കുറഞ്ഞ നിരക്കില്‍ കുളിര്‍മയുള്ള യാത്ര വാഗ്ദാനം ചെയ്ത് കെഎസ്ആര്‍ടിസി; ‘ചില്‍’ സര്‍വീസിന് ആവേശ്വോജ്ജ്വലമായ തുടക്കം; ബസുകള്‍ നിറഞ്ഞോടുന്നു…

കൊച്ചി:കുറഞ്ഞ നിരക്കില്‍ കുളിര്‍മയുള്ള യാത്ര ചെയ്യാനുള്ള അവസരമൊരുക്കി കെഎസ്ആര്‍ടിസി ചില്‍ ബസിന്റെ പരീക്ഷണ ഓട്ടത്തിനു തുടക്കമായി. എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ ആലപ്പുഴ വഴി പകല്‍ ഒരോ മണിക്കൂര്‍ ഇടവിട്ടാണു സര്‍വീസ്. കെയുആര്‍ടിസി എസി ലോ ഫ്‌ളോര്‍ ബസുകളുപയോഗിച്ചാണ് സര്‍വീസ് നടത്തുന്നത്. രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ ഒരോ മണിക്കൂര്‍ ഇടവിട്ടും രാത്രി 10ന് ശേഷം 12, രണ്ട്, അഞ്ച് എന്നീ സമയങ്ങളിലുമാണ് സര്‍വീസ്. എസി ലോ ഫ്‌ളോര്‍ ബസിന്റെ നിരക്കാണു ചില്‍ ബസിനും. ചേര്‍ത്തല-79, ആലപ്പുഴ-122, ഹരിപ്പാട്-174, കായംകുളം-197, കരുനാഗപ്പള്ളി-220, കൊല്ലം-258, ആറ്റിങ്ങല്‍-319, തിരുവനന്തപുരം-357 എന്നിങ്ങനെയാണു എറണാകുളത്തു നിന്നുള്ള നിരക്കുകള്‍. ചില്‍ ബസിന്റെ കോട്ടയം വഴിയുളള എറണാകുളം- തിരുവനന്തപുരം സര്‍വീസും മൂന്നാര്‍, തൊടുപുഴ, കുമളി, ഗുരുവായൂര്‍, കോഴിക്കോട്, പാലക്കാട് സര്‍വീസുകളും ഓഗസ്റ്റ് ഒന്നിനു പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തോടൊപ്പം നിലവില്‍ വരും. പരീക്ഷണ ഓട്ടത്തിനു മികച്ച പ്രതികരണമാണു ലഭിച്ചതെന്നു…

Read More

കയ്യനങ്ങാതെ കാശുവാങ്ങണ്ടായെന്ന് വനിതാ കണ്ടക്ടര്‍മാരോട് ഹൈക്കോടതി ! 32 വനിതാ കണ്ടക്ടര്‍മാര്‍ വീണ്ടും റൂട്ടിലേക്ക്…

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലിക്ക് കയറിയവര്‍ ആ ജോലി തന്നെ ചെയ്യണമെന്ന് ഹൈക്കോടതി. കണ്ടക്ടറായി ജോലിയില്‍ പ്രവേശിച്ച ശേഷം ആ ജോലി ചെയ്യാതെ ഓഫീസ് ഡ്യൂട്ടി ഉള്‍പ്പെടെയുള്ള ഇതരഡ്യൂട്ടികള്‍ ചെയ്തു വന്നിരുന്ന വനിതാ കണ്ടക്ടര്‍മാരോടാണ് കോടതിയുടെ ഉത്തരവ്. ടോമിന്‍ തച്ചങ്കരി സിഎംഡിയായി ചുമതലയേറ്റതോടെ കണ്ടക്ടര്‍മാരായി ജോലിയില്‍ പ്രവേശിച്ചവരെ അദര്‍ ഡ്യൂട്ടി ചെയ്യുന്നതില്‍ നിന്നു വിലക്കിക്കൊണ്ട് ഉത്തരവു പുറപ്പെടുവിച്ചിരുന്നു. തച്ചങ്കരിയുടെ ഉത്തരവിനെതിരെ 32 വനിതാ കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇപ്പോള്‍ കോടതി തള്ളിക്കളഞ്ഞത്. ഇതര ഡ്യൂട്ടികള്‍ അവസാനിപ്പിച്ച കെഎസ്ആര്‍ഡിസി എംഡിയുടെ ഉത്തരവ് കോടതി ശരിവയ്ക്കുകയായിരുന്നു. ക്ലര്‍ക്കുമാരുടെ ഡ്യൂട്ടി എട്ടു മണിക്കൂറാക്കിയ നടപടിയും ശരിവെച്ചു. ഇതോടെ ഹര്‍ജിയില്‍ പരാതിക്കാരായ 32 വനിതകളും ഇനി കണ്ടക്ടര്‍മാരായി റൂട്ടിലേക്ക് പോകേണ്ടി വരും. കെഎസ്ആര്‍ടിസിയെ ശുദ്ധീകരിക്കാനുള്ള തച്ചങ്കരിയുടെ നിലപാടുകളുടെ വിജയമായി വിലയിരുത്തപ്പെടുകയാണ് ഈ കോടതി വിധി.

