മദ്രസാ അധ്യാപകര്‍ക്ക് എന്തിന് പെന്‍ഷന്‍ നല്‍കണം എന്ന് ഹൈക്കോടതി ! മതകാര്യങ്ങള്‍ക്കു വേണ്ടി എന്തിനാണ് സര്‍ക്കാര്‍ പണം ചെലവാക്കുന്നതെന്നും കോടതിയുടെ ചോദ്യം…

കേരള മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി.മതപരമായ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്നത് എന്തിനെന്നാണ് ഹൈക്കോടതി ആരാഞ്ഞിരിക്കുന്നത്. കേരള മദ്രസ അധ്യാപക ക്ഷേമനിധിയിലേക്കു സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടോയെന്നു വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. മദ്രസ അധ്യാപകര്‍ക്കു പെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. മദ്രസ അധ്യാപര്‍ക്കു പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി കൊണ്ടുവന്ന കേരള മദ്രസ അധ്യാപക ക്ഷേമനിധി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റിസണ്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഡെമോക്രസി, ഇക്വാളിറ്റി, ട്രാന്‍ക്വിലിറ്റി ആന്‍ഡ് സെക്യുലറിസം സെക്രട്ടറി മനോജ് ആണ് കോടതിയെ സമീപിച്ചത്. ഖുറാനെക്കുറിച്ചും മറ്റ് ഇസ്ലാമിക ഗ്രന്ഥങ്ങളെക്കുറിച്ചുമാണ് മദ്രസകളില്‍ പഠിപ്പിക്കുന്നതെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ സി രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇതിനു വേണ്ടി പൊതുപണം ചെലവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷ തത്വങ്ങള്‍ക്കു വിരുദ്ധമാണ് സര്‍ക്കാര്‍…

Read More

രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ! ഇപ്പോള്‍ തിരിച്ചു വന്നിരിക്കുന്നു; സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് ഒമര്‍ ലുലു…

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഒമര്‍ലുലുവിന്റെ പരിഹാസം. ഒമര്‍ ലുലുവിന്റെ കുറിപ്പിങ്ങനെ… നാളെ മുതല്‍ കേരളത്തില്‍ കോവിഡ് രൂക്ഷം ആവും പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ല ജനങ്ങള്‍ കൂട്ടം കൂടരുത് രാക്ഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ കഴിഞ്ഞു രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ഇപ്പോള്‍ വീണ്ടും തിരിച്ചു വന്നു ഒക്കെ ബൈ. https://www.facebook.com/omarlulu/posts/1236268676769887 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. മാസ്‌ക് കര്‍ശനമാക്കാനും, സാമൂഹിക അകലം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശിച്ചു.

Read More

പോലീസ് കോണ്‍സ്റ്റബിളാകാന്‍ ‘കഠിന പരിശ്രമം’ നടത്തിയ പാവം ഉദ്യോഗാര്‍ഥി ! പോലീസ് ജീപ്പ് തല്ലിത്തകര്‍ത്ത കേസില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രതി നസീമിനെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍…

