വിജയവാഡ: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ കഴുത്ത് മുറിച്ചു. ആന്ധ്രപ്രദേശിലെ കുര്‍നൂള്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ സ്‌കൂളിലെ ഹിന്ദി അധ്യാപകനായ 30 കാരനാണ് 14 കാരിയായ പെണ്‍കുട്ടിയെ വീട്ടിലെത്തി ആക്രമിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി അധ്യാപകന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വിവാഹം ചെയ്തു തരണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടതായും എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അവര്‍ വിസമ്മതിച്ചതായും കുര്‍നൂള്‍ ഡിവൈഎസ്പി യുഗന്ദര്‍ ബാബു പറഞ്ഞു. ഇന്നു രാവിലെ ഒന്‍പതു മണിയോടെ മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ അധ്യാപകന്‍ അവിടെയുണ്ടായിരുന്ന അനുജനെ പുറത്തേക്ക് പറഞ്ഞു വിട്ടു. തുടര്‍ന്ന് കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്ത് മുറിച്ചു. അതിനുശേഷം സ്വന്തം കഴുത്തു മുറിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂട്ടിയ അയല്‍ക്കാര്‍ അധ്യാപകനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെയും അധ്യാപകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടി അപകടനില തരണം…
Read MoreTag: MARRIAGE
അച്ഛന്‍ കുറച്ചുകൂടി എന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്‍പ്പിച്ചിരുന്നെങ്കില്‍ ആദ്യവിവാഹം എന്ന തെറ്റ് എന്റെ ജീവിതത്തില്‍ സംഭവിക്കില്ലായിരുന്നു; പരാജയമായ ആദ്യ വിവാഹത്തെക്കുറിച്ച് ശ്വേതാ മേനോന്‍ മനസുതുറക്കുന്നു…
തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു ആദ്യവിവാഹമെന്ന് നടി ശ്വേതാ മേനോന്‍. തന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് അച്ഛന്‍ പരിമിതി കല്‍പ്പിച്ചിരുന്നെങ്കില്‍ ആ വിവാഹം നടക്കുകയില്ലായിരുന്നെന്ന് ശ്വേത മേനോന്‍ പറഞ്ഞു. തന്നെ വളര്‍ത്തിയത് ആണ്‍കുട്ടിയെപോലെയാണെന്നും മകള്‍ എന്നത് വീട്ടിലിരിക്കാനുള്ള ട്രോഫി മാത്രമല്ലെന്ന് വിശ്വസിക്കുന്നവരായിരുന്നു അച്ഛനും അമ്മയുമെന്നും ശ്വേത പറയുന്നു.’എന്റെ മകള്‍ വീട്ടിലിരിക്കാനുള്ള ഒരു ട്രോഫിയല്ല. അവള്‍ ജോലി ചെയ്ത് ജീവിക്കുന്ന സ്വതന്ത്രയായ ഒരു സ്ത്രീയാണ്. എന്ന് അവള്‍ സ്വയം വീട്ടിലിരിക്കാന്‍ അഗ്രഹിക്കുന്നോ അതുവരെ ജോലി ചെയ്യുമെന്നായിരുന്നു അച്ഛന്റെ അഭിപ്രായം. പെണ്‍കുട്ടിയായിട്ടല്ല, ആണ്‍കുട്ടിയായിട്ടാണ് എന്നെ വളര്‍ത്തിയത്.’ശ്വേത പറഞ്ഞു. ഒരു പക്ഷെ അച്ഛന്‍ കുറച്ചുകൂടി എന്റെ സ്വാതന്ത്ര്യങ്ങള്‍ക്ക് പരിമിതി കല്‍പ്പിച്ചിരുന്നെങ്കില്‍ എന്റെ ജീവിതത്തിലെ ആദ്യവിവാഹം എന്ന തെറ്റ് സംഭവിക്കില്ലായിരുന്നു. മുംബൈയില്‍ ഒറ്റയ്ക്ക് സിനിമയും മോഡലിംഗുമായി കഴിയുമ്പോള്‍ അച്ഛനും അമ്മയും അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുമ്പോള്‍ സംസാരിക്കാന്‍…
