സ്ത്രീപുരുഷഭേദമെന്യേ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ ആഫ്തസ് സ്റ്റൊമറ്റൈറ്റിസ് എന്നാണു വിളിക്കുന്നത്. ലോകത്താകെയുള്ള ജനങ്ങളിൽ 20 ശതമാനം പേരും ഈ രോഗംമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്വൃത്താകൃതിയോടുകൂടിയതും ആഴംകുറഞ്ഞതുമായ (സാധാരണയായി ഒരു സെൻറിമീറ്ററിൽ താഴെയുള്ളത്) വ്രണങ്ങൾ ഇടയ്ക്കിടെ വായ്ക്കകത്തെ ശ്ലേഷ്മസ്തരത്തിൽ ഉണ്ടാവുകയും ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ഇത് ഉണങ്ങുകയും ചെയ്യുന്നു. വർഷത്തിൽ ഇതു പലതവണ ആവർത്തിക്കപ്പെടാം. വ്രണങ്ങളുണ്ടാകുന്പോൾ രോഗിക്ക് സംസാരിക്കാനും ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടനുഭവപ്പെടുന്നു. അതായത് രോഗിയുടെ സാമൂഹികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നർഥം. ഇങ്ങനെ പലതവണ ആവർത്തിക്കപ്പെടുന്പോൾ വായ്ക്കകത്ത് നിരവധി പൊറ്റകൾ രൂപപ്പെടുകയും ഇത് നാവിന്റെയും മുഖത്തെ മാംസപേശികളുടെയും ചലനത്തെ ബാധിക്കുകയും ചെയ്യുന്നു. വിളർച്ചസാധാരണ കാണുന്ന വായ്പുണ്ണിന് പലതരം കാരണങ്ങളുണ്ട്. ഇരുന്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി12 എന്നിവയുടെ അഭാവംമൂലമുള്ള വിളർച്ചയാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ ശാരീരികവും മാനസികവുമായ സമ്മർദങ്ങൾ…
Read MoreTag: health
കരളിന്റെ ആരോഗ്യം (2) കരൾരോഗങ്ങൾക്കു സ്വയംചികിത്സയും ഒറ്റമൂലിയും അപകടം
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി വൈറസുകൾ രോഗാണുബാധ ഉള്ളവരിൽ നിന്നും രക്തം സ്വീകരിക്കുക, രോഗാണുബാധ ഉള്ളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുക, രോഗാണുബാധ ഉള്ളവർക്ക് ഉപയോഗീച്ച സിറിഞ്ച്, സൂചി എന്നിവ ഉപയോഗിക്കുക എന്നിവയിലൂടെയാണ് ബാധിക്കാറുള്ളത്. രോഗാണുബാധയുള്ള സ്ത്രീകൾ പ്രസവിക്കുന്ന കുട്ടികൾക്ക് മഞ്ഞപ്പിത്തം കൈമാറ്റം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി, ബാധിക്കുന്നവരിൽ അത് നീണ്ട കാലം നിലനിൽക്കുന്ന ഒരൂ ആരോഗ്യ പ്രശ്നമായി മാറാവുന്നതാണ്. അതിനും പുറമെ കരൾവീക്കം, മഹോദരം, കരളിനെ ബാധിക്കുന്ന കാൻസർ എന്നിവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കും. സ്വന്തം ആരോഗ്യം നല്ല നിലയിൽ സൂക്ഷിക്കുന്നതിനും നന്നായി