മോഹന്‍ലാലിന്റെ രൂപമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന കാര്യം.ഇപ്പോളിതാ ലാലിന്റെ പുതിയ രീപത്തെ കുറിച്ച് തന്റേതായ അഭിപ്രായം പറഞ്ഞിരിക്കുകയാണ് പ്രശസ്ത സംവിധായകന്‍ ഫാസില്‍. മോഹന്‍ലാലിന്റെ രുപമാറ്റം മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ആദ്യം കണ്ട പയ്യനെ ഓര്‍മിപ്പിക്കുന്നുവെന്നാണ് ഫാസില്‍ പറഞ്ഞത്. പുലിമുരുകന്റെ അപ്പുറം പുലി ഒടിയനൊക്കെ ആയി വരാനുള്ള തയ്യാറെടുപ്പിലാണ് ലാലെന്നും ഫാസില്‍ സരസമായി പറഞ്ഞു.ഫാസിലിനെ കൂടാതെ ജോഷി, ഫാസില്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍ തുടങ്ങിയവരും ലാലിനെ കുറിച്ച് വാചാലരായി. ലാല്‍ ഭയങ്കര കുറമ്പനാണെന്നായിരുന്നു സത്യന്‍ അന്തിക്കാട് പറഞ്ഞത്.മനോരമ ന്യൂസിന്റെ ‘ന്യൂസ് മേക്കര്‍ 2016’ പുരസ്‌കാരം മോഹന്‍ലാലിനാണ് ലഭിച്ചത്. ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ന്യൂസ് മേക്കര്‍ 2016 ആയി മോഹന്‍ലാലിനെ തിരഞ്ഞെടുത്തത്.
Read MoreTag: MOHANLAL
ആ സീന്‍ അഭിനയിക്കാന്‍ ലാലിന് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല; മകളുടെ വിവാഹം നടത്തിയതും വീട് പണി കഴിപ്പിച്ചതും മോഹന്‍ലാല്‍; നടി ശാന്ത കുമാരിക്ക് പറയാനുള്ളത്
മോഹന്‍ലാല്‍ വലിയ മനസിന് ഉടമെയന്ന് നടി ശാന്തകുമാരി. ലാല്‍ ഇടപെട്ടതോടെയാണ് മകളുടെ വിവാഹവും വീടിന്റെ പണിയും നടന്നതെന്ന് ശാന്തകുമാരി പറഞ്ഞു. അമൃതാ ടിവിയിലെ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്. തന്റെ രണ്ടാമത്തെ മകളുടെ വിവാഹം നടക്കാതെ പോകണ്ടതായിരുന്നു, എന്നാല്‍ തക്ക സമയത്ത് മോഹന്‍ലാലിന്റെ സഹായം ലഭിച്ചതു കൊണ്ടാണ് അവള്‍ക്ക് ഒരു ജീവിതം ലഭിച്ചതെന്നും ശാന്തകുമാരി പറയുന്നു. മോഹന്‍ലാലിനോട് വാത്സല്യം കൂടാനുണ്ടായ കാരണവും അവര്‍ വെളിപ്പെടുത്തി. വിയറ്റ്നാം കോളനിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അന്ന് ഫിലോമിന ചേച്ചിയുടെ കാല് മുറിഞ്ഞിട്ട് പഴുത്തിരിക്കുന്നു, വല്ലാത്ത വേദനയുമുണ്ട്. കണ്ടാല്‍ അറയ്ക്കുന്ന അവസ്ഥ. ചേച്ചിയെ പൊക്കിയെടുത്ത് കൊണ്ടുപോകുന്ന സീനായിരുന്നു ചിത്രീകരിക്കുന്നത്. എന്നാല്‍ ഇത് അഭിനയിക്കാന്‍ ലാലിന് ഒരു ബുന്ധിമുട്ടും ഉണ്ടായിരുന്നില്ല. ആ സംഭവത്തിന് ശേഷം മോഹന്‍ലാലിനോട് ഒരു പ്രത്യേക ഇഷ്ടമാണെന്ന് ശാന്തകുമാരി പറഞ്ഞു.