Read More

ടോമിന്‍ തച്ചങ്കരിയെ പുകച്ച് ചാടിക്കാന്‍ ഇടതനും വലതനും ഒരുമിക്കുന്നു; പരോക്ഷ പിന്തുണയുമായി മന്ത്രി; തൊഴിലാളി സംഘടനകളുടെ സംയുക്ത നീക്കത്തില്‍ തച്ചങ്കരിയ്ക്ക് അടിപതറുമോ ?

കെഎസ്ആര്‍ടിസിയിലെ വെള്ളാനകളെ തുരത്താന്‍ ശക്തമായ നടപടികളുമായി മുമ്പോട്ടു പോകുന്ന തച്ചങ്കരിയെ ഒതുക്കാന്‍ ഇടത്-വലത് തൊഴിലാളി സംഘടനകള്‍ കൈകോര്‍ക്കുന്നു ? മന്ത്രി എ.കെ ശശീന്ദ്രന്റെ പരോക്ഷ പിന്തുണയും ഇവര്‍ക്കുണ്ട്. മുതിര്‍ന്ന നേതാക്കളായ വൈക്കം വിശ്വന്‍, കെ.പി രാജേന്ദ്രന്‍, തമ്പാനൂര്‍ രവി എന്നിവരെ മുന്‍നിര്‍ത്തിയാണ് ഇടത്, വലത് തൊഴിലാളി സംഘടനകള്‍ തച്ചങ്കരിക്കെതിരെ പടപ്പുറപ്പാട് ആരംഭിച്ചത്. ശമ്പളം കൃത്യസമയത്ത് ലഭ്യമാക്കിയതടക്കം തച്ചങ്കരിയുടെ നടപടികള്‍ ജീവനക്കാരെ ആകര്‍ഷിച്ചതോടെ സംഘടനകളുടെ സ്വാധീനം കുറഞ്ഞിരുന്നു. സംഘടനാ പ്രവര്‍ത്തനം മാത്രം തൊഴിലാക്കിയ നേതാക്കളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. യൂണിയന്‍ നേതാക്കളെ നിരീക്ഷിക്കാന്‍ കോര്‍പ്പറേഷനില്‍ രഹസ്യാന്വേഷണ വിഭാഗത്തെ നിയമിച്ചതോടെ ശത്രുത വര്‍ധിച്ചു. ഇതേത്തുടര്‍ന്നാണ് എല്ലാ തൊഴിലാളി സംഘടനകളും കൂടി സംയുക്തമായി സമ്മേളനം വിളിച്ചുചേര്‍ത്ത് തച്ചങ്കരിക്കെതിരേ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. കോര്‍പ്പറേഷനില്‍ സിഎംഡി നടപ്പാക്കുന്നത് സര്‍ക്കാര്‍ നയങ്ങളാണെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇന്നലെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പിന്തുണയോടെ തച്ചങ്കരി നടപ്പാക്കുന്ന പുനരുദ്ധാരണ…