നിലനിർത്താനും കരളിന് സ്വന്തമായി തന്നെ കഴിവുണ്ട്. ഒരുപാട് രോഗങ്ങൾ കരളിനെ ബാധിക്കുന്നതാണ് പ്രശ്നമാകുന്നത്. ഈ പ്രശ്നങ്ങൾ നിസാരമായും അശാസ്ത്രീയമായും കൈകാര്യം ചെയ്യുമ്പോഴാണ് സങ്കീർണതകളും ഗുരുതരാവസ്ഥകളും ഉണ്ടാകുന്നത്. അശ്രദ്ധ വേണ്ട, നിസാരമായി കാണേണ്ടവിശപ്പ് കുറയുന്പോഴും ശരീരഭാരം കുറയുമ്പോഴും കരൾ രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങളായ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴും…
Read Moreകരളിന്റെ ആരോഗ്യം(1);വെള്ളം ശുദ്ധമല്ലെങ്കിൽ…
കരൾരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധത്തിലാണ് കടുതലായി വരുന്നത്. കരൾമാറ്റ ശസ്ത്രക്രിയ, ആശുപത്രി ചെലവുകൾ താങ്ങാനാവാതെ സാമ്പത്തിക സഹായത്തിനുള്ള കുറിപ്പുകൾ എന്നിവ പത്രങ്ങളിലും ഫ്ളക്സുകളിലും കാണുന്നതും കൂടി വരികയാണ്. കരൾരോഗങ്ങൾ ബാധിച്ച് അകാലത്തിൽ പോലും അന്ത്യശ്വാസം വലിക്കുന്നവരുടെ എണ്ണവും ഉയരങ്ങളിലേക്കാണ് പോകുന്നത്. എന്തിനാണ് കരൾ?മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കരൾ ആണ്. അതിന്റെ ഭാരം ഏകദേശം 1000 – 1200 ഗ്രാം വരെ വരും. വയറിന്റെ വലതുവശത്ത് മുകളിലാണ് കരളിന്റെ സ്ഥാനം.രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഒരു വ്യവസായശാലയുടെ പ്രവത്തനങ്ങളുമായി കരളിന്റെ പ്രവർത്തനം താരതമ്യപ്പെടുത്താവുന്നതാണ്. പോഷകങ്ങളുടെ ആഗിരണംപല വിധത്തിലുള്ള മാംസ്യം, ദഹനരസങ്ങൾ, ചില രാസഘടകങ്ങൾ എന്നിവയെ സമന്വയിപ്പിക്കുന്നത് കരളിന്റെ പ്രവർത്തനങ്ങളിലൂടെയാണ്. കൂടുതൽ പോഷകാംശങ്ങളുടെയും ആഗിരണപ്രക്രിയ അങ്ങനെയാണ് നടക്കുന്നത്. ഗ്ളൈക്കോജൻ, ചില ജീവകങ്ങൾ, പ്രത്യേകിച്ച് ജീവകം എ, ജീവകം ഡി, ഇരുമ്പ്, മറ്റ് ചില ധാതുക്കൾ എന്നിവ ശേഖരിച്ചു വയ്ക്കാനും…
Read Moreദന്തസംരക്ഷണം (2)മൗത്ത് വാഷ് ഉപയോഗിക്കുന്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
ടൂത്ത് ബ്രഷ് തെരഞ്ഞെടുക്കുന്പോൾ മൃദുവായ ബ്രസിൽസുള്ള ബ്രഷ് തെരഞ്ഞെടുക്കണം. മൂന്നു മാസത്തിലൊരിക്കൽ ടൂത്ത് ബ്രഷ് മാറ്റാനും മറക്കരുത്. വെപ്പുപല്ലുകൾ വൃത്തിയാക്കുന്നതിനു കട്ടി കൂടിയ ടൂത്ത് ബ്രഷുകൾ ഉപയോഗിക്കണം. പല്ലിൽ കന്പിയിട്ട് ചികിത്സ ചെയ്യുന്നവർ ദന്തഡോക്ടർ നിർദേശിക്കുന്ന ബ്രഷ് ഉപയോഗിക്കുക. എത്ര അളവിൽ ടൂത്ത് പേസ്റ്റ്..?ടൂത്ത് ബ്രഷിന്റെ സഹായത്തോടെ പല്ലുകൾ വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്ന വസ്തുവാണു ടൂത്ത് പേസ്റ്റ്. ഇവ പല്ലിലെ അഴുക്കു കുറയ്ക്കാനും ദന്തക്ഷയം തടയാനും വായ ഫ്രഷായിരിക്കാനും സഹായിക്കുന്നു. ആറുമാസം മുതൽ രണ്ടു വയസു വരെയുള്ള കുട്ടികളിൽ നേരിയ അളവിലും രണ്ടു മുതൽ ആറു വയസുവരെയുള്ള കുട്ടികളിൽ പയറുമണിയുടെ വലുപ്പത്തിലും ടൂത്ത് പേസ്റ്റ് ബ്രഷിൽ എടുത്തു പല്ലു തേയ്ക്കേണ്ടതാണ്. മുതിർന്നവരിൽ ബ്രഷിന്റെ ബ്രസിൽസിന്റെ മുഴുനീളത്തിൽ പേസ്റ്റ് ഉപയോഗിക്കേണ്ടതാണ്. പല്ലു സെറ്റ് ഉപയോഗിക്കുന്നവരാണെങ്കിൽ അതിന്റെ ബ്രഷും പേസ്റ്റുംവച്ച് സെറ്റ് വൃത്തിയാക്കണം. എങ്ങനെ ബ്രഷ് ചെയ്യണം?ഫ്ളൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു…
Read Moreദന്തസംരക്ഷണം (1)ടൂത്ത് ബ്രഷുകൾ പലതരം; മാനുവൽ മുതൽ പവേർഡ് വരെ
ആരോഗ്യമുള്ള പല്ലുകളുടെ സംരക്ഷണത്തിനാവശ്യമായ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ബ്രഷിംഗ്. ബ്രഷിംഗിന് ടൂത്ത് ബ്രഷും ടൂത്ത് പേസ്റ്റുമാണു പ്രധാനമായും ഉപയോഗിക്കന്നത്. ഇവയെ കൂടാതെ ഡെന്റൽ ഫ്ളോസ്, പല്ലിട ശുചീകരണ ബ്രഷ്, വാട്ടർ ഇറിഗേഷൻ ഉപകരണങ്ങൾ, ടംഗ് ക്ലീനറുകൾ എന്നിവയും ഉപയോഗിക്കുന്നു. പല്ലുകൾക്കിടയിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഭക്ഷണമാലിന്യങ്ങളും പ്ലാക്കും നീക്കം ചെയ്യുക എന്നതാണ് ഇവയുടെ പ്രധാന ലക്ഷ്യം. ഇവ നീക്കം ചെയ്യാത്തതുമൂലം ദന്തക്ഷയം, പല വിധ മോണരോഗങ്ങൾ, വായ്നാറ്റം എന്നിങ്ങനെയുള്ള അവസ്ഥകൾ കാലക്രമേണ ഉണ്ടാകുന്നു. ആയതിനാൽ നിത്യേനയുള്ള വായയുടെ ശുചീകരണം ആവശ്യമാണ്. ഫ്ലൂറൈഡ് പേസ്റ്റ്പല്ലുകളും മോണയും വൃത്തിയാക്കുന്നതിനായി ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഉപകരണമാണു ടൂത്ത് ബ്രഷ്. എല്ലാ ദിവസവും രാവിലെയും രാത്രിയിൽ ഉറങ്ങുന്നതിനുമുന്പും ഫ്ളൂറൈഡ് അടങ്ങിയിട്ടുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ബ്രഷ് ചെയ്യണം. ടൂത്ത് ബ്രഷ് എന്തിന്?* പല്ലുകളും അവയ്ക്കിടയും വൃത്തിയാക്കാൻ.* പ്ലാക്കിന്റെ രൂപീകരണം തടയാൻ * പ്ലാക്ക് നീക്കം ചെയ്യാൻ *…
Read Moreഗോതമ്പ് കഴിച്ചാൽ ഷുഗർ കുറയുമോ? ഈ വ്യായാമം ചെയ്താൽ ഷുഗറിനെ വരുതിയിലാക്കാം