Read Moreവയറില്‍ കെട്ടിയ ബെല്‍റ്റു നോക്കിയ സമയത്ത് കൈയ്യില്‍ കെട്ടിയ വാച്ചു നോക്കിയിരുന്നെങ്കില്‍ ! മോഹന്‍ലാല്‍ കൈയ്യില്‍ കെട്ടിയ വാച്ചിന്റെ പ്രത്യേകത കേട്ടാല്‍ നിങ്ങള്‍ ഞെട്ടും…
പുതിയ ചിത്രമായ ഒടിയന്റെ ലുക്കില്‍ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെ മൈജി ഷോറും ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ നീല ടീഷര്‍ട്ടും കൂളിംഗ് ഗ്ലാസും അണിഞ്ഞ് എത്തിയത്. ഒടിയന്‍ ലുക്കില്‍ ശരീരഭാരം കുറച്ചും മീശയില്ലാതെയും എത്തിയ മോഹന്‍ലാലിനെ കാണാന്‍ വലിയ ജനക്കൂട്ടമാണ് രാവിലെ മുതല്‍ ഇടപ്പള്ളി ഷോറൂമിന് മുന്നില്‍ എത്തിയിരുന്നത്. പരിപാടിക്കെത്തിയ ലാല്‍ കുടവയര്‍ പുറത്തുകാണാതിരിക്കാന്‍ ടീഷര്‍ട്ടിന് അടിയില്‍ ബെല്‍റ്റിട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായി. മോഹന്‍ലാല്‍ ബെല്‍റ്റ് ധരിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതിനിടയാണ് ആ ഫോട്ടോയില്‍ മറ്റൊരു ചര്‍ച്ച കൂടി നടക്കുന്നത്. മോഹന്‍ലാലിന്റെ വാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മോഹന്‍ലാലിന്റെ തന്നെ സിനിമ ഡയലോഗിലെ കാര്‍ട്ടിയറല്ല വാച്ച് ലോകോത്തര കമ്പനികളിലൊന്നായ ഹുബ്ലോട്ട് ക്ലാസിക് വാച്ചുകളീലെ ഫ്യൂഷന്‍ ബ്ല്യൂ എന്ന മോഡലാണു മോഹന്‍ലാല്‍ കെട്ടിയിരുന്നത്. ഏകദേശം 7.61 ലക്ഷം രൂപ…
Read Moreലാല്‍ സാര്‍ നിങ്ങളൊരു അത്ഭുതമാണ് ! ഫ്രാന്‍സില്‍ നിന്നും എത്തിയ സംഘം മോഹന്‍ലാലിന്റെ അര്‍പ്പണബോധത്തെക്കുറിച്ച് പറയുന്നതിങ്ങനെ…
പുതിയ ലുക്കിലെത്തിയ മോഹന്‍ലാലിനെ കണ്ട് സിനിമാലോകം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഒടിയന്‍ മാണിക്യത്തിന്റെ യുവത്വം തന്മയത്വത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ മോഹന്‍ലാല്‍ 50 ദിവസം കൊണ്ട് കുറച്ചത് 18 കിലോയാണ്. വയറ് ഒരല്‍പം കുറയ്ക്കാന്‍ മാത്രം ആളുകള്‍ വര്‍ഷങ്ങളോളം ജിമ്മില്‍ വലിയ ഒരു പങ്കും ചെലവഴിക്കുമ്പോളാണ് ചുരുങ്ങിയ ദിവസം കൊണ്ട് മോഹന്‍ലാലിന്റെ നേട്ടം എന്നും ഓര്‍ക്കണം. ഫ്രാന്‍സില്‍ നിന്നെത്തിയ 25 പേരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് ലാലേട്ടന്റെ ഞെട്ടിക്കുന്ന മേക്ക് ഓവര്‍. കഥാപാത്രം ആവാനുള്ള മോഹന്‍ലാലിന്റെ അര്‍പ്പണ ബോധത്തിന് നൂറില്‍ നൂറ് മാര്‍ക്കും നല്‍കിയാണ് വിദഗ്ധ സംഘം മടങ്ങിയത്. മലയാളികള്‍ക്ക് മോഹന്‍ലാലിന്റെ അഭിനയം അത്ഭുതമായി തോന്നിയപ്പോള്‍ അദ്ദേഹത്തിന്റെ അര്‍പ്പണ ബോധമാണ് ഇക്കൂട്ടരെ വിസ്മയിപ്പിച്ചിരിക്കുന്നത്. അത് പ്രകടിപ്പിക്കുന്നതിലും അവര്‍ വിമുഖത കാണിച്ചില്ല. നിങ്ങള്‍ എന്തൊരു അത്ഭുതമാണ്, നിങ്ങളെ പോലെ സമര്‍പ്പണത്തോടെ തങ്ങളെ സമീപിച്ചവര്‍ ആരുമില്ലെന്നാണ് തോന്നുന്നതെന്നും ഇവര്‍ മോഹന്‍ലാലിനോട് പറഞ്ഞു. എന്നും…
Read Moreഎന്തെങ്കിലും ഒരു രസം വേണ്ടേ ! എന്തുകൊണ്ട് മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ നായകനാവുന്നു ? മോഹന്‍ലാല്‍ പറഞ്ഞ കിടിലന്‍ മറുപടി കേള്‍ക്കാം
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പല നിലപാടുകളും പലപ്പോഴും വിമര്‍ശനങ്ങള്‍ക്കിടയാവാറുണ്ട്. നാലു പതിറ്റാണ്ടായി സിനിമ രംഗത്ത് നില്‍ക്കുമ്പോള്‍ ഇത്തരം പല തിക്താനുഭവങ്ങളുമുണ്ടാകുന്നതു സ്വാഭാവികമെന്നു വിശ്വസിക്കാനിഷ്ടപ്പെടുന്നയാളാണ് ലാല്‍. മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കാമുകവേഷത്തില്‍ അഭിനയിക്കുന്നത് പ്രായത്തിനൊത്ത കഥാപാത്രങ്ങളെ സ്വീകരിക്കാനുള്ള വൈമുഖ്യം കൊണ്ടല്ലേ എന്ന ചോദ്യത്തിന് മോഹന്‍ലാലിന്റെ ഉത്തരം ഇങ്ങനെയായിരുന്നു.” സിനിമയില്‍ പണ്ടു മുതലേ നായകന്മാര്‍ പ്രായമായാലും ചെറുപ്പക്കാരികളായ നായികമാര്‍ക്കൊപ്പമഭിനയിക്കും. ലോകത്ത് മുഴുവന്‍ അങ്ങനെയാണ്. പക്ഷേ കഴിഞ്ഞ കുറേ വര്‍ഷമായി അങ്ങനെ ചെറുപ്പക്കാരികളുടെ നായകനായി ഞാനഭിനയിച്ചത് ഏതു സിനിമയാണെന്നു പോലുമറിയില്ല”. പത്തുനാല്‍പതു കൊല്ലമായി സിനിമയില്‍ നില്‍ക്കുന്ന ഒരാളെപ്പറ്റി പറയുമ്പോള്‍ അയാള്‍ അത്തരം ആരോപണങ്ങളില്‍ക്കൂടി സഞ്ചരിക്കണം. അല്ലെങ്കില്‍ പിന്നെ എന്താ രസം? ഞാനൊരിക്കല്‍ നമ്മുടെ മധുസാറുമായി സംസാരിക്കുകയായിരുന്നു. അപ്പോള്‍ ഈ കാര്യം ഞാന്‍ സാറിനോടു ചോദിച്ചു. അപ്പോള്‍ സാര്‍ പറഞ്ഞു, ”എടോ, നമ്മുടെ ജീവിതത്തില്‍ അങ്ങനെയും ചിലതൊക്കെ വേണ്ടേ? വിമര്‍ശനങ്ങളും ആക്ഷേപങ്ങളും…
Read Moreദിലീപിനെ മെരുക്കാന്‍ മോഹന്‍ലാലിനും കഴിഞ്ഞില്ല; എട്ടിലും എഴിലും അടുക്കാതെ പൃഥിയും കൂട്ടരും; ഒന്നു മിണ്ടാതെ മറ്റു ചില പ്രമുഖര്‍; താര സംഘടനയുടെ അവസാനം അടുത്തിരിക്കുന്നുവോ ?
