള/ലക്ഷണങ്ങൾ ഇല്ലാത്തരോഗികൾക്കുള്ള നിർദേശങ്ങൾ* ചികിത്സിക്കുന്ന ഡോക്ടറുമായി ആശയവിനിമയം നിലനിർത്തുക. ആരോഗ്യനില വഷളാകുന്ന പക്ഷം റിപ്പോർട്ട് ചെയ്യുക. * അനുബന്ധരോഗങ്ങൾക്കും മറ്റു രോഗങ്ങൾക്കുമുള്ള ചികിത്സ ഡോക്ടറുടെ നിർദേശപ്രകാരം തുടരുക. * ഇ സഞ്ജീവനി തുടങ്ങിയ ടെലി കണ്സൾട്ടേഷൻ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തുക. * പനി, മൂക്കൊലിപ്പ്, ചുമ എന്നീ ലക്ഷണങ്ങൾക്കുള്ള ചികിത്സ തുടരുക * ദിവസം…
Read Moreവായ്പ്പുണ്ണ് (2)വായിലെ വ്രണങ്ങൾ: ശരിയായ രോഗനിർണയം പ്രധാനം
സാധാരണയായി മൂന്നുതരത്തിലുള്ള വ്രണങ്ങളാണ് വായ്ക്കകത്ത് ഉണ്ടാകുന്നത്. ഒരു സെൻറിമീറ്ററിൽ താഴെയുള്ള വ്രണങ്ങളാണ് 80 ശതമാനം ആളുകളിലും ഉണ്ടാകുന്നത്. അത് സാധാരണയായി 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ ഉണങ്ങാറുണ്ട്. ഇവ പൊതുവേ പൊറ്റകളുണ്ടാക്കാറില്ല.എന്നാൽ ഒരു സെൻറിമീറ്ററിന് മുകളിൽ വലിപ്പമുള്ള വ്രണങ്ങൾ ഉണങ്ങാൻ ഒരുമാസത്തിലധികം സമയമെടുക്കാറുണ്ട്. ഇവ ഉണങ്ങുന്പോൾ പൊറ്റകൾ ഉണ്ടാവുകയും ചെയ്യുന്നു.മൂന്നാമത്തെ വിഭാഗത്തിൽ നിരവധി തീരെ ചെറിയ വ്രണങ്ങളാണ് ഉണ്ടാകുന്നത്. എന്തുകൊണ്ട് വ്രണങ്ങൾ?സാധാരണയായി വായ്ക്കകത്ത് വ്രണങ്ങളുണ്ടാകുന്നത് മാസമുറയുടെ സമയത്തോ മാനസികസമ്മർദങ്ങളുണ്ടാകുന്പോഴോ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടാകുന്പോഴോ ആകാം. തുടക്കത്തിൽ വായ്ക്കകത്ത് ചെറിയ നീറ്റൽ അനുഭവപ്പെടും. ഇത് രണ്ടുമുതൽ 48 മണിക്കൂർവരെ നീണ്ടുനിൽക്കാം. തുടർന്നു വായ്ക്കകത്ത് ഏതെങ്കിലും ഒരു ഭാഗത്ത് അല്ലെങ്കിൽ പല ഭാഗങ്ങളിൽ ചുവപ്പുനിറം കാണപ്പെടുന്നു. തുടർന്ന് ഈ ചുവപ്പുകളിൽ ചെറിയ തടിപ്പുണ്ടാകുകയും അത് പൊട്ടി വൃത്താകൃതിയിലുള്ള ആഴംകുറഞ്ഞ വ്രണങ്ങളുണ്ടാകുകയും ചെയ്യുന്നു. പിന്നീടുള്ള48 – 72 മണിക്കൂറുകൾക്കുള്ളിൽ ഇതിനു…
Read Moreവായ്പ്പുണ്ണ് (1) പിന്നിൽ വിളർച്ച മുതൽ അലർജി വരെ
സ്ത്രീപുരുഷഭേദമെന്യേ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ ആഫ്തസ് സ്റ്റൊമറ്റൈറ്റിസ് എന്നാണു വിളിക്കുന്നത്. ലോകത്താകെയുള്ള ജനങ്ങളിൽ 20 ശതമാനം പേരും ഈ രോഗംമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്വൃത്താകൃതിയോടുകൂടിയതും ആഴംകുറഞ്ഞതുമായ (സാധാരണയായി ഒരു സെൻറിമീറ്ററിൽ താഴെയുള്ളത്) വ്രണങ്ങൾ ഇടയ്ക്കിടെ വായ്ക്കകത്തെ ശ്ലേഷ്മസ്തരത്തിൽ ഉണ്ടാവുകയും ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ഇത് ഉണങ്ങുകയും ചെയ്യുന്നു. വർഷത്തിൽ ഇതു പലതവണ ആവർത്തിക്കപ്പെടാം. വ്രണങ്ങളുണ്ടാകുന്പോൾ രോഗിക്ക് സംസാരിക്കാനും ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടനുഭവപ്പെടുന്നു. അതായത് രോഗിയുടെ സാമൂഹികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നർഥം. ഇങ്ങനെ പലതവണ ആവർത്തിക്കപ്പെടുന്പോൾ വായ്ക്കകത്ത് നിരവധി പൊറ്റകൾ രൂപപ്പെടുകയും ഇത് നാവിന്റെയും മുഖത്തെ മാംസപേശികളുടെയും ചലനത്തെ ബാധിക്കുകയും ചെയ്യുന്നു. വിളർച്ചസാധാരണ കാണുന്ന വായ്പുണ്ണിന് പലതരം കാരണങ്ങളുണ്ട്. ഇരുന്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി12 എന്നിവയുടെ അഭാവംമൂലമുള്ള വിളർച്ചയാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ ശാരീരികവും മാനസികവുമായ സമ്മർദങ്ങൾ…
Read More