കടകംപള്ളി സ്വപ്‌നയുടെ വീട്ടില്‍ നിരവധി തവണ പോയി ! ദേവസ്വം മന്ത്രിയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി സന്ദീപ് വാര്യര്‍; കടകംപള്ളി കുടുങ്ങുമോ ?

സ്വര്‍ണക്കടത്തു കേസില്‍ രണ്ടാം മന്ത്രിയുടെ പേര് ഉയര്‍ന്നു കേട്ടപ്പോള്‍ മുതല്‍ ആരോപണ വിധേയനായ വ്യക്തിയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇപ്പോള്‍ കടകംപള്ളിയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാര്യര്‍.

സ്വപ്ന സുരേഷിന്റെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ പല തവണ പോയിട്ടുണ്ടെന്ന് സന്ദീപ് ആരോപിച്ചു. സ്വപ്നയുടെ വീട്ടില്‍ മന്ത്രി പോയിട്ടില്ലെങ്കില്‍ നിഷേധിക്കട്ടെയെന്നും സ്വപ്ന സുരേഷില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ കടകംപള്ളി സുരേന്ദ്രന്റെയും പേരുണ്ടെന്നും ഇതിനാല്‍ സ്വപ്ന സുരേഷ്-കടകംപള്ളി സുരേന്ദ്രന്‍ ബന്ധത്തെക്കുറിച്ച് അന്വേഷണം വേണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മകളുടെ ഫ്‌ളാറ്റില്‍ ഫര്‍ണീച്ചറുകള്‍ സംഭാവന ചെയ്തത് സ്വപ്ന സുരേഷാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മകളേയും സ്വപ്ന സുരേഷിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നും മകളുടെ വിവാഹത്തിന് സമ്മാനമായി ഫര്‍ണിച്ചറുകള്‍ നല്‍കിയത് സ്വപ്ന സുരേഷാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടിരുന്നു.

Related posts

Leave a Comment