Read Moreശുദ്ധ അസംബന്ധം എന്നല്ലാതെ എന്തു പറയാന്‍ ! അടിവസ്ത്രം മാത്രം ധരിച്ച് നടുറോഡില്‍ കല്യാണ ചെറുക്കന്റെ പേക്കൂത്ത്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു…
വേറിട്ട രീതിയില്‍ പലരും വിവാഹം ആഘോഷിക്കാന്‍ താത്പര്യപ്പെടുന്ന ധാരാളം ആളുകളുണ്ട്. പലപ്പോഴും ഇത്തരം ആഘോഷങ്ങള്‍ പരിധിവിടാറുണ്ട് എന്നതാണ് സത്യം. ഇത്തരം ഒരു വിവാഹാഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൊണ്ടു പിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. പുതുതലമുറയുടെ ആഘോഷങ്ങള്‍ പലപ്പോഴും പഴയ തലമുറയ്ക്ക് അത്ര പിടിച്ചുവെന്ന് വരില്ല. എന്നാല്‍ പുതുതലമുറയെപ്പോലും വെറുപ്പിക്കുന്ന ഒരു വിവാഹാഘോഷ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാഹശേഷം പെട്ടി ഓട്ടോയില്‍ കയറ്റിയാണ് വരനെയും വധുവിനെയും വരന്റെ സുഹൃത്തുക്കള്‍ കൊണ്ടുപോയത്. വളളിയും പടലുമൊക്കെ നിറഞ്ഞ പെട്ടിയോട്ടോയുടെ പിന്നില്‍ നിര്‍ത്തി ശബ്ദത്തില്‍ വെച്ച പാട്ടിനകമ്പടിയോടെയാണ് വരനെയും വധുവിനെയും വിവാഹ ശേഷം കൊണ്ടുപോയത്. ഗാനത്തിനൊത്ത് വരന്‍ തുള്ളാന്‍ തുടങ്ങി. ഇതിനിടെ ഷര്‍ട്ടും അയച്ചു. എന്നാല്‍ അപ്രതീക്ഷിതമായി മുണ്ടും ഊരി പോയി.ഊരിപോയ മുണ്ട് വീണ്ടും ഉടുക്കാമായിരുന്നെങ്കിലും മുണ്ട് തോളത്തിട്ട് തുള്ളുകയാണ് വരന്‍ ചെയ്തത്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമല്ല. എന്നാല്‍…
Read Moreകല്യാണസദ്യ വിളമ്പി അഞ്ചു ദിവസത്തിനു ശേഷം കല്യാണം ! പ്രളയക്കുരുക്കില്‍ അകപ്പെട്ട് വൈകിയ കല്യാണം നടത്താന്‍ വേണ്ടി വധുവിന്റെ വീട്ടുകാര്‍ നടത്തിയത് സാഹസികയാത്ര…
കണ്ണൂര്‍:വിവാഹ സദ്യ വിളമ്പിയതിന്റെ അഞ്ചാം നാള്‍ മാത്രം വിവാഹം നടക്കുന്നത് ലോകത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരിക്കും.വരന്‍ വഴിയില്‍ കുടുങ്ങിയതിനാല്‍ പന്തളം കുടശനാട്ടു മാറ്റിവച്ച വിവാഹത്തിന് ഇന്നലെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ വേദിയായി. തൃക്കരിപ്പൂര്‍ കക്കുന്നം വീട്ടില്‍ വൈക്കത്ത് ഭാസ്‌കരന്റെയും വി.രത്‌നകുമാരിയുടെയും മകന്‍ വി.വിപിന്‍രാജാണു പ്രളയത്തെ അതിജീവിച്ച് ആലപ്പുഴ ഉളവുക്കാട് രേഖാലയം വീട്ടില്‍ എന്‍.രമേഷിന്റെയും ലേഖയുടെയും മകള്‍ ആര്‍.