Read More

തച്ചങ്കരി വേറെ ലെവലാ മോനേ… കെഎസ്ആര്‍ടിസിയില്‍ ചാരപ്പോലീസിനെ നിയോഗിച്ച് തച്ചങ്കരി; യൂണിറ്റുകളിലെ ചെറുചലനങ്ങള്‍ പോലും ഇനി സിഎംഡിയുടെ കാതില്‍ എത്തും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി യൂണിറ്റുകളിലെ ചെറുചലനങ്ങള്‍ വരെ അറിയാന്‍ പുതിയ തന്ത്രങ്ങളുമായി സിഎംഡി ടോമിന്‍ തച്ചങ്കരി. ഇതിനായി പോലീസിലെ സ്‌പെഷല്‍ ബ്രാഞ്ച് മാതൃകയില്‍ രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചു. കോര്‍പ്പറേഷന്‍ രൂപീകരണത്തിനു നേതൃത്വം നല്‍കിയ സോള്‍ട്ടര്‍-5 ന്റെ സ്മരണാര്‍ഥം ‘സോള്‍ട്ടര്‍’ എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങി. ഇവരില്‍ 94 പേരുടെ ആദ്യയോഗം ഇന്നലെ എറണാകുളത്ത് നടന്നു. ഇവരെ 24 പേരടങ്ങിയ മറ്റൊരു സംഘം നിരീക്ഷിച്ചു കൊണ്ടിരിക്കും. രഹസ്യാന്വേഷണത്തിന്റെ മറവില്‍ സഹപ്രവര്‍ത്തകരോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ സോള്‍ട്ടര്‍ അംഗങ്ങള്‍ ശ്രമിച്ചാല്‍ അതും അറിയാനാണിത്. സര്‍വീസ് നടത്താതെ ബസുകള്‍ വെറുതേയിടുക, ഡ്യൂട്ടി സമയത്ത് ജോലി ചെയ്യാതിരിക്കുക, സിംഗിള്‍ ഡ്യൂട്ടിയുടെ പേരു പറഞ്ഞ് തിരക്കുള്ളസമയങ്ങളില്‍ ബസുകള്‍ വെറുതേ ഇടുക, കോണ്‍വേ ആയി സര്‍വീസ് നടത്തുക, ഗ്യാരേജുകളില്‍ അറ്റകുറ്റപ്പണി സമയത്ത് തീര്‍ക്കാതിരിക്കുക, ഓഫീസ് സമയങ്ങളില്‍ ആരൊക്കെ മറ്റു പ്രവര്‍ത്തനം നടത്തുന്നു, ആരൊക്കെ ഒപ്പിട്ട് മുങ്ങുന്നു തുടങ്ങി മുഴുവന്‍…

Read More

തച്ചങ്കരിയുടെ വിപ്ലവങ്ങള്‍ തുടരുന്നു ! വിമാനത്താവളങ്ങളില്‍ നിന്ന് ബസ് സര്‍വീസ്; ബസ് മൂലം വിമാനം നഷ്ടമായാല്‍ നഷ്ടപരിഹാരം; കെഎസ്ആര്‍ടിസിയില്‍ ഇത് പുതുയുഗം

തിരുവനന്തപുരം: നാട് ഓടുമ്പോള്‍ നടുവെ ഓടണം എന്നാണ് പ്രമാണം. കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അതാണ്. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസിയെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യവുമായാണ് ടോമിന്‍ തയ്യങ്കരി എംഡിയായി ചുമതലയേറ്റത്. വിപ്ലവകരമായ തീരുമാനങ്ങളിലൂടെ തച്ചങ്കരി മുന്നേറുകയാണ്. പണിയെടുക്കാതെ യൂണിയന്‍ പ്രവര്‍ത്തനം നടത്തിയവരെ അടിച്ചോടിയ്ക്കുകയായിരുന്നു ആദ്യം ചെയ്തത്. പിന്നെ കൃത്യ സമയത്ത് തന്നെ ശമ്പളം കൂടി കൊടുത്തതോടെ ജീവനക്കാര്‍ക്കെല്ലാം പെരുത്ത സന്തോഷവുമായി. അതിന് ശേഷം ഇലക്ട്രിക് ബസ്. ഇപ്പോള്‍ പുതിയ ബസ് സര്‍വീസും ഇലക്ട്രിക് ബസ് പരീക്ഷണത്തിനു പിന്നാലെ വിമാനത്താവളങ്ങളില്‍ നിന്നു സമീപ നഗരങ്ങളിലേക്കു സ്മാര്‍ട്ട് ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങും. 21 പേര്‍ക്കു യാത്ര ചെയ്യാവുന്ന ഫോഴ്സ് കമ്പനിയുടെ എസി സ്മാര്‍ട്ട് ബസുകള്‍ തിരുവനന്തപുരം, കൊച്ചി ,കോഴിക്കോട്, വിമാനത്താവളങ്ങളില്‍ നിന്നു ജൂലൈ മൂന്നു മുതല്‍ സര്‍വീസ് തുടങ്ങും. ഒരു മാസത്തെ പരീക്ഷണ സര്‍വീസിനു…