കൊച്ചി: താര സംഘടനയായ അമ്മയിലെ പോര് മുറുകുന്നു. മോഹന്‍ലാല്‍ നടത്തിയ ഒത്തു തീര്‍പ്പു ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നാണ് വിവരം. താരസംഘടനയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ദിലീപ് തയ്യാറായതു പോലുമില്ല.ദിലീപിനെ കുറ്റവിമുക്തരാക്കാനുള്ള നീക്കത്തില്‍ പൃഥിയും കൂട്ടരും അതൃപ്തരാണ്. ഈ സാഹചര്യത്തില്‍ അമ്മയുടെ യോഗം അനന്തമായി നീളാനാണ് സാധ്യത. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പോലും ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടുന്നില്ല. നടി ആക്രമിക്കപ്പെട്ടപ്പോള്‍ തുടങ്ങിയ കോലാഹലങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഒരു വിഭാഗം ദിലീപ് കുറ്റക്കാരനല്ലെന്ന് പ്രഖ്യാപിച്ചതോടെ പൃഥിരാജിന്റെ നേതൃത്വത്തില്‍ മറുചേരി രൂപപ്പെടുകയായിരുന്നു. ഇവരുടെ സമ്മര്‍ദ്ദ ഫലമായി ദിലീപിനെ സംഘടനയില്‍ നിന്നു പുറത്താക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തനിക്ക് അമ്മയുമായി ബന്ധമില്ലെന്നാണ് ദിലീപ് പറയുന്നത്. അതുകൊണ്ട് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറാവുന്നതുമില്ല. എന്നാല്‍ ദിലീപിനെ അനുകൂലിക്കുന്നവരാണ് സംഘടനയില്‍ ഭൂരിഭാഗവും. അവര്‍ ദിലീപിനെ പുറത്താക്കിയ നടപടിയെ അംഗീകരിക്കുന്നുമില്ല. അമ്മയുടെ യോഗം ചേര്‍ന്നാല്‍ ചേരിതിരിവ് ശക്തമാകും. ഇത്…
Read Moreഞാന്‍ ലാലേട്ടന്റെ മകളായി അഭിനയിച്ചിട്ടുണ്ട്! സുരഭി ഈ രഹസ്യം വെളിപ്പെടുത്തിയപ്പോള്‍ സാക്ഷാല്‍ മോഹന്‍ലാലും ഞെട്ടി
ദേശീയ അവാര്‍ഡ് ജേതാവ് സുരഭി അടുത്തിടെ വെളിപ്പെടുത്തിയ രഹസ്യം ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ദേശീയ അവാര്‍ഡ് ജേതാവാണെങ്കിലും ഇതുവരെ ഒരു സൂപ്പര്‍താരങ്ങളുടെ പോലും നായികയായി അഭിനയിക്കാനുള്ള ഭാഗ്യം സുരഭിയ്ക്കുണ്ടായിട്ടില്ല. എന്നാലിപ്പോള്‍ മോഹന്‍ലാലിന്റെ മകളായി താന്‍ അഭിനയിച്ചിട്ടുണ്ടെന്ന രഹസ്യം സുരഭി പങ്കുവച്ചപ്പോള്‍ ഞെട്ടിയത് സാക്ഷാല്‍ മോഹന്‍ലാല്‍ വരെയായാണ്. ചാനല്‍ പരിപാടിക്കിടെയായിരുന്നു സുരഭിയുടെ വെളിപ്പെടുത്തല്‍. ലാലേട്ടന്റെ മകളായി ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന് സുരഭി പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ശരിക്കും ഞെട്ടി. രാജീവ് നാഥ് സംവിധാനം ചെയ്ത പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാലിന്റെ മകളായി സുരഭി എത്തിയത്. കുട്ടി ആയിരുന്നത് കൊണ്ട് കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വലിയ ധാരണ ഇല്ലായിരുന്നു, സംവിധായകന്‍ പറഞ്ഞത് അതേ പോലെ ചെയ്യുകയായിരുന്നെന്നും സുരഭി പറഞ്ഞു.
Read Moreഏട്ടന്റെ പിള്ളേര്‍ ഡാ ! ഐഎസ്എല്‍ ഉദ്ഘാടനത്തില്‍ മോഹന്‍ലാലിന്റെ അഭാവം ആരാധകര്‍ നികത്തിയതിങ്ങനെ; തകര്‍പ്പന്‍ വീഡിയോ കാണാം…
കൊച്ചി: കൊച്ചിയെ ഇളക്കിമറിച്ചു കൊണ്ടാണ് ഐഎസ്എല്‍ നാലാം സീസണിന്റെ ഉദ്ഘാടനം കടന്നുപോയത്. താരസമ്പന്നമായിരുന്നു ഉദ്ഘാടന വേദി. ബോളിവുഡ് ജോഡികളായ സല്‍മാന്‍ ഖാനും കത്രീന കൈഫും ജനഹൃദയം കീഴടക്കിയപ്പോള്‍. സച്ചിന്റെ സാന്നിധ്യം ഗ്യാലറികളെ ആവേശത്തിലാഴ്ത്തി. അതിനുശേഷമായിരുന്നു അപ്രതീക്ഷിതമായ മമ്മൂട്ടിയുടെ കടന്ന് വരവ്. മെഗാസ്റ്റാറിന്റെ കടന്നുവരവ് സ്‌റ്റേഡിയത്തെ അക്ഷരാര്‍ത്ഥത്തില്‍ പൂരപറമ്പാക്കി മാറ്റുന്ന കാഴ്ച്ചയാണ് കണ്ടത്. എന്നാല്‍ കേരളമണ്ണില്‍ ഇത്രയും വലിയൊരു ഫുട്‌ബോള്‍ മാമാങ്കം നടക്കുമ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സ് തങ്ങളുടെ ഇഷ്ട താരത്തിന്റെ അസാന്നിധ്യം ഒട്ടും തോന്നാത്ത വിധം ആഘോഷിക്കുന്ന വേറിട്ട മുഹൂര്‍ത്തത്തിനും വേദി സാക്ഷ്യം വഹിച്ചു. ഉദ്ഘാടന ചടങ്ങിന് മുന്‍പ് മോഹന്‍ലാല്‍ ചിത്രമായ നരനിലെ സൂപ്പര്‍ഹിറ്റ് ഗാനം ‘വേല്‍മുരുകാ’ എന്ന ഗാനത്തിന് ചുവടു വെച്ചാണ് ലാലേട്ടന്‍ ഫാന്‍സ് ആര്‍ത്തിരമ്പിയത്. മഞ്ഞയണിഞ്ഞ ഗ്യാലറി പാട്ട് പ്ലേ ചെയ്തപ്പോള്‍ ഇളകി മറിയുന്ന കാഴ്ച്ച സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തരംഗമായി കഴിഞ്ഞു. ലാലേട്ടനില്ലെങ്കില്‍ എന്താ ലാലേട്ടന്റെ…
Read Moreആന്ധ്രാസര്‍ക്കാരിന്റെ സിനിമാ പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി താരം മോഹന്‍ലാല്‍ അല്ല; ആ ക്രെഡിറ്റ് ഈ നടന് അവകാശപ്പെട്ടതാണ്…
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്തി പുരസ്‌കാരം നടന്‍ മോഹന്‍ലാലിന് ലഭിച്ചിരുന്നു. ജനത ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് 2016ലെ മികച്ച സഹനടനുള്ള പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചത്. മോഹന്‍ലാല്‍ ആരാധകര്‍ വാര്‍ത്ത ഏറ്റെടുക്കുകയും നന്തി പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാള താരമാണ് മോഹന്‍ലാല്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടാകുകയും ചെയ്തു. എന്നാല്‍ യഥാര്‍ഥത്തില്‍ മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളി താരം മാത്രമാണ് മോഹന്‍ലാല്‍. ആദ്യമായി നന്തി അവാര്‍ഡ് ലഭിക്കുന്ന മലയാളി താരം നടന്‍ സിദ്ദിഖാണ്. 