രേഖയ്ക്കു മിന്നു ചാര്‍ത്തിയത്. ഈ മാസം പതിനേഴിനായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരും നഴ്‌സുമാരാണ്. പന്തളം കുടശനാട് സൗപര്‍ണിക ഓഡിറ്റോറിയമായിരുന്നു വേദി. 16നു തൃക്കരിപ്പൂരില്‍ നിന്നു വരനടക്കം 11 പേര്‍ യാത്രതിരിക്കുമ്പോള്‍ മഴയുണ്ടായിരുന്നെങ്കിലും ഇങ്ങനെയൊരു മഹാപ്രളയം പ്രതീക്ഷിച്ചില്ല. റെയില്‍വേ സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ ട്രെയിനുകള്‍ ഓടുന്നുണ്ടെന്നറിഞ്ഞതോടെ സമാധാനമായതിനെത്തുടര്‍ന്നാണ് യാത്ര തിരിച്ചത്. എന്നാല്‍ ട്രെയിന്‍ തിരൂരില്‍ എത്തിയതോടെ പണി പാളി. തുടര്‍ന്ന് ട്രെയിന്‍ മുമ്പോട്ടു പോകില്ലെന്ന് അറിയിപ്പുമെത്തി. പിന്നീട് ടാക്‌സിയിലായി യാത്ര. ഗുരുവായൂരെത്തിയപ്പോള്‍…
Read Moreജാപ്പനീസ് പ്രണയ ജോഡികള്‍ക്ക് മലയാളത്തനിമയില്‍ പ്രണയ സാക്ഷാത്കാരം ! കൂത്താട്ടുകുളത്തെ ക്ഷേത്രത്തില്‍ നടന്ന അപൂര്‍വ വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…
കൂത്താട്ടുകുളം: ജാപ്പനീസ് പ്രണയ ജോഡികള്‍ക്ക് കേരളീയ മണ്ണില്‍ വിവാഹം. ജപ്പാനില്‍നിന്നുള്ള ഹിരുമി (25), യുകിഹോ (24) എന്നിവരുടെ വിവാഹമാണ് മലയാളത്തനിമയില്‍ കൂത്താട്ടുകുളം ശ്രീധരീയം ഔഷധേശ്വരി ക്ഷേത്രത്തില്‍ നടന്നത്. മലയാളി വേഷമണിഞ്ഞ് ക്ഷേത്രത്തിലെ ഔഷധസേവാ മണ്ഡപത്തിലാണ് ഇരുവരും ആദ്യമെത്തിയത്. കര്‍ക്കടക മാസ ഔഷധസേവയില്‍ പങ്കെടുത്ത് ഇരുവരും ഔഷധം സേവിച്ചു. തുടര്‍ന്ന് കൊടിമരച്ചുവട്ടിലെ ആനപ്പന്തലില്‍ വിവാഹച്ചടങ്ങുകള്‍. ഇലകളും പൂക്കളും കൊണ്ട് തീര്‍ത്ത മാലകള്‍ പരസ്പരം അണിഞ്ഞു. വരന്‍ വധുവിനെ തിലകമണിയിച്ചു. കൈകള്‍ പിടിച്ച് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നു. വധുവിന്റെ മാതാപിതാക്കളായ തോഷിഹിസയും കിയികോയും വരന്റെ ബന്ധുക്കളായ ക്യോക്കോ, മസൂമി എന്നിവരും എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നേത്ര ചികിത്സയ്ക്കായി ശ്രീധരീയം നേത്രാസ്പത്രിയില്‍ യുകിഹോ എത്തിയിരുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹം കേരളീയ രീതിയില്‍ നടത്താന്‍ കഴിഞ്ഞ ദിവസം ശ്രീധരീയത്തില്‍ എത്തുകയായിരുന്നു.ക്ഷേത്രം മേല്‍ശാന്തി എന്‍.എസ്. നാരായണന്‍ നമ്പൂതിരി, മാനേജര്‍ നന്ദനവര്‍മ, സജീവന്‍ എന്നിവര്‍ വിവാഹച്ചടങ്ങുകള്‍ക്ക്…
Read Moreമോഡലിനെ യുവാവ് 12 മണിക്കൂര്‍ ബന്ദിയാക്കി ! വിവാഹത്തിന് സമ്മതമെന്ന് മുദ്രപത്രത്തില്‍ ഒപ്പിട്ടു വാങ്ങിയതിനു ശേഷം മോചിപ്പിച്ചു; നാടകീയ രംഗങ്ങള്‍ ഇങ്ങനെ…