Read More

ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഫ്യൂസ് ഊരി തച്ചങ്കരി ! ഓണ്‍ലൈന്‍ റിസര്‍വേഷന്റെ മറവില്‍ കോടികള്‍ വെട്ടിച്ച സംഘത്തെ കണ്ടംവഴി ഓടിച്ചതോടെ തച്ചങ്കരിയെ നോട്ടപ്പുള്ളിയാക്കി സിപിഎം നേതാക്കള്‍…

തിരുവനന്തപുരം:നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കെഎസ്ആര്‍ടിസിയെ കൈപിടിച്ചുയര്‍ത്താന്‍ എംഡി ടോമിന്‍ തച്ചങ്കരിയുടെ നടപടികള്‍ തുടരുന്നു. സിപിഎം സഹായത്തോടെ കോര്‍പ്പറേഷനില്‍ കടിച്ചു തൂങ്ങി ഓണ്‍ലൈന്‍ റിസര്‍വേഷന്റെ ഇടനിലക്കാരിയ നിന്ന് കോടികള്‍ കൊണ്ടുപോയ ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് ഇക്കുറി പണി കിട്ടിയത്. നേരിട്ടു കരാര്‍ നല്‍കിയതു വഴി യാത്രക്കാര്‍ക്കും കോര്‍പ്പറേഷനും ലാഭമുണ്ടാക്കാമായിരുന്നിടത്താണ് ഇവര്‍ നുഴഞ്ഞു കയറിയത്. ഇവരെ ഒഴിവാക്കിയതോടെ ചില സിപിഎം നേതാക്കളുടെയും നോട്ടപ്പുള്ളിയായി തച്ചങ്കരി മാറിയിട്ടുണ്ട്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിനുള്ള ഇടനിലക്കാരെ ഒഴിവാക്കി ബംഗളൂരുവിലുള്ള കമ്പനിയുമായി കെ.എസ്.ആര്‍.ടി.സി. കുറഞ്ഞ നിരക്കില്‍ കരാര്‍ ഒപ്പിട്ടു കൊണ്ടാണ് തച്ചങ്കരി തീരുമാനം കൈക്കൊണ്ടത്. ഇതോടെ ടിക്കറ്റൊന്നിന് കമ്മിഷന്‍ 3.25 രൂപയായി ചെലവ് കുറഞ്ഞു. കെല്‍ട്രോണും ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയും ഇടനിലക്കാരായിരുന്ന കരാര്‍പ്രകാരം ടിക്കറ്റൊന്നിന് 15.50 രൂപയാണ് കെഎസ്ആര്‍ടിസി. നല്‍കേണ്ടിയിരുന്നത്. കെല്‍ട്രോണ്‍ കരാറെടുത്ത ശേഷം ചെറിയകമ്മീഷന് ഊരാളുങ്കല്‍ സൊസൈറ്റിക്ക് മറിച്ച നല്‍കുകയായിരുന്നു ഇതുവരെ. ഇത് കോര്‍പ്പറേഷനെ…

Read More

തച്ചങ്കരി വാണാല്‍ സിഐടിയു വീഴും ! എംഡിയെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷനില്‍ ജീവനക്കാര്‍ കാണില്ലയെന്ന് പ്രചരണം; തച്ചങ്കരിയെ തെറിപ്പിക്കാന്‍ അണിയറയില്‍ ഒരുങ്ങുന്ന തന്ത്രങ്ങള്‍ ഇങ്ങനെ…