ഗൗരവതരമായ പല രോഗങ്ങളുടെയും മൂലസ്ഥാനം പ്രമേഹംതന്നെയാണ്. നിയന്ത്രിക്കാമെന്നല്ലാതെ പരിപൂർണമായി ഭേദമാക്കാൻ കഴിയാത്തതുമാണ്. പാൻക്രിയാസ് ഗ്രന്ഥിയാണ് പ്രമേഹത്തിന്റെ ഉറവിടം. അതിലെ ബിറ്റാസെൽ രക്തത്തിലെ ഷുഗറിനെ നിയന്ത്രിച്ച് ഗ്ലൂക്കോസിനെ ശരീരകോശങ്ങളിലേക്ക് എത്തിച്ച് ഉൗർജം നൽകുന്നു. മറ്റൊരു കോശമായ ആൽഫാസെൽ ഗ്ലൂക്കഗോണ്‍ ഉത്പാദിപ്പിച്ച് കുറയുന്ന ഷുഗറിനെ വർധിപ്പിച്ച് സമാവസ്ഥയിൽ കൊണ്ടുവരുന്നു. ഇതിന്റെ അവസ്ഥ പ്രമേഹ നിയന്ത്രണത്തിനും പ്രതിരോധത്തിനും കാരണമാകും. ഈ ലക്ഷണങ്ങൾ…കൂടുതൽ വിയർപ്പ് ഉണ്ടാകുക, അതിന് മധുരരസവും ദുർഗന്ധവും ഉണ്ടാകുക, അവയവങ്ങൾക്ക് ശിഥിലത ഉണ്ടാകുക, അധിക സമയം ഇരിക്കാനും കിടന്ന് വിശ്രമിക്കാനും ആഗ്രഹം ഉണ്ടാകുക എന്നിവയൊക്കെയാണ് ആദ്യലക്ഷണങ്ങൾ. ശരീരം കടുതൽ തടിക്കുന്നതും രോമവും നഖങ്ങളും സാധാരണയിൽ കവിഞ്ഞ് പെട്ടെന്ന് വളരുന്നതാണ്. തണുപ്പിൽ ആഗ്രഹമുണ്ടാകുക, വായിലും തൊണ്ടയിലും വരൾച്ച ഉണ്ടാകുക, വായ മധുരിക്കുകയും ചെയ്യും. കൈയിലും കാലിലും ചുട്ടുനീറ്റലുണ്ടാകും. ഇവയിൽ ചിലതെങ്കിലും ഉണ്ടെങ്കിൽ നിശ്ചയമായും പ്രമേഹ പരിശോധനയ്ക്ക് വിധേയമാകണം. പ്രമേഹം അവഗണിച്ചാൽആഹാരത്തിൽ വേണ്ടവിധം…
Read Moreഒമിക്രോണിനെ അകറ്റി നിർത്താം ; സ്വയംപ്രതിരോധം പ്രധാനം
ഗുരുതരാവസ്ഥ കുറവാണെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന കോവിഡിന്റെ ജനിതക വകഭേദമാണ് ഒമിക്രോണ്‍. വ്യാപനം വളരെ കൂടുതലായതിനാല്‍ സംസ്ഥാനത്തെ സംബന്ധിച്ച് അതു വളരെ നിര്‍ണായകമാണ്. വയോജനങ്ങളും അനുബന്ധ രോഗങ്ങളുള്ളവരും ഇവിടെ കൂടുതലുള്ളതിനാല്‍ ഗുരുതര രോഗികളും മരണങ്ങളും കൂടാന്‍ സാധ്യതയുണ്ട്. വാക്സിനെടുത്തവർക്ക്…ഒമിക്രോണ്‍ പ്രതിരോധത്തില്‍ കോവിഡ് വാക്സിനേഷന് വളരെ പ്രധാനമാണ്. വാക്സിനെടുത്തവര്‍ക്ക് ഗുരുതരാവസ്ഥ കുറവാണ്. എങ്കിലും, ഏറെ ശ്രദ്ധിച്ചില്ലെങ്കില്‍ വാക്സിന് എടുത്തവര്‍ക്ക് കോവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനും കോവിഡ് വന്നവര്‍ക്ക് വീണ്ടും വരുന്ന റീ ഇന്‍ഫെക്ഷനും മറ്റ് വകഭേദങ്ങളെക്കാള്‍ കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ സ്വയം പ്രതിരോധം ഏറെ പ്രധാനമാണ്. ഭക്ഷണം കഴിക്കുന്പോൾ…ആരില്‍ നിന്നും രോഗം പകരാമെന്ന ഒരു പൊതുബോധം എല്ലാവര്ക്കും ഉണ്ടായിരിക്കണം. മാസ്ക്, വായൂ സഞ്ചാരമുള്ള മുറി, വാക്സിനേഷന് എന്നിവ ഒമിക്രോണ്‍ പ്രതിരോധത്തില്‍ വളരെ പ്രധാനമാണ്. എന്‍ 95 മാസ്ക് ഒമിക്രോണിനെതിരെ ഫലപ്രദമായ…