പോലീസ് ജീപ്പ് അടിച്ചു തകര്‍ത്ത കേസില്‍ പിഎസ് സി ചോദ്യപ്പേപ്പര്‍ കേസിലെ പ്രതി നസീമിനെ വെറുതെ വിടാന്‍ നീക്കം. എസ്എഫ്‌ഐ പ്രവര്‍ത്തകനെ പിടികൂടിയതിന്റെ പേരിലാണ് നസീമിന്റെ നേതൃത്വത്തിലുള്ള സംഘം പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തത്. ഇപ്പോള്‍ ഈ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ വിവാദമാകുന്നത്. കേസില്‍ പരാതിക്കാര്‍ ആരും ഇല്ലാത്ത സാഹചര്യം മനസ്സിലാക്കിയാണ് ഈ നീക്കം. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്, പി.എസ്.സി. ചോദ്യപ്പേപ്പര്‍ ചോര്‍ന്ന കേസ് എന്നിവയിലടക്കം പ്രതിയാണ് നസീം. നസീമിന് ഇപ്പോഴും സര്‍ക്കാരിലും പൊലീസിലും സിപിഎമ്മിലും ഉള്ള സ്വാധീനത്തിന് തെളിവാണ് ഈ ഇടപെടല്‍. രക്തസാക്ഷി മണ്ഡപത്തിന് സമീപം വച്ച് ട്രാഫിക് നിയമം ലംഘിച്ചതിനാണ് ആദ്യം എസ്എഫ്‌ഐ പ്രവര്‍ത്തകനെ പിടികൂടിയത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ അഭിഭാഷകയെ പാര്‍ട്ടി ഇടപെട്ട് മാറ്റിയിരുന്നു. അതിന് ശേഷമാണ് നസീമിനെ രക്ഷിക്കാനുള്ള നീക്കം. നേരത്തെ യൂണിവേഴ്സിറ്റി കോളേജിലെ അദ്ധ്യാപികയെ…

Read More

എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല… എന്നു പറഞ്ഞതു പോലെയാണ് കേരള സര്‍ക്കാര്‍. സിപിഎം അനുകൂലികളായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് ഇന്ന് മന്ത്രിസഭയ്ക്കു മുമ്പിലെത്തുന്നത്…

എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല… എന്നു പറഞ്ഞതു പോലെയാണ് കേരള സര്‍ക്കാര്‍. സിപിഎം അനുകൂലികളായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് ഇന്ന് മന്ത്രിസഭയ്ക്കു മുമ്പിലെത്തുന്നത്. ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരടക്കം 83 പേരെയാണ് സ്ഥിരപ്പെടുത്തുക. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും കൂടുതല്‍ പിന്‍വാതില്‍ നിയമനങ്ങളുമായി സജീവമാണ് സര്‍ക്കാര്‍. സാക്ഷരതാ മിഷനില്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ കരാര്‍ ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്. 2016ലെ സര്‍ക്കാര്‍ ഉത്തരവും, സുപ്രീംകോടതി നിര്‍ദ്ദേശങ്ങളും എല്ലാം മറികടന്നാണ് സിപിഎം അനുഭാവികളായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം. 14 ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍, 36 അസി. ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍, ഓഫീസ് അസിസ്റ്റന്റുമാരും, ക്ലര്‍ക്കുമാരും ഉള്‍പ്പെടെ 25 പേര്‍, അഞ്ച് പ്യൂണ്‍ തസ്തികയിലെ ജീവനക്കാര്‍, രണ്ട് ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് തസ്തികകളുടെ ലിസ്റ്റ്. ഇതില്‍ പലതും അനധികൃത തസ്തികകളാണെന്നതാണ് വാസ്തവം. ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ സാക്ഷരതാ മിഷന്റെ ജില്ലാതല…

Read More

കോവിഡ് സ്ഥിരീകരിച്ച അതിഥി തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാം ! സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വിവാദമാകുന്നു…