കടത്തില്‍ നിന്ന് കടത്തിലേക്ക് മൂക്കു കുത്തിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്ന ടോമിന്‍ തച്ചങ്കരിയെ എംഡി സ്ഥാനത്തു നിന്നു തെറിപ്പിക്കാന്‍ സിഐടിയു. തച്ചങ്കരിയെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ സംഘടന തകരുമെന്നാണ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം തയാറാക്കാന്‍ സിഐടിയു. ഫ്രാക്ഷന്‍ യോഗം ചേരാന്‍ ഒരുങ്ങുകയാണ്. തച്ചങ്കരിയെ ഇനിയും തുടരാന്‍ അനുവദിച്ചാല്‍ സിഐടിയുവിന്റെ നിയന്ത്രണത്തിലുള്ള കെഎസ്ആര്‍ടി. എംപ്ലോയീസ് അസോസിയേഷനില്‍നിന്നു ജീവനക്കാര്‍ അകലുമെന്ന നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നു യോഗം ചേരുന്നത്. കോര്‍പ്പറേഷന്റെ ആസ്ഥാന ഓഫീസില്‍ തമ്പടിച്ചിരുന്ന സംസ്ഥാന നേതാക്കളെ സ്ഥലം മാറ്റിയതും ജീവനക്കാര്‍ക്ക് അസോസിയേഷന്റെ ശിപാര്‍ശ കൂടാതെ സൗകര്യപ്രദമായ സ്ഥലത്തേക്കു മാറ്റം നല്‍കിയതും തച്ചങ്കരിയെ യൂണിയന്റെ കണ്ണിലെ കരടാക്കിയിരുന്നു. ഒന്നാം തീയതിയ്ക്കു മുമ്പു തന്നെ ശമ്പളം നല്‍കുക കൂടി ചെയ്തതോടെ ജീവനക്കാര്‍ തച്ചങ്കരിയ്ക്കു പിന്നില്‍ അണിനിരന്നു. ഇതോടെ സംഗതി കൈവിട്ടു പോകുമെന്നു മനസിലാക്കിയതോടെയാണ് സിഐടിയു ഫ്രാക്ഷന്‍ ചേരുന്നത്. ഇന്നു…

Read More

കെഎസ്ആര്‍ടിസിയെ ചാരി ഓസിന് ശാപ്പാട് അടിക്കാമെന്ന കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെ മോഹം ഇനി നടക്കില്ല ! ദീര്‍ഘദൂര ബസുകളില്‍ ഭക്ഷണം കഴിക്കാനുള്ള സ്റ്റോപ്പിനായി ഇനി ടെണ്ടര്‍ വിളിക്കും; തച്ചങ്കരിയുടെ മൈസൂര്‍ മോഡല്‍ പരീക്ഷണം ഇങ്ങനെ…

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ തച്ചങ്കരിയുടെ പരിഷ്‌കരണങ്ങള്‍ തുടരുന്നു. ഇത്തവണ പണികിട്ടിയത് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും. ദീര്‍ഘദൂര സര്‍വീസുകള്‍ക്കിടെ ഭക്ഷണം കഴിക്കാനുള്ള സ്റ്റോപ് അനുവദിക്കുമ്പോള്‍ നേട്ടമുണ്ടാക്കുന്നത് ബസ് കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരുമാണ്. അവര്‍ക്ക് താല്‍പ്പര്യമുള്ള ഹോട്ടലുകള്‍ക്ക് മുമ്പില്‍ വാഹനം നിര്‍ത്തിക്കൊടുത്താല്‍ ഭക്ഷണം സൗജന്യമായി ഇവര്‍ക്ക് ലഭിക്കും. എന്നാല്‍ ഈ പരിപാടി അവസാനിപ്പിക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. ഹോട്ടലുകളില്‍ നിന്നും കെഎസ്ആര്‍ടിസിക്ക് കമ്മീഷന്‍ ലഭിക്കുമോ എന്ന ആലോചനയിലാണ് അദ്ദേഹം. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി നിര്‍ത്തുന്ന ഹോട്ടലുകളില്‍നിന്നു കമ്മിഷന്‍ ഇനി കോര്‍പറേഷന്‍ നേരിട്ടു വാങ്ങാനാണ് നീക്കം. ‘ഫുഡ് സ്റ്റോപ്പു’കളാകാന്‍ താല്‍പര്യമുള്ള ഹോട്ടലുകള്‍ നിശ്ചയിക്കാന്‍ കെഎസ്ആര്‍ടിസി ഉടന്‍ ടെന്‍ഡര്‍ വിളിക്കും. ആദ്യഘട്ടത്തില്‍ ഒരു ബസിന് 500 രൂപയെങ്കിലും ഫുഡ് സ്റ്റോപ് ഫീസ് ആയി ലഭിക്കുമെന്നാണു മാനേജ്മെന്റിന്റെ പ്രതീക്ഷ. ഇതര സംസ്ഥാനങ്ങളിലേക്കുള്‍പ്പെടെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ പതിവായി ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന ഹോട്ടലുകളില്‍നിന്നു കമ്മീഷന്‍…

Read More

ധാരാളം ബസുകള്‍ കട്ടപ്പുറത്തിരിക്കുമ്പോള്‍ 900 ബസുകള്‍ കൂടി വാങ്ങാന്‍ മന്ത്രി; ഉള്ളത് ശരിക്കാക്കിയിട്ടു മതി പുതിയതെന്ന് തച്ചങ്കരി;കെഎസ്ആര്‍ടിസിയെ കൂടുതല്‍ കടക്കെണിയിലാക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നുവോ ?