ഭോപ്പാല്‍: പല ബന്ദിനാടകങ്ങളുടെയും കഥകള്‍ കേട്ടു പഴകിയവര്‍ക്ക് പുതുമയുണര്‍ത്തുന്ന സംഭവമാണ് ഭോപ്പാലില്‍ അരങ്ങേറിയത്. വിവാഹ അഭ്യര്‍ഥന നിരസിച്ച മോഡലിനെ യുവാവ് 12 മണിക്കൂറാണ് ബന്ദിയാക്കിയത്. ഒടുവില്‍ വിവാഹത്തിന് സമ്മതമെന്ന് മുദ്രപത്രത്തില്‍ ഒപ്പിട്ടു നല്‍കിയതോടെയാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്.രാവിലെ ആറു മണിയോടെ യുവതി താമസിക്കുന്ന അപ്പാര്‍ട്‌മെന്റിലെത്തിയ രോഹിത് അവരെ മുറിക്കകത്ത് ബന്ദിയാക്കുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്നവരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് അപ്പാര്‍ട്‌മെന്റിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും കൈയ്യിലുളള തോക്ക് ഉപയോഗിച്ച് താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പിന്നീട് പൊലീസിനോട് ഭക്ഷണവും വെളളവും മൊബൈല്‍ ചാര്‍ജറും മുദ്ര പത്രം യുവാവ് ആവശ്യപ്പെട്ടു. മണിക്കൂറുകള്‍ക്കുശേഷം ജനാലയിലൂടെ വിജയിച്ചുവെന്ന് വിരലുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു. വിവാഹം ചെയ്യാമെന്ന് യുവതി മുദ്ര പത്രത്തില്‍ ഒപ്പിട്ടു നല്‍കിയതോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ വിട്ടയച്ചത്. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുംബൈയില്‍…
Read Moreഇങ്ങനെയും ചിലര്‍ ! കല്യാണം ഉറപ്പിച്ചതിന് രക്ഷിതാക്കളെ വെടിവെച്ചു കൊല്ലാന്‍ പദ്ധതിയിട്ട യുവാവ് പിടിയില്‍; ആദ്യം വിചാരിച്ചത് വിഷം കൊടുത്ത് കൊല്ലാന്‍
ബംഗളൂരു: സ്വന്തം സമ്മതമില്ലാതെ ഉറപ്പിക്കുന്ന കല്യാണത്തിന് സമ്മതം മൂളേണ്ടി വരുന്ന നിരവധി പെണ്‍കുട്ടികള്‍ ഈ നാട്ടിലുണ്ട്. എന്നാല്‍ ഇവിടെ കഥ വ്യത്യസ്ഥമാണ്. പല പെണ്‍കുട്ടികളെ പ്രേമിക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കല്യാണം തീരുമാനിച്ചതിന്റെ പേരില്‍ രക്ഷിതാക്കളെ കൊല്ലാന്‍ പദ്ധതിയിടുകയെന്നു വച്ചാല്‍ എന്താ ചെയ്യുക. നിരവധി പെണ്‍കുട്ടികളെ ഒരേ സമയം പ്രേമിച്ച ഭരത്(25) യുവാവാണ് ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്. ഇയാളെ ഈ ശീലത്തില്‍ നിന്നും പിന്തിരിപ്പിക്കാനായാണ് രക്ഷിതാക്കള്‍ ഇയാള്‍ക്ക് കല്യാണം തീരുമാനിച്ചത്. ഇതിനിടയില്‍ വാഹനമോഷണക്കേസുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് രക്ഷിതാക്കളെ വെടിവച്ചു കൊല്ലാന്‍ പദ്ധതിയിട്ടതു വെളിപ്പെടുത്തിയത്. ഇയാളില്‍നിന്നു പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുത്തു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. അതു വിജയിക്കാത്തതിനാല്‍, ഇരുവരെയും വെടിവച്ചു കൊന്നശേഷം ജീവനൊടുക്കാനായിരുന്നു ആലോചനയെന്നും ഭരത് പറഞ്ഞു.