Read Moreകൊളസ്റ്ററോൾ ശത്രുവും മിത്രവും(3) ഹൃദയാരോഗ്യത്തിനു വില്ലനായ കൊളസ്റ്ററോളിനെ തളയ്ക്കാൻ
അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമുള്ള നിരവധി വൈദ്യശാസ്ത്ര സംഘടനകൾ ഗവേഷണനിരീക്ഷണങ്ങൾ നടത്തി ഹാർട്ടറ്റാക്കിന്റെ വില്ലനായ കൊളസ്റ്ററോളിനെ തളയ്ക്കുന്നതിനുള്ള ചികിത്സാ നിർദേശങ്ങൾ അപ്പപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുവായ കൊളസ്റ്ററോളും എൽഡിഎൽ കൊളസ്റ്ററോളും ട്രൈഗ്ലിസറൈഡുകളും കുറച്ച് നല്ല കൊളസ്റ്ററോളായ എച്ച്ഡിഎൽ കൂടിയുമിരുന്നാൽ ഹൃദയാരോഗ്യ സുരക്ഷ ഉറപ്പുവരുത്താം. മറിച്ചായാൽ അപകടനില വർധിക്കുന്നു. പ്രധാനമായി എല്ലാ മാർഗനിർദേശക രേഖകളും എൽഡിഎൽ കുറയ്ക്കേണ്ട പരിധികളെയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. കർശനമായ ജീവിത – ഭക്ഷണ ക്രമീകരണങ്ങൾഎൽഡിഎൽ ഒരു ശതമാനം കൂടുന്പോൾ ഹൃദ്രോഗസാധ്യത മൂന്ന് ശതമാനം വർധിക്കുകയാണ്. എൽഡിഎൽ ഏത്രമാത്രം കുറയ്ക്കണം എന്നതിനെപ്പറ്റി പല അവ്യക്തതകളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ, അമേരിക്കൻ കോളജ് ഓഫ് കാർഡിയോളജി, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡി യോളജി, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകൾ പ്രഥമിക പ്രതിരോധത്തിനും ദ്വതീയ പ്രതിരോധത്തിനും എൽഡിഎൽ കുറയ്ക്കേണ്ട അളവുകോലുകൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എല്ലാവരിലും…
Read Moreകൊളസ്റ്ററോൾ ശത്രുവും മിത്രവും;(2) കൊറോണറി ധമനിയിലെ ബ്ലോക്കിന്റെ മുഖ്യ കാരണം…
കൊഴുപ്പിനെ പൊതുവായി മൂന്നായി തിരിക്കാം. അപൂരിത കൊഴുപ്പുകൾ, പൂരിതകൊഴുപ്പുകൾ, ട്രാൻസ് ഫാറ്റുകൾ. അതിൽ ബഹു, ഏക – അപൂരിത കൊഴുപ്പുകൾ അപകടകാരികളല്ലെന്നുള്ളതാണ്. പൂരിതകൊഴുപ്പുകൾ അപകടകാരികളാകുന്നു. ഇതിൽ ഏറ്റവും അപകടകാരി ട്രാൻസ് ഫാറ്റുകളാണ്. രാസപ്രവർത്തനത്തിലൂടെ കട്ടിയാക്കപ്പെട്ട ഇത്തരം കൊഴുപ്പുകൾ നമ്മുടെ ബേക്കറി പലഹാരങ്ങളിലും പലപ്രാവശ്യം തിളപ്പിക്കുന്ന എണ്ണകളിലും സുലഭമാണ്. നല്ല കൊളസ്റ്ററോളുംചീത്ത കൊളസ്റ്ററോളുംശരീരത്തിൽ ഫാറ്റി അമ്ലങ്ങൾ, ഫോസ്ഫോ ലിപ്പിഡുകൾ തുടങ്ങി നിരവധി കൊഴുപ്പു കണികകളുണ്ട്. അതിൽ പ്രമുഖനാണ് കൊളസ്റ്ററോൾ. കൊളസ്റ്ററോളിന് തനിയെ രക്തത്തിലൂടെ സഞ്ചരിക്കാൻ സാധിക്കാത്തതുകൊണ്ട് സവിശേഷതരം മാംസ്യഘടകങ്ങളെ കൂട്ടുപിടിക്കും. അവയാണ് ലിപ്പോ പ്രോട്ടിനുകൾ. എച്ച്ഡിഎൽസാന്ദ്രത കുറഞ്ഞതും കൂടിയതുമായ ലിപ്പോപ്രോട്ടീനുകളുണ്ട്. സാന്ദ്രത കൂടിയ എച്ച്ഡിഎൽ കൊളസ്റ്ററോൾ ‘നല്ല’താണ്. കാരണം ധമനികളിലും കോശങ്ങളിലും അധികമുള്ള കൊഴുപ്പുകണങ്ങളെ സ്വീകരിച്ച് കരളിലെത്തിക്കുകയും അവിടെനിന്നവ ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യുന്നു. എച്ച്ഡിഎൽ കൊളസ്റ്ററോൾ അധികമുണ്ടെങ്കിൽ അത് ഹൃദയാരോഗ്യത്തെ അനുകൂലമായി ബാധിക്കുന്നു. ഹൃദയധമനികളിലുണ്ടാകുന്ന ജരിതാവസ്ഥയെ തടയുകയാണ് ചെയ്യുന്നത്.…
Read Moreകൊളസ്റ്ററോൾ ശത്രുവും മിത്രവും;(1) ഇനിയും വിട്ടുമാറാത്ത ദുരൂഹതകൾ
നമ്മുടെ പ്രപിതാമഹരിൽനിന്ന് ഇന്നത്തെ മനുഷ്യരിലേക്കുള്ള പരിണാമചരിത്രം, പോഷണ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദിമനുഷ്യന് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഭക്ഷണം. മറ്റാവശ്യങ്ങളെല്ലാം വിശപ്പകറ്റിയശേഷം മാത്രം. ചരിത്രാതീത കാലത്ത് മനുഷ്യൻ ആയുധമുപയോഗിക്കാൻ പഠിച്ചതിന്റെ പ്രധാന ലക്ഷ്യവും ഇരതേടാൻ തന്നെയായിരുന്നു. ഇരതേടിയുള്ള കഠിന പ്രയത്നങ്ങൾക്ക് വിരാമമുണ്ടായത് അവൻ കൃഷി ചെയ്യാൻ പഠിച്ചതുമുതലാണ്. ഏതാണ്ട് പതിനായിരം വർഷങ്ങൾക്കു മുന്‍പ് നിയോലിത്തിക് വിപ്ലവം എന്നാണ് ഈ പരിവർത്തനഘട്ടത്തെ വിലയിരുത്തുന്നത്. മനുഷ്യൻ അടിസ്ഥാനപരമായി സസ്യഭുക്കോ മാംസഭുക്കോ എന്ന തർക്കം ശാസ്ത്രലോകത്ത് ഇന്നും ദുരൂഹതകളോടെ നിലനിൽക്കുന്നു. നാൽപത് ലക്ഷം വർഷങ്ങൾക്ക് മുന്‍പ് ഭൂമുഖത്തുണ്ടായിരുന്ന ആസ്ത്രലോപിഥേക്കസുകളുടെ ദന്തഘടന, അവ സസ്യഭുക്കായിരുന്നുവെന്ന് തെളിയിക്കുന്നുണ്ട്. ചുരുക്കത്തിൽ മനുഷ്യൻ അടിസ്ഥാനപരമായി സസ്യഭുക്കായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെങ്കിലും ആധുനികവത്ക്കരണം അവനെ മിശ്രഭുക്കാക്കി മാറ്റിയെടുക്കപ്പെടുകയാണുണ്ടായത്. അപ്പോൾ പ്രകൃതിതത്വങ്ങൾക്ക് വിപരീതമായി പോഷണശാസ്ത്രത്തെ മാറ്റിമറിച്ച മനുഷ്യനു കാലാന്തരത്തിൽ രോഗപീഡകൾ ഒന്നൊന്നായി വന്നുപെട്ടുവെന്നു പറയുന്നതായിരിക്കും ശരി. വിശപ്പുമാറ്റാൻ മാത്രമല്ല, ആസ്വദിക്കുവാൻ കൂടിയുള്ളതാണ് ഭക്ഷണം എന്ന…
Read More