കുട്ടിയുടെ പിതാവായ പതിനേഴുകാരന്‍ പീഡനക്കേസില്‍ അറസ്റ്റില്‍; പീഡിപ്പിച്ചത് എട്ടാംക്ലാസുകാരിയെ; നെയ്യാറ്റിന്‍കരയില്‍ നടന്ന സംഭവങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റിലായി. പതിനാലു വയസുള്ള എട്ടാംക്ലാസുകാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

പോലീസ് പ്രതിയെ പിടികൂടിയപ്പോഴാണ് ഇയാള്‍ക്ക് നെയ്യാറ്റിന്‍കര സ്വദേശിനിയില്‍ ഒരു കുഞ്ഞുള്ളതായി കണ്ടെത്തിയത്. നരുവാമൂട് സ്വദേശിയാണ് പ്രതി. കരമന സിഐ ആര്‍.എസ് ശ്രീകാന്താണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Related posts