കോവിഡ് ബാധിച്ച ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ടു ജോലി ചെയ്യിപ്പിക്കാമെന്ന് ഉത്തരവിട്ട സംസ്ഥാന സര്‍ക്കാറിന്റെ നടപടി വിവാദത്തില്‍. കോവിഡ് ഉള്ളവര്‍ ക്വാറന്റീനില്‍ കഴിയണമെന്ന വ്യവസ്ഥ ലോകത്താകെ നടപ്പാക്കുമ്പോഴാണു വ്യവസായ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതുഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജന്‍ വിചിത്രമായ ഉത്തരവു പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് അനുസരിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് പോസിറ്റീവായവരെ ജോലിയ്ക്കു നിയോഗിക്കാം. വൈറസ് ബാധിതരെ മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കരുതെന്നും ലക്ഷണമില്ലാത്ത കോവിഡ് ബാധിതരില്‍ നിന്നു മറ്റുള്ളവര്‍ക്ക് വൈറസ് പകരാതിരിക്കാന്‍ അവരെ ഒരുമിച്ചു ജോലിക്കു നിയോഗിക്കണമെന്നും ഉത്തരവിലുണ്ട്. ലക്ഷണങ്ങളോടെയോ അല്ലാതെയോ കോവിഡ് സ്ഥിരീകരിച്ചാല്‍ 10 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും തുടര്‍ന്ന് ആന്റിജന്‍ പരിശോധന നടത്തുമ്പോള്‍ വൈറസ് ബാധയില്ലെന്നു കണ്ടെത്തിയാലും ഏഴു ദിവസം കൂടി ക്വാറന്റീനില്‍ കഴിയണമെന്നുമാണ് സര്‍ക്കാരിന്റെ പൊതു ഉത്തരവ്. ഇതിന് ഘടകവിരുദ്ധമാകുകയാണ് ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന…

Read More

വെളിയില്‍ നിന്ന് വരുന്നവര്‍ക്ക് സൗകര്യങ്ങളുണ്ടെങ്കില്‍ വീട്ടിലേക്ക് പോകാം ! 65 കഴിഞ്ഞവര്‍ക്ക് വീട്ടില്‍ ബാത്ത്‌റൂം അറ്റാച്ച്ഡ് മുറിയില്ലെങ്കില്‍ ഹോട്ടലുകളില്‍ തങ്ങേണ്ടി വരും; ഇനി കാര്യമായി ഒന്നും ചെയ്യാനില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍; കേരളത്തില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു…

കോവിഡ് രോഗികളുടെ എണ്ണവും പ്രവാസികളുടെ വരവും കൂടിയതോടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഇനി കള്ളം പറഞ്ഞ് സര്‍ക്കാരിന്റെ സൗജന്യ ക്വാറ്‌ന്റൈന്‍ സേവനം അനുഭവിച്ചാല്‍ ഇനി പണിപാളും. ക്വാറന്റൈന്‍ സംവിധാനം ഇല്ലാത്തവര്‍ക്ക് മാത്രം സര്‍ക്കാര്‍ സംവിധാനം എന്ന നിലയിലാണ് കാര്യങ്ങള്‍. ബാക്കിയെല്ലാവരും വീട്ടില്‍ പോകണം. ഇനി വീട്ടിലേക്ക് സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ പോകേണ്ടി വരും. രോഗ വ്യാപനം തടയാന്‍ വിമാന യാത്രയ്ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ വാദിച്ച് കേരളം പരാജയപ്പെട്ടിരുന്നു. എന്നാല്‍ യാത്ര ചെയ്തു എത്തുന്നവരെ പാര്‍പ്പിക്കാനുള്ള കരുതലുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയാണ്. വിമാനം ഇറങ്ങുന്നവര്‍ക്ക് സൗകര്യങ്ങളുണ്ടെങ്കില്‍ ഇനി വീട്ടിലേക്ക് പോകാം. വീടുകളില്‍ കുട്ടികളും 65 വയസ്സ് കഴിഞ്ഞവരും ഉണ്ടെങ്കിലോ ബാത്ത് അറ്റാച്ച്ഡ് മുറിയില്ലെങ്കിലോ പ്രവാസികള്‍ വീട്ടിലേക്ക് പോകാന്‍ പാടില്ല. ഒന്നുകില്‍ ഹോട്ടലിലോ ലോഡ്ജിലോ പണം നല്‍കി താമസിക്കാം. സാമ്പത്തികപ്രശ്നമുള്ളവര്‍ക്ക് സര്‍ക്കാരിന്റ സൗജന്യ ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ് രണ്ടാമത്തേത്.…