2013ലെ പുരസ്‌കാരമാണ് സിദ്ദിഖിന് ലഭിച്ചത്. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിച്ചത് 2017 മാര്‍ച്ചിലായിരുന്നെന്ന് മാത്രം. 2013ല്‍ പുറത്തിറങ്ങിയ നാ ബംഗാരു തല്ലി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സിദ്ദിഖിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. രാജേഷ് ടച്ച് റിവര്‍ സംവിധാനം ചെയ്ത ചിത്രമാണ് നാ ബംഗാരു തല്ലി. ആന്ധ്ര, തെലുങ്കാന സംസ്ഥാന…
Read Moreമോഹന്‍ലാലിന് ‘ട്രെഡ്മില്‍ ടെസ്റ്റ്’ ; ലാലേട്ടന്റെ കൊളസ്‌ട്രോള്‍ ഉയര്‍ന്ന ലെവലിലെത്തിയെന്ന് റിപ്പോര്‍ട്ട്; വിശദമായ പരിശോധനകള്‍ക്കായി താരം ബംഗളുരു അപ്പോളോ ആശുപത്രിയില്‍
ബാഗ്ലൂര്‍: നടന്‍ മോഹന്‍ലാലിന് ബംഗളുരു അപ്പോളോ ആശുപത്രിയില്‍. പതിവ് ഹൃദയ പരിശോധനകള്‍ക്കായാണ് താരം ആശുപത്രിയില്‍ എത്തിയതെന്നാണ് വിവരം. വ്യായാമത്തിലൂടെ ഹൃദയത്തിന്റെ കാര്യക്ഷമത മനസിലാക്കുന്ന പരിശോധനയായ ‘ട്രെഡ്മില്‍ ടെസ്റ്റിനാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ബംഗളൂരുവിലെ പ്രസിദ്ധ ആശുപത്രിയായ അപ്പോളോയില്‍ എത്തിയത്. താരപ്പകിട്ടില്ലാതെ സാധാരണക്കാരില്‍ ഒരുവനായി താരം ഒപിയില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒടിയന്‍ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ മോഹന്‍ലാലിലെ നെഞ്ചിടിപ്പ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. അതേസമയം മോഹന്‍ലാലിന്റെ ആരോഗ്യം തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇന്നലെ രാവിലെയാണ് മോഹന്‍ലാല്‍ ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ട്രെഡ്മില്‍ ടെസ്റ്റിന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഹൃദയധമനികളില്‍ ബ്ലോക്കുണ്ടെങ്കില്‍ സാധാരണ ഇസിജിയില്‍ കാണണമെന്നില്ല. എന്നാല്‍ ട്രെഡ്മില്‍ ടെസ്റ്റില്‍ ഭൂരിഭാഗം ബ്‌ളോക്കുകളെപ്പറ്റിയും അറിയാനാകും. ഇതിനായി ആശുപത്രിയിലെ പ്ലാറ്റിനം സ്യൂട്ടിലുള്ള വിഐപി വാര്‍ഡിലാണ് ലാലിനെ പ്രവേശിപ്പിച്ചത്. ട്രെഡ്മില്‍ ടെസ്റ്റ് നെഗറ്റീവ് ആയിരുന്നെന്നും തുടര്‍ പരിശോധനകള്‍ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. ഉയര്‍ന്ന…
Read More