Read Moreഒരു ലോകസുന്ദരിയുടെ വിവാഹ സ്വപ്‌നങ്ങള്‍ ! തന്റെ മനസിലെ സ്വപ്‌നപുരുഷനെക്കുറിച്ച് കരീനയോട് തുറന്നു പറഞ്ഞ് ലോകസുന്ദരി മാനുഷി ഛില്ലര്‍…
ലോകത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും അവരുടേതായ വിവാഹ സ്വപ്‌നങ്ങള്‍ ഉണ്ട്. ലോകസുന്ദരി മാനുഷി ഛില്ലറിനുമുണ്ട് അതുപോലൊരു വിവാഹസ്വപ്നം.’നിറങ്ങളും സന്തോഷവും നിറഞ്ഞതായിരിക്കും എന്റെ വിവാഹം.’എന്നാണ് മാനുഷി ഛില്ലര്‍ പറയുന്നത്. ഒരു ജ്വല്ലറി ബ്രാന്‍ഡിന്റെ പരസ്യചിത്രത്തിലാണ് മാനുഷി ഇക്കാര്യം പറയുന്നത്. ബോളിവുഡ് താരസുന്ദരി കരീന കപൂറും പരസ്യചിത്രത്തില്‍ മാനുഷിയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു വിവാഹച്ചടങ്ങിനെത്തിയ ഇരുവരും തമ്മില്‍ നടക്കുന്ന സംഭാഷണം പോലെയാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. പരസ്യചിത്രത്തില്‍ ഒരു വിവാഹത്തിനെത്തിയിരിക്കുകയാണ് കരീനയും മാനുഷിയും. മാനുഷിയുടെ വിവാഹം ഇതുപോലയാകരുത് എന്ന് കരീന പറയുമ്പോള്‍ മാനുഷി തന്റെ വിവാഹ സ്വപ്നങ്ങള്‍ പങ്കുവെക്കുന്ന രീതിയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. എന്റെ വിവാഹം നിറങ്ങളും സന്തോഷവും നിറഞ്ഞതായിരിക്കും, പ്രതീക്ഷയും വിശ്വാസവും പാട്ടും ഡാന്‍സും പൊട്ടിച്ചിരികളും നിറഞ്ഞത്. മാനുഷിയുടെ വിവാഹ സ്വപ്നങ്ങള്‍ കേട്ട് തനിക്കും വിവാഹം കഴിക്കണമെന്ന് കരീന പറയുന്നു. നിങ്ങളുടെ വിവാഹം ഒരിക്കല്‍ കഴിഞ്ഞതല്ലേ എന്ന് മാനുഷി പറയുന്നതോടെയാണ് പരസ്യം…
Read Moreകുട്ടിയുടെ പിതാവായ പതിനേഴുകാരന്‍ പീഡനക്കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് എട്ടാംക്ലാസുകാരിയെ; നെയ്യാറ്റിന്‍കരയില്‍ നടന്ന സംഭവങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റിലായി. പതിനാലു വയസുള്ള എട്ടാംക്ലാസുകാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. പോലീസ് പ്രതിയെ പിടികൂടിയപ്പോഴാണ് ഇയാള്‍ക്ക് നെയ്യാറ്റിന്‍കര സ്വദേശിനിയില്‍ ഒരു കുഞ്ഞുള്ളതായി കണ്ടെത്തിയത്. നരുവാമൂട് സ്വദേശിയാണ് പ്രതി. കരമന സിഐ ആര്‍.എസ് ശ്രീകാന്താണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Read Moreവിവാഹവേദിയില്‍ പെണ്‍കുട്ടിക്കൊപ്പം നൃത്തം വയ്ക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു; ഡാന്‍സിന്റെ ഭാഗമാണെന്നു കരുതി പെണ്‍കുട്ടി നൃത്തം തുടര്‍ന്നു; വീഡിയോ കാണാം…
രാജസ്ഥാന്‍: വിവാഹവേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. രാജസ്ഥാനിലാണ് സംഭവം. പെണ്‍കുട്ടിയുടെ കൂടെ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. നൃത്തം ചെയ്യുന്നതിനിടയില്‍ യുവാവ് നിലത്ത് വീണെങ്കിലും ആരും അത്ര കാര്യമായി എടുത്തില്ല. മാത്രമല്ല വീണത് കണ്ടിട്ടും ഡാന്‍സിന്റെ ഭാഗമായി കാണിച്ചതാണെന്ന് കരുതി കൂടെ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയും നൃത്തം തുടരുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും യുവാവ് എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ നോക്കിയപ്പോള്‍ യുവാവ് ബോധരഹിതനായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിനുമുമ്പ് തന്നെ യുവാവ് മരിച്ചിരുന്നു. ആരോ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യുവാവിന്റെ നൃത്തവും പിന്നീട് കുഴഞ്ഞുവീഴുന്നതുമായ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.
Read More