Read More

വിരമിക്കല്‍ പ്രായം 58 ആക്കുന്നതിലൂടെ ലാഭിക്കാവുന്നത് 5266 കോടി രൂപ ! അവധി ആനുകൂല്യങ്ങളെല്ലാം നിര്‍ത്തണം; സംസ്ഥാന സര്‍ക്കാരിന് ചെലവു ചുരുക്കല്‍ ശിപാര്‍ശയുമായി വിദഗ്ധസമിതി…

സംസ്ഥാന സര്‍ക്കാരിനു മുമ്പില്‍ ചെലവു ചുരുക്കല്‍ ശിപാര്‍ശകളുമായി വകുപ്പു മേധാവികള്‍ ഉള്‍പ്പെടുന്ന വിദഗ്ധസമിതി. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56-ല്‍നിന്ന് 58 ആക്കണമെന്നാണ് സമിതി ശിപാര്‍ശ ചെയ്യുന്നത്. ഇങ്ങനെയായാല്‍ വര്‍ഷം 5265.97 കോടി രൂപ ഇതിലൂടെ മാത്രം ലാഭിക്കാം. സ്ഥിരം നിയമനം ലഭിച്ചയാള്‍ക്ക് പ്രൊബേഷന്‍ കാലയളവ് പൂര്‍ത്തിയാകും വരെ ശമ്പളത്തിന്റെ 75 ശതമാനം നല്‍കിയാല്‍ മതി. അവധി ആനുകൂല്യം നിര്‍ത്തണമെന്നും ചെലവുചുരുക്കുന്നതിനെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കോവിഡ് വ്യാപനത്തോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശിപാര്‍ശകളാണ് സമിതി നല്‍കുക. സി.ഡി.എസ്. ഡയറക്ടര്‍ പ്രൊഫ. സുനില്‍ മാണിയാണ് സമിതി നല്‍കുക. വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന ശിപാര്‍ശ മുമ്പേ വന്നിട്ടുള്ളതാണെങ്കിലും യുവജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തീരുമാനമെടുക്കാതെ സര്‍ക്കാരുകള്‍ തഴഞ്ഞു വിടുകയായിരുന്നു.

Read More

മുഖ്യമന്ത്രിയുടെ രോഗവിവരം അറിയാന്‍ ആര്‍ക്കും അവകാശമില്ല ! എന്നാല്‍ നാട്ടുകാരുടെ ആരോഗ്യവിവരങ്ങളെല്ലാം അമേരിക്കന്‍ കമ്പനിയ്ക്ക് ;ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാരിന് പണി പാലുംവെള്ളത്തില്‍ കിട്ടും…

തങ്ങളുടെ ആരോഗ്യവിവരങ്ങള്‍ സ്പ്രിംഗ്ലര്‍ കമ്പനിയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടതിനെതിരേ ആളുകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചന… ഇത്തരത്തില്‍ കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമമാണ് യുഡിഎഫും ബിജെപിയും നടത്തുന്നതെന്നാണ് വിവരം. പരാതിയുമായി ഒരാളെങ്കിലും ഹൈക്കോടതിയിലെത്തിയാല്‍ സര്‍ക്കാര്‍ വട്ടിലാകുമെന്നുറപ്പാണ്. ആദ്യ ചോദ്യം ഉയരുന്നത് മുഖ്യമന്ത്രിയ്‌ക്കെതിരേ തന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ നടത്തിയ ചികിത്സയും ശസ്ത്രക്രിയയും എന്താണെന്ന് അറിയാന്‍ ആര്‍ക്കും അവകാശമില്ലെന്ന വാദമായിരിക്കും കേസ് കൊടുക്കുന്നയാള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കുക… സര്‍ക്കാര്‍ ചെലവിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തിയത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ചികിത്സയെക്കുറിച്ച് അറിയണമെന്ന് ഒരാള്‍ പറഞ്ഞാല്‍ ആ വിവരങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രിയോ സര്‍ക്കാരോ തയ്യാറാവുമോ ? സര്‍ക്കാര്‍ ചെലവില്‍ നടത്തിയ ചികിത്സയാണെന്ന് പറഞ്ഞ് വിവരാവകാശ നിയമപ്രകാരം ഒരാള്‍ ചോദിച്ചാല്‍ അത് നല്‍കുമോ? എന്ന ചോദ്യത്തിന് ന്യായമായും നല്‍കില്ല എന്നു തന്നെയാവണം ഉത്തരം. കാരണം മുഖ്യമന്ത്രിയുടെ ചികിത്സ…