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനായി പുതിയ എംഡി ടോമിന്‍ ജെ തച്ചങ്കരി പഠിച്ച പണി പതിനെട്ടും പയറ്റുമ്പോള്‍ കൂടുതല്‍ കടക്കെണിയിലാക്കാനൊരുങ്ങുകയാണ് മറ്റു ചിലര്‍. 2500 കോടി രൂപയാണ് നിലവില്‍ കടം. ആയിരത്തോളം ബസുകള്‍ കട്ടപ്പുറത്തുണ്ട്. ജന്റം ബസുകള്‍ പോലും നേരെ ചൊവ്വെ ഓടുന്നില്ല. ആവശ്യത്തിലേറെ ജീവനക്കാരുണ്ടായിട്ടും പണിയെടുക്കാതെ യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നവരും മാനേജ്‌മെന്റിലെ കെടുകാര്യസ്ഥതയും കെഎസ്ആര്‍ടിസിയെ തളര്‍ത്തുകയാണ്. ആയിരത്തിലധികം ബസുകള്‍ കട്ടപ്പുറത്തുണ്ട്. അതിനിടെ 900 ബസുകള്‍ വാങ്ങാനാണ് മന്ത്രിയുടെ മോഹം. സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും കെഎസ്ആര്‍ടിസിക്ക് മെല്ലെപ്പോക്ക് സമീപനമാണെന്നാണ് മന്ത്രിയുടെ പരാതി. 900 പുതിയ ബസുകള്‍ വാങ്ങുന്നതിനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ഇത്രയും ബസുകള്‍ക്കുള്ള പണവും കിഫ്ബി വഴി സര്‍ക്കാര്‍ നല്‍കും. എന്നാല്‍ ടെന്‍ഡര്‍ നടപടി പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ വിഷയത്തില്‍ പുതിയ ബസുകള്‍ വാങ്ങുന്ന കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി…

Read More

തച്ചങ്കരി പണി തുടങ്ങി !പണി എടുക്കാത്തവര്‍ക്കെല്ലാം പണികിട്ടി; ഒറ്റയടിക്ക് പിരിച്ചു വിട്ടത് 141 ആളുകളെ; എല്ലാവരും സ്ഥിര നിയമനം നേടിയവര്‍…

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ നന്നാക്കുമെന്ന ദൃഢപ്രതിജ്ഞയില്‍ മുമ്പോട്ടു പോകുന്ന തച്ചങ്കരി പണി തുടങ്ങി. കെഎസ്ആര്‍ടിസിയെ ശുദ്ധീകരിക്കുന്നതിന്റെ ആദ്യപടിയായി 141 പേരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. ഒരു വര്‍ഷം 120ല്‍ താഴെ ഡ്യൂട്ടി മാത്രം ഉള്ളവരാണ് പുറത്താക്കപ്പെട്ട എല്ലാവരും.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥിര നിയമനം നേടിയവരാണ് ഇവര്‍. 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും 120 ഡ്യൂട്ടിയുമായിരുന്നു സ്ഥിരനിയമനം നേടാനുള്ള മാനദണ്ഡം. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് സ്ഥിര നിയമനം നേടിയ 3500 പേരില്‍ 141 പേര്‍ക്ക് വര്‍ഷം 120 ഡ്യൂട്ടി ഇല്ലായിരുന്നു. ഇതോടെയാണ് പിരിച്ചു വിടാന്‍ തീരുമാനമായത്.ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകള്‍ക്കു പുറമെ മെക്കാനിക്കല്‍ ജീവനക്കാരും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ ജീവനക്കാര്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി നേടിയിരുന്നെങ്കിലും സുപ്രീം കോടതി മാനേജ്‌മെന്റിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നു.  

Read More