Read More

കേസ് കെട്ടിക്കിടക്കുന്നത് അപ്പോള്‍ ജഡ്ജിമാരുടെ കുറ്റമാണോ ? കുഴി മരണത്തില്‍ ഹൈക്കോടതി നടത്തിയ വിമര്‍ശനത്തെ പുച്ഛിച്ചു തള്ളി മന്ത്രി സുധാകരന്‍

പാലാരിവട്ടത്തെ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതിയ്ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കോടതികളില്‍ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോയെന്ന് മന്ത്രി ചോദിച്ചു. ജീവനക്കാരും ജഡ്ജിമാരും കുറവുളളതാണ് പ്രശ്‌നം. അങ്ങനെയുളളപ്പോള്‍ പൊതുവില്‍ പറയരുതെന്നും മൂക്കത്ത് വിരല്‍വച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും കുറ്റം ചെയ്തവര്‍ക്കെതിരേയാണ് തിരിയേണ്ടതെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടമായെന്ന് വ്യക്തമാക്കിയാണ് കോടതി അപകടത്തില്‍ മരിച്ച യദുലാലിന്റെ കുടുംബത്തോട് ക്ഷമ ചോദിച്ചത്. യദുലാല്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചപ്പോള്‍ നേരിട്ടോ അല്ലാതെയോ കോടതിയും പരാജയമായെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഇതാണ് അവസ്ഥയെങ്കില്‍ കോടതി ഉത്തരവുകള്‍ ഇറക്കുന്നതില്‍ അര്‍ഥമില്ല. ഇനിയും എത്രയാളുകളുടെ ജീവന്‍ പൊലിഞ്ഞാലാണ് റോഡുകള്‍ നന്നാവുകയെന്ന്…

Read More

ഇതിലും ഭേദം പരാതിക്കാരനെ തൂക്കിക്കൊല്ലുന്നതായിരുന്നു ! മന്ത്രിമാര്‍ക്ക് ആകെ താല്‍പര്യമുള്ളത് വിദേശയാത്രകളില്‍ മാത്രം; സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി…

സംസ്ഥാന സര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നാളികേര വികസന കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.നാളികേര വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരു വര്‍ഷമായിട്ടും ആ ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ വിഷയത്തിലെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം വന്നത്. ‘ഇങ്ങനെയാണെങ്കില്‍ എന്തിനാണ് കോടതികള്‍ ഉത്തരവുകള്‍ ഇറക്കുന്നത്? വിധിന്യായങ്ങള്‍ എഴുതുന്നതില്‍ അര്‍ഥമില്ല.’ മന്ത്രിമാര്‍ക്ക് താത്പര്യം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ മാത്രമാണെന്ന വിമര്‍ശനവും കോടതി നടത്തി. വാക്കാലായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ഉദ്യോഗസ്ഥ ലോബിയുടെ ബന്ദികളാണോ സര്‍ക്കാര്‍ എന്നും ഹൈക്കോടതി ചോദിക്കുകയുണ്ടായി. എ.സി മുറികളിലിരുന്ന് ഉത്തരവിടുക മാത്രമാണ് ഐഎഎസുകാര്‍ ചെയ്യുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ അവര്‍ തിരിച്ചറിയുന്നില്ല. ഇതിലും ഭേദം പരാതിക്കാരനെ തൂക്കിക്കൊല്ലുകയായിരുന്നു. കